ഉപയോക്താവിന്റെ സംവാദം:47234

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 11 ജനുവരി 2017 by New user message

നമസ്കാരം 47234 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 11:42, 11 ജനുവരി 2017 (IST)Reply[മറുപടി]

പകർപ്പവകാശമുള്ള ചിത്രങ്ങളും മറ്റും..

സർ, ആദ്യമേതന്നെ, വളരെ മികച്ചരീതിയിൽ സ്കൂൾവിക്കിയിൽ വിവരങ്ങൾ ചേർക്കുന്നതിന് നന്ദി രേഖപ്പെടുത്തട്ടെ.
എന്നാൽ, ഈ പ്രവർത്തനത്തോടൊപ്പം, സ്കൂൾവിക്കിയിൽ ആശാസ്യമല്ലാത്തതും ചെയ്യാൻ പാടില്ലാത്തതുമായ ധാാരളം കാര്യങ്ങളും താങ്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പിടുന്നത്.

ഒന്നാമത് ചിത്രങ്ങളുടെ കാര്യമാണ്. സ്വതന്ത്രഉപയോഗാനുമതിയില്ലാത്ത ധാരാളം ചിത്രങ്ങൾ മറ്റുപല വെബ്സൈറ്റുകളിൽനിന്നും പകർത്തി സ്കൂൾവിക്കിയിൽ അപ്ർലോഡ് ചെയ്തിരിക്കുന്നു. ഇത് പകർപ്പവകാശ നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും ഇനി ആവർത്തിക്കരുതെന്നും അറിയിക്കട്ടെ. താങ്കൾ അപലോഡ് ചെയ്ത ഇത്തരത്തിലുള്ള കുറേ ചിത്രങ്ങൾ സ്കൂൾവിക്കിയിൽനിന്നും മായ്ച്ചിട്ടുണ്ട്. ബാക്കിയുള്ളവയും ഉടൻതന്നെ മായ്ക്കുന്നതായിരിക്കും.

ചിത്രം അപ്‍ലോഡ് ചെയ്യുന്നതിൽ മിതത്വം പാലിക്കുക. അത്യാവശ്യമുള്ളവമാത്രം അപ്‍ലോഡ് ചെയ്യുക.

ചിത്രങ്ങൾ കൂടാതെ മറ്റ് ഉള്ളടക്കങ്ങളും നവമാധ്യമങ്ങളിൽ നിന്നും മറ്റും പകർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവയും ഉടൻ തന്നെ നീക്കം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. സ്കൂൾ വിക്കി എന്താണ് എന്നതും എന്തല്ല എന്നുമുള്ള ബോധ്യത്തോടെ മാത്രം ഇതിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക.

ആയതിനാൽ, തത്കാലം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുന്നതിൽനിന്നും 47234 എന്ന ഉപയോക്തൃനാമത്തെ വിലക്കുന്നു. ഇക്കര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മൊബൈൽനമ്പർ എന്റെ ഉപയോക്തൃതാളിലുണ്ട്.

വിശ്വസ്തതയോടെ,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:28, 24 ഫെബ്രുവരി 2022 (IST)

ചിത്രങ്ങളെക്കുറിച്ച് വീണ്ടും

സർ,
കഴിഞ്ഞദിവസത്തെ നമ്മുടെ ഫോൺസംഭാഷണത്തെ തുടർന്ന്, ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുന്നതിലുണ്ടായിരുന്ന തടയൽ ഒരാഴ്ചത്തേയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

തുടർന്നും ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ ഇനിപ്പറയുന്ന കാര്യങ്ങൾ കൃത്യമായി പിന്തുടരുക.

  • സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓരോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളാണ് ചേർക്കേണ്ടത്. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് ഈ താളിന്റെ ഒട്ടുമിക്ക ഉപതാളുകളിലും കാണുന്നത്.
  • പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്.
  • പോസ്റ്ററുകറുകളുടെ ആധിക്യം മറ്റൊരു പ്രശ്നമാണ്. വളരെ അത്യാവശ്യം എന്നു തോന്നുന്ന പോസ്റ്റർ മാത്രം അപ്‍ലോഡ് ചെയ്യുക.
  • മറ്റു വെബ്സൈറ്റുകളിൽ നിന്നും ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യാതിരിക്കുക.
  • കുട്ടികൾ വരച്ച ചിത്രങ്ങളിൽ നിന്നും മികച്ച രണ്ടോ മുന്നോ ചിത്രങ്ങൾ മാത്രം ഉപയോഗിക്കുക.
  • ഉപയോക്തൃനാമമുപയോഗിച്ച് ഇതുവരെ 1260 ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇത് വളരെ ഉയർന്ന സംഖ്യാണെന്ന് തിരിച്ചറിയുക.

കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക.
തുടർന്നും ഇതുപോലെ ചിത്രങ്ങൾ ചേർക്കുന്നത് നശീകരണപ്രവർത്തനമായി കാണക്കാക്കേണ്ടിവരും എന്നും ഓർമ്മിപ്പിക്കുന്നു.
വിശ്വസ്തതയോടെ
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:16, 27 ഫെബ്രുവരി 2022 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:47234&oldid=1697497" എന്ന താളിൽനിന്ന് ശേഖരിച്ചത്