ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് .ഇരവിപേരൂർ .സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി 1902 ആരംഭിച്ച ഈ വിദ്യാലയം പിന്നീട് എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി. പെൺപള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെടുന്നത് .തിരുവിതാംകൂറിലെ ആദ്യ സ്കൂളുകളിലൊന്നായ ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു ..

ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർ പി.ഒ.
,
689542
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0469 2666777
ഇമെയിൽgupgseraviperoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37336 (സമേതം)
യുഡൈസ് കോഡ്32120600118
വിക്കിഡാറ്റQ87593779
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിമോൾ കെ കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
28-01-202237336


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ത്രീ സമത്വത്തിലൂടെ മാത്രമേ സാമൂഹിക ഉന്നമനം സാധ്യമാകൂ. സ്ത്രീസമത്വം ഉറപ്പാക്കാൻ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആരംഭിച്ച ഈ വിദ്യാലയം ചരിത്രമുറങ്ങുന്ന ഇരവിപേരൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് .കോയിപുറത്തു പറമ്പിൽ ഇടിക്കുള നാനാർ എന്ന വ്യക്തിയാണ് സ്കൂളിന് സ്ഥലം നൽകിയത്. അതിന് പ്രതിഫലമായി ഇടിക്കുള നാനാർക്ക് സ്കൂളിൽ ജോലിയും നൽകി. എം എം ജി സ്കൂൾ എന്നായിരുന്നു തുടക്കകാലത്ത് വിദ്യാലയത്തിന്റെ  പേര് .കോയിപ്രം ബ്ലോക്കിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആണ് വിദ്യാലയം .സമീപത്തുകൂടി മണിമലയാർ ഒഴുകുന്നു .പോസ്റ്റ്ഓഫീസിനു പുറകിലായി ഇരവിപേരൂരിന്റെ  ഹൃദയഭാഗത്ത് നിന്ന് അല്പം മാറി തലയെടുപ്പോടെ  നിലകൊള്ളുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ധാരാളം മികച്ച വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്നല്ലെങ്കിലും അൽപംമാറി വിശാലമായ കളിസ്ഥലവും ഉണ്ട്. വീണാജോർജ്ജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും ഒരു ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.ഇരവിപേരൂർ പഞ്ചായത്ത് നിർമിച്ചുതന്ന ഡിജിറ്റൽ ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നു.സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർ‍വ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്.

മികവുകൾ

അധ്യാപക അവാർഡ്

2019 -2020 അധ്യയനവർഷത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ജോളി മോൾ ജോർജിന് ലഭിച്ചു.

ബെസ്റ്റ് പി ടി എ അവാർഡ്

മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി2018 -2019 ,2019- 2020 അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ മികച്ച പി ടി എ ക്ക് ഉള്ള  അവാർഡ് ലഭിച്ചു .

മാതൃഭൂമി സീഡ് അവാർഡ്

പ്രകൃതി സംരക്ഷണം ഭാവി തലമുറയിലൂടെ എന്ന് മനസ്സിലാക്കി കൊണ്ട് മാതൃഭൂമി സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന സീഡ് പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതലത്തിൽ  മികച്ച ഹരിതവിദ്യാലയം, മികച്ച സീഡ് കോ-ഓർഡിനേറ്റർ ,ജെം ഓഫ് സീഡ് ,സീഡ് റിപ്പോർട്ടർ തുടങ്ങിയ അവാർഡുകൾ അതതു വർഷങ്ങളിൽ ലഭിച്ചു വരുന്നു .

