എ എം യു പി എസ് മാക്കൂട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എം യു പി എസ് മാക്കൂട്ടം | |
|---|---|
| വിലാസം | |
കുന്നമംഗലം കുന്നമംഗലം പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഇമെയിൽ | makkoottam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47234 (സമേതം) |
| യുഡൈസ് കോഡ് | 32040601004 |
| വിക്കിഡാറ്റ | Q64550334 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്ദമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കുന്ദമംഗലം |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 676 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലീം പി |
| പി.ടി.എ. പ്രസിഡണ്ട് | എ കെ ഷൗക്കത്തലി |
| എം.പി.ടി.എ. പ്രസിഡണ്ട് | തൻസി. ഇ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 47234 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ പ്രദേശത്ത് ദേശീയപാത 766ന്റെ ഇരുവശങ്ങളിലുമായാണ് കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട മാക്കൂട്ടം എ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1929 ലാണ് സ്കൂൾ ആരംഭിച്ചത്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 622 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്. തുടർന്ന് വായിക്കുക
ചരിത്രം
വർഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാർഡുകൾ ഉൾക്കൊള്ളുന്ന ചൂലാംവയൽ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. 1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പർ 3(56) ഡി 05.10.1929). 1932 ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്കൂളായി മാറി. സ്കൂളിൽ അക്കാലയളവിൽ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ സ്കുൂൾ വഹിച്ച പങ്ക് വളരെ വലുതാണ്. കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജനാബ് ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണിച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എൈ.കുട്ടി ഹാജിയുടെ മകൾ വി.പി. സൈനബ ആണ് ഇപ്പോഴത്തെ മാനേജർ. 1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിൻവലിക്കപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകർതൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.
1975-76 ൽ എൽ.പി സ്കൂളായിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അപ്ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുകളിലായി 761 വിദ്യാർത്ഥികൾ, 24 അധ്യാപകർ, ഒരു പ്യൂൺ ഉണ്ടായിരുന്നു. 1977 ൽ വിദ്യാലയം പൂർണ യു.പി സ്കൂളായി മാറിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചത് 1985 ലാണ് (കെ.ഡി.സ്. 10903/85 തിയ്യതി 14.09.1985 ഡി.ഇ.ഒ). 1979 മാർച്ച് 23,24,25 തിയ്യതികളിൽ സ്കൂളിന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 2003 സെപ്റ്റംബർ 27 ന് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഒൗപചാരികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. 2004 മാർച്ച് 23,24 25 തിയ്യതികളിൽ പ്ലാറ്റിനം ജൂബിലിയുടെ സമാപനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
2018 മാർച്ച് മുതൽ 2019 മാർച്ച് വരെ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
വിദ്യാലയ കാഴ്ചപ്പാട്

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു.
നൂറ്റാണ്ടിലേക്ക് നടന്നടുക്കുന്ന മാക്കൂട്ടം എ.എം.എൽ. പി &യു.പി സ്കൂൾ ഈയൊരു കാഴ്ചപ്പാടിലാണ് ഒാരോ വിദ്യാലയ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനം ദിന ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം കലാ കായിക മേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകൾ, ക്വിസ് മൽസരം, ദിനാചരണം, ഒാണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മൽസരങ്ങൾ, പഠനക്യാമ്പ്, ഫീൽഡ് ട്രിപ്പ്, തനതു പ്രവർത്തനം, പരിഹാരബോധനം, സ്കൂൾ സ്പോർട്സ് & ഗെയിംസ്, വാർഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങൾ പ്രദാനം ചെയ്തതുകൊണ്ടാണ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാൻ സ്കൂളിന് കഴിഞ്ഞത്.
സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തിൽ രൂപപ്പെടുന്ന വൈവിധ്യമാർന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിർവഹിക്കപ്പെടേണ്ടത് എന്നും കേവലമായ അറിവിനും പുറം കാഴ്ചകൾക്കുമപ്പുറം തിരിച്ചറിവിനും ഉൾക്കാഴ്ചക്കുമാണ് പ്രാധാന്യം നൽകപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും.
24 അധ്യാപകർ ഇവിടെയുണ്ട്
അധ്യാപക രക്ഷാകർതൃ സമിതി
റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. എട്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഒാഫീസ് മുറി, അഞ്ച് കമ്പ്യൂട്ടറുകളുള്ള ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ നിലവിലുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ വികസനപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു.
<marquee behavior="scroll" direction="left">ഈ വർഷത്തെ മികവുകൾ</marquee>
ഇപ്പോഴത്തെ അദ്ധ്യാപകർ
| ക്രമ നമ്പർ |
അധ്യാപകരുടെ പേര് |
|---|---|
| 1 | പി. അബ്ദുൽ സലീം (ഹെഡ്മാസ്റ്റർ) |
| 2 | name |
| 3 | name |
| 4 | name |
| 5 | name |
| 6 | name |
| 7 | name |
| 8 | name |
| 9 | കെ.കെ. പുഷ്പലത |
| 10 | ഒ .കെ. സൗദ ബീവി |
| 11 | വി.പി. മാസിത |
| 12 | എം.കെ. മുഹമ്മദ് |
| 13 | പി. ജമാലുദ്ദീൻ |
| 14 | ഇ. അബ്ദൂൽ ജലീൽ |
| 15 | കെ. സാജിദ് |
| 16 | എ. കെ. ശ്രീജ |
| 17 | പി. ഷീജ |
| 18 | വി. സജ്നാബി |
| 19 | സി.എസ്. സോണിയ |
| 20 | എ.എം. ഷമീർ |
| 21 | കെ. ഷബ്ന |
| 22 | വി. ഷബ്ന |
| 23 | കെ.ടി. ജഗദാംബ |
| 24 | കെ.സി. ഷനിജ |
| 25 | പി. റജ്ന |
| 26 | കെ. സാജിദ |
| 27 | എൻ.പി. റബീബ മുംതാസ് |
| 28 | എം. ജമാലുദ്ദീൻ |
| 29 | പ്രബിഷ. എം.പി |
| 30 | കെ. ഷഹനാസ് |
| 31 | കെ. ഫിൽസി |
| 1 | ടി. മുഹമ്മദ് അഷ്റഫ് (ഓഫീസ് അറ്റന്റന്റ്) |
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
-
AJNA FATHIMA 7B
-
AMNA ZIYA. C.K 5C
-
ANU RISWA- VI B
-
AYISHA NAJA - VI C
-
DIYA DEV - VI D
-
FADIL MUHAMMED - VII D
-
FARHA NIHMA - VII C
-
FATHIMA MINSHA - VI B
-
HINA FATHIMA - VI D
-
MUHAMMED BILAL-VI C
-
MUHAMMED SABITH- VII B
-
RAYYAN - V D
-
RAYYAN - V D
-
SANA FATHIMA - VII D
-
SENIYA FATHIMA - VI D
-
SHAYONA.T - VI A
-
SIYAD. A. K - VI A
-
AMEEN ARHAM A P - IV B
-
47234
-
AMEEN ARHAM A P - IV B
-
DAKSHRISHNA - IV A
-
NISHANA SHERIN M T - STD 1
-
SAHEER M - III C
-
DAKSHRISHNA - IV A
എങ്ങിനെ സ്കൂളിലെത്താം
*കുന്നമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം.
*ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നേരെ കാണുന്നതാണ് വിദ്യാലയം.
{{#multimaps:11° 19′ 49.61″ N, 75° 53′ 20.79″ E|zoom=350px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47234
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്ദമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