അഞ്ചരക്കണ്ടി മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഞ്ചരക്കണ്ടി മാപ്പിള എൽ പി എസ്
വിലാസം
പാളയം

മാമ്പ പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽheadmisterssamlps@Gmail.com
കോഡുകൾ
സ്കൂൾ കോഡ്13184 (സമേതം)
യുഡൈസ് കോഡ്32020200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ157
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലസിതെ. കെ.സി
പി.ടി.എ. പ്രസിഡണ്ട്അഫ്സൽ ഒ.വി
എം.പി.ടി.എ. പ്രസിഡണ്ട്സഫറിന. എം.കെ
അവസാനം തിരുത്തിയത്
28-01-202213184


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എന്റെ പ്രൈമറി വിദ്യാലയം

       അഞ്ചരക്കണ്ടി മാപ്പിള എൽ പി സ്കൂൾ

     1919 ജനുവരി 1ന് അഞ്ചരക്കണ്ടി എലി മെന്ററി വോയിസ് സ്കൂൾ ആയാണ് തുടക്കം കുറിച്ചത്. പഴയ മദ്രാശീ സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽആണ് ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചത് അന്ന് ആകെ 32 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊയ്യക്കൽ ചെമ്മായി കുട്ടിഹസൻ എന്ന ആളായിരുന്നു ആദ്യത്തെ വിദ്യാർഥി.

     ആദ്യത്തെ അധ്യാപകരെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യത്തെ അധ്യാപകൻ പരേതനായ ഒതേനൻ ഗുരി ക്കൾ അതുപോലെ മാടിയത്ത് കുഞ്ഞിരാമൻ ഗുരിക്ക ൾ എന്നിവരായിരുന്നു.

   അക്കാലത്ത് 1927ൽ ജനറൽ സ്കൂൾ ആയി മാറി. ആദ്യകാല മാനേജർ കരുവാൻ കണ്ടി അബ്ദുള്ള എന്നിവരാണ്. അഞ്ചരക്കണ്ടി അംശ ദേശത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 5 ക്ലാസുകളോ ടുകൂടി തുടർന്ന് അഞ്ചരക്കണ്ടി മാപ്പിള എൽ പി സ്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് കെ പി കുഞ്ഞമ്പു മാസ്റ്റർ പ്രധാന അധ്യാപകനായി. ബഹുമാനപ്പെട്ട അബ്ദുല്ല മാസ്റ്റർ, കുട്ടാപ്പു മാസ്റ്റർ,അബു മാസ്റ്റർ, ചിന്നു ടീച്ചർ  എന്നിവരായിരുന്നു അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ത്. അക്കാലത്ത് 60ഓളം കുട്ടികൾ  പഠിച്ചിരുന്നു. പിന്നീട് കെ പി ചന്തുക്കുട്ടി മാസ്റ്റർ പ്രധാന അധ്യാപകയായി. അപ്പോൾ സി അസീസ് എന്നിവരാണ് മാനേജർ. ഇക്കാലത്തായിരുന്നു സ്കൂൾ കെട്ടിടം ഓടുമേഞ്ഞ നവീകരിച്ചത്. എടക്കാട് NES ബ്ലോക്കി ന്റെ വക സ്കൂൾ മുറ്റത്ത് ഒരു കിണർ കുഴിച്ച് ജലസേചന സൗകര്യം ലഭ്യമാക്കിയത് ഈ കാലത്താണ്. ഈ കിണറിൽ നിന്നാണ് അടുത്തുള്ള വീട് നിവാസികൾ വെള്ളം എടുത്തിരുന്നത്വെള്ളം എടുത്തിരുന്നത്. ആ കാലത്ത് സർവ്വ ശ്രീ കൃഷ്ണൻ മാസ്റ്റർ, സുശീല ടീച്ചർ എന്നിവരായിരുന്നു അധ്യാപകർ.

