ജി.എൽ.പി.എസ്. വിളബ്ഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വിളബ്ഭാഗം | |
---|---|
വിലാസം | |
ജി.എൽ.പി.എസ്.വിളബ് ഭാഗം വിളബ് ഭാഗം , മേൽ വെട്ടൂർ പി.ഒ പി.ഒ. , 695312 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - 6 - 1921 |
വിവരങ്ങൾ | |
ഫോൺ | 0470 2157895 |
ഇമെയിൽ | hmglps42225@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42225 (സമേതം) |
യുഡൈസ് കോഡ് | 32141200523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഷീല KM |
പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | കാർത്തിക |
അവസാനം തിരുത്തിയത് | |
29-01-2022 | GLPSVILABHAGOM42225 |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിള ബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യ ന്റ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.
ചരിത്രം
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് 'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു. ശ്രീ മുകുന്ദൻ ഡി.വൈ.എസ്.പി . ശ്രീ. സുഗതൻ (വിജിലൻസ് എസ്.പി ), ശ്രീ ബാനർജി (അസിസ്‌റ്റന്റ് ട്രഷറി ആഫീസർ ), സിനി ആർട്ടിസ്റ്റ് ശ്രീ വെട്ടൂർ പുരുഷൻ, മുൻ ആറ്റിങ്ങൽ ഡി.ഇ. ഒ ശ്രീമതി ശൈല ജ ടീച്ചർ, മുൻ വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ധനപാലൻ ,തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.2012-ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നിലവിൽ 57 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 26 കുട്ടി കളും അധ്യയനം നടത്തുന്നു. പ്രഥമാധ്യാപിക ശ്രീമതി : KM അഷീല ഉൾപ്പെടെ LP വിഭാഗത്തിൽ 5 അധ്യാപകരും ഒരു PTCM ഉം പ്രീ പ്രൈമറി യിൽ ഒരു ടീച്ചറും ഒരു ആയയും സേവന മനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് . വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തനങ്ങൾ (ഹരിത ക്ലബ്, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് ) ബാലസഭ മികവുകൾ :
പഠനോത്സവം, ഹലോ ഇംഗ്ലീഷ്
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.705483598479676, 76.73930883890425| width=100% | zoom=18 }} , ജി.എൽ.പി.എസ്.വിളഭാഗംNH47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മീ.അകലത്തായി കടയ്ക്കാവൂർ വർക്കല റോഡിൽ അമ്മൻ നട ജംഗ്‌ഷനടുത്തായി സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42225
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