മുകുളം അവാർഡ്

കുട്ടികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി പത്തനംതിട്ട കാർഡ് കൃഷിവിജ്ഞാനകേന്ദ്രം സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന മുകുളം പദ്ധതിയിൽ പങ്കെടുത്തു കൊണ്ട് എല്ലാ വർഷവും വിവിധങ്ങളായ അവാർഡുകൾ ലഭിച്ചു വരുന്നു .മികച്ച വിദ്യാലയം,  എ സ്സെ കോമ്പറ്റീഷനിലെ വിജയം, മികച്ച കുട്ടിക്കർഷകൻ, മികച്ച മുകുളം കോഡിനേറ്റർ, ക്വിസ് മത്സരത്തിൽ ഉള്ള വിജയം, മികച്ച കയ്യെഴുത്തു മാഗസിൻ മുതലായവ .

മേളകളിലെ മികവ്

ഗവൺമെന്റ് തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ,ഐടി മേള ,കലോത്സവം,കായികമേള  എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർഷവും മികവാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തുവരുന്നു. പ്രവൃത്തിപരിചയം- ഐടി മേഖലകളിൽ സംസ്ഥാനതലം വരെ പോയത് ഇതിന് ഉദാഹരണങ്ങളാണ് .

കൂടുതൽ മികവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1. പി സി ജോസഫ്
2. പി എ തോമസ്
3. കെ ആർ വത്സലൻ നായർ
4 പികെ തങ്കമ്മ
5 ടി എൻ വിജയൻ നായർ
6 എൻ എസ് വർഗീസ്
7 കെ സി കുമാരിയമ്മ 1994 - 1997
8 പി ഡേവിഡ്സൺ 1997 - 2005
9 യു ഷാജഹാൻ 2005 - 2016
10 ജോളി മോൾ ജോർജ് 2016 - 2020
11 സുനിമോൾ  കെ കെ 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ടീച്ചിംഗ് സ്റ്റാഫ്

ക്രമനമ്പർ പേര് തസ്തിക
1 സുനിമോൾ കെ കെ ഹെഡ്മിസ്ട്രസ്സ്
2 റീന ജോസ്     യു പി എസ് ടി
3 റോഷ്ന പി കെ     എൽ പി എസ് ടി
4 ആശാ ചന്ദ്രൻ       എൽ പി എസ് ടി
5 ദിവ്യ പി എസ്   എൽ പി എസ് ടി
6 ഷംന എസ്   എൽ പി എസ് ടി
7 നിഷ എൻ എസ്  യു പി എസ് ടി
8 ദേവി മോൾ എസ്   പാർട്ടെയിം ജൂനിയർ  ഹിന്ദി
9 ശരണ്യ ശശി         പ്രീപ്രൈമറി ടീച്ചർ

നോൺ ടീച്ചിംഗ് സ്റ്റാഫ്

ക്രമനമ്പർ പേര് തസ്തിക
1 തങ്കമ്മ എ ജി    പി ടി സി എം
2 മനുജ കുമാരി  കുക്ക്
3 സത്യ കുമാരി   ആയ-പ്രീപ്രൈമറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ.
  • കാർഡ്-മുകുളം പ്രവർത്തനങ്ങൾ.
  • കൃഷി.
  • ദിനാചരണങ്ങൾ.
  • ഭക്ഷ്യമേള.
  • ആഘോഷങ്ങൾ.
  • ക്വിസ് മൽസരങ്ങൾ.
  • ടാലന്റ് ലാബ്.
  • പ്രദർശനങ്ങൾ.
  • പഠനോത്സവം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബുകൾ

സ്കൂൾ ചിത്രഗ്യാലറി

വഴികാട്ടി

കോഴഞ്ചേരി തിരുവല്ല റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് 100 മീറ്റർ ഉള്ളിൽ പോസ്റ്റ് ഓഫീസിനു പിറകിൽ.

ട്രെയിൻ മാർഗം- തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി- കോഴഞ്ചേരി റൂട്ട് -ഇരവിപേരൂർ ജംഗ്ഷൻ.

ചെങ്ങന്നൂരിൽ നിന്ന് വരുന്നവർക്ക്- ബസ് മാർഗ്ഗം- കല്ലിശ്ശേരി വഴി -നെല്ലാട് -ഇരവിപേരൂർ.