  അറബിക് അധ്യാപകനായി ടിവി ഇബ്രാഹിം മുസ്‌ലിയാർ കോഴിക്കോട് ജില്ലയിലെ എം പി മുഹമ്മദലി മാസ്റ്റർ എന്നിവർ സേവനമനുഷ്ഠിച്ചു. അന്ന് 120 ലധികം കുട്ടികൾ പഠനം നടത്തിയിരുന്നു. അക്കാലത്ത് ബിസി കാദർ ആജി ആയിരുന്നു മാനേജർ. തുടർന്ന് 1979  ൽ സി അസ്സുവിൽ നിന്നും 12 കാൽ സെന്റ് സ്കൂൾ ഭൂമിയും കെട്ടിടവും അഞ്ചരക്കണ്ടി ജമാഅത്ത് കമ്മിറ്റി വിലക്കെടുത്തു. തുടർന്ന് ഒ വി മൂസ മാസ്റ്റർ പ്രധാനാധ്യാപകനായി 2013 കേന്ദ്ര ഗവൺമെന്റിന്റെ ന്യൂനപക്ഷ സ്ഥാപക പദവി നേടിയ ജില്ലയിലെ ചുരുക്കം സ്കൂളുകളിൽ ഒന്നായിരുന്നു നമ്മുടെ ഈ വിദ്യാലയം. തുടർന്ന് 2013  ൽ IDMI സ്കീം പ്രകാരം കേന്ദ്ര സർക്കാരിന്റെ ധന സഹായം ലഭിക്കുകയും 10 ക്ലാസ് ഓടുകൂടി 38 അര സെന്റ് തലത്തിൽ അഞ്ചരക്കണ്ടി പാളയം ജമാഅത്ത് കമ്മിറ്റി മനോഹരമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയുണ്ടായി. ഇപ്പോൾ എസ് സി പട്ടികജാതി വിഭാഗത്തിലും ഈഴവ വിഭാഗത്തിലുംപെട്ട കുട്ടികളടക്കം 157 കുട്ടികൾ പഠിക്കുന്നു മാനേജർ പി സി കുഞ്ഞമ്മദ് ഹാജി പ്രധാന അധ്യാപികയായി കെ സി ലസിത ടീച്ചർ സേവനമനുഷ്ഠിക്കുന്നു.

       ലോകപ്രസിദ്ധമായ അഞ്ചരക്കണ്ടി കറപ്പത്തോട്ടം സ്കൂളിന് അടുത്താണ് സ്ഥിതിചെയ്യുന്നത്. അഞ്ചരക്കണ്ടി പുഴ സ്കൂളിന്റെ കിഴക്ക് ഭാഗത്ത് ഒഴുകുന്നു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പാളയം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

എല്ലാ ആധുനീക സൗകര്യങ്ങളോടും കൂടിയ ഇരുനില കെട്ടിടം .ചിൽഡ്രൻസ് പാർക്ക് ,ഔഷധത്തോട്ടം , വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

അഞ്ചരക്കണ്ടി പാളയം ജുമാ-അത്ത് കമ്മിറ്റി.

മുൻസാരഥികൾ

1. ഒതേനൻ ഗുരിക്കൾ

2. കുഞ്ഞിരാമൻ ഗുരിക്കൾ

3. കെ പി കുഞ്ഞമ്പു മാസ്റ്റർ

3. കുട്ട്യാപ്പു മാസ്റ്റർ

4. ആബു മാസ്റ്റർ

5. ചിന്നു ടീച്ചർ

6. കെ പി ചന്തുക്കുട്ടി മാസ്റ്റർ

7. കൃഷ്ണൻ മാസ്റ്റർ

8. ശാന്ത ടീച്ചർ

9. സുശീല ടീച്ചർ

10. ഒ വി മൂസ്സ മാസ്റ്റർ

11. സി പുഷ്പ ടീച്ചർ

12. കെ രജിത ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

സ്പോർട്സ്

കണ്ണൂർ സൗത്ത് സബ്ജില്ലാ കായിക മേളയിൽ മൂന്നുതവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

ആർട്സ്

കണ്ണൂർ സൗത്ത് സബ് ജില്ലാ അറബിക് കലോത്സവത്തിൽ 4 തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

വഴികാട്ടി

സ്കൂളിൽ എത്തിച്ചേരേണ്ട വഴികൾ

കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും 20km ദൂരെയും ,

കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണെങ്കിൽ മട്ടന്നൂരിൽ നിന്ന് 13 km അകലെയും

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണെങ്കിൽ 20 km അകലെയും ഉ ള്ള അഞ്ചരക്കണ്ടി പാളയം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .

{{#multimaps: 11.870014141141342, 75.501761739166 | width=800 |zoom=16 }}