കടവത്തൂർ എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കടവത്തൂർ എൽ.പി.എസ് | |
---|---|
![]() | |
വിലാസം | |
കടവത്തൂർ കടവത്തൂർ എൽ പി സ്കൂൾ ,കടവത്തൂർ , കടവത്തൂർ പി.ഒ. , 670676 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0490 2392510 |
ഇമെയിൽ | kadavathurlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14507 (സമേതം) |
യുഡൈസ് കോഡ് | 32020600229 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ഇ |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ എടവന |
എം.പി.ടി.എ. പ്രസിഡണ്ട് | വിനി |
അവസാനം തിരുത്തിയത് | |
29-01-2022 | 14507 |
ചരിത്രം
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂർ ഗ്രാമത്തിൽ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കടവത്തൂർ എൽ. പി.സ്കൂൾ. കൂടുതൽ വായിക്കുക >>>>>>>
ഭൗതികസൗകര്യങ്ങൾ
ഓലമേഞ്ഞ കെട്ടിടം 1971 ൽ ആണ് ഓടുമേഞ്ഞത്.വലിയൊരു പടിപ്പുര ഈ വിദ്യാലയത്തിന് മുന്നിൽ ഉണ്ടായിരുന്നു .ആദ്യകാലത്ത് നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മധ്യസ്ഥത വഹിച്ച ഒരു ചരിത്രം കൂടി നമ്മുടെ പടിപ്പുരയ്ക്കുണ്ട് എന്നും മദ്രസയ്ക് വേണ്ടി സ്ഥലം കൈമാറിയപ്പോൾ ആ പടിപ്പുരയുടെ അവശേഷിപ്പുകളും അതോടൊപ്പം ഇല്ലാതായെന്നും വാമൊഴിയിലൂടെ അറിയാൻ കഴിഞ്ഞു. പടിപടിയായി പല ഭൗതിക മാറ്റങ്ങളും മനേജരും പി ടി എ യും ചേർന്ന് നടത്തിയിട്ടുണ്ട് .ചെറുതെങ്കിലും ഒരു ഓഫീസിൽ മുറി ,രണ്ടു മൂത്രപ്പുര , രണ്ടു കക്കൂസ് ,ഒരു ഭക്ഷണശാല , എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള സൗകര്യം എന്നിവയൊക്കെ അതിൽ ഉൾപ്പെടുന്നു .2015 ൽ രണ്ടു വലിയ മുറികൾ ഉൾക്കൊള്ളിച്ച പുതിയ കോൺക്രീറ്റ് കെട്ടിടം മാനേജർ സംഭാവന ചെയ്തു. ഇപ്പോഴത്തെ ഓഫിസ് മുറി, സ്റ്റാഫ് മുറി, സ്മാർട്ട് റൂം,പ്രീ പ്രൈമറി എന്നിവയൊക്കെ ഈ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം പഴയ അടുക്കള നവീകരിക്കാനും മറന്നില്ല.മാനേജരുടെയും അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനഫലമായി പഴയ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി .കാതലായ പല മാറ്റങ്ങളും അനിവാര്യമായത് മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് അവർ.ആസന്ന ഭാവിയിൽ തന്നെ ആ മാറ്റങ്ങൾ നിലവിൽ വരുമെന്ന പ്രതീതീക്ഷയിലാണ് അഭ്യുദയകാംക്ഷികളായ നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും .
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത വിദ്യാലയം
- സഹവാസ ക്യാമ്പ്
- ഇതൾ
- പച്ചക്കറി കൃഷി
മാനേജ്‌മെന്റ്
കാക്കറോട്ട് ശ്രീ.നരേന്ദ്രൻ നമ്പ്യാരുടെ ഭാര്യ ശ്രീമതി. കൃഷ്ണകുമാരിയാണ് ഇന്നത്തെ മാനേജർ.
മുൻസാരഥികൾ
1. | കെ .നാരായണൻ നമ്പ്യാർ | 1914 | |
---|---|---|---|
2. | |||
രേഖകളിൽ നിന്ന് ചികഞ്ഞെടുത്ത വിവരങ്ങൾ വച്ച് ഇവിടെ പഠിപ്പിച്ച അധ്യാപകരുടെ വിവരങ്ങൾ ഇവയാണ് .(പൂർണമല്ല ).
കെ.നാരായണൻ നമ്പ്യാർ, കെ.കെ.ഗോവിന്ദൻ നായർ, വി.കെ.കൃഷ്ണൻ നമ്പ്യാർ, പി.വി. കുഞ്ഞിയമ്മ,കെ.സി.ചാത്തു, എൻ .കെ.കുഞ്ഞികൃഷ്ണൻ അടിയോടി, എൻ .പി.ദേവകി പുല്യാരിയമ്മ ,കൃഷ്ണൻ നമ്പ്യാർ.സി.എച് ,ഒ.മാധവി, പി.കുഞ്ഞിരാമൻ നായർ, എസ്.രംഗറാവു, പുരുഷോത്തമൻ നമ്പൂതിരി, വി.ഗോപാലൻ, എൻ.നാരായണക്കുറുപ്പ്, കെ.കെ.ജാനകിയമ്മ, പി.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വി.പി.കൃഷ്ണപ്പണിക്കർ,കെ.കല്യാണി, കെ.കെ.കല്യാണി, വി.കെ.ഗോവിന്ദൻ നമ്പ്യാർ, കെ.അപ്പുക്കുട്ടി നമ്പ്യാർ,കെ.കെ.ശങ്കരൻ നമ്പ്യാർ,പി.പി.കുമാരൻ നായർ, നാണിയമ്മ പുത്തൻ വീട്ടിൽ, പി.പി.ജാനു, നാരായണി, നാരായണൻ കണ്ണനാണ്ടി, അസ്സു എൻ., വാസന്തി കെ.,പ്രീതകുമാരി, സബിത പി.കെ. തുടങ്ങിയവരാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.736421077973528, 75.60771236788428 | zoom=90 }}