ജി.എൽ.പി.എസ്. വിളബ്ഭാഗം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു ഈ സ്കൂൾ. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു. ശ്രീ മുകുന്ദൻ ഡി.വൈ.എസ്.പി . ശ്രീ. സുഗതൻ (വിജിലൻസ് എസ്.പി ), ശ്രീ ബാനർജി (അസിസ്‌റ്റന്റ് ട്രഷറി ആഫീസർ ), സിനി ആർട്ടിസ്റ്റ് ശ്രീ വെട്ടൂർ പുരുഷൻ, മുൻ ആറ്റിങ്ങൽ ഡി.ഇ. ഒ ശ്രീമതി ശൈല ജ ടീച്ചർ, മുൻ വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ധനപാലൻ ,തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.2012-ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നിലവിൽ 57 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 26 കുട്ടി കളും അധ്യയനം നടത്തുന്നു. പ്രഥമാധ്യാപിക ശ്രീമതി : KM അഷീല ഉൾപ്പെടെ LP വിഭാഗത്തിൽ 5 അധ്യാപകരും ഒരു PTCM ഉം പ്രീ പ്രൈമറി യിൽ ഒരു ടീച്ചറും ഒരു ആയയും സേവന മനുഷ്ഠിക്കുന്നു.