നെരുവമ്പ്രം യു പി സ്ക്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നെരുവമ്പ്രം യു പി സ്ക്കൂൾ | |
|---|---|
| വിലാസം | |
നെരുവമ്പ്രം പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04971 2873800 |
| ഇമെയിൽ | neruvampramup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13571 (സമേതം) |
| യുഡൈസ് കോഡ് | 32021400805 |
| വിക്കിഡാറ്റ | Q64457293 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 334 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എ.പി.വത്സല |
| പി.ടി.എ. പ്രസിഡണ്ട് | കെ.വി.മനോജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ.പി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 13571 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നെരുവമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നെരുവമ്പ്രം.യു.പി.സ്കൂൾ
ചരിത്രം
ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു
സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റലി ടോയ‍്‍ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്‍ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്‍ലും ,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്. 2020-21 വർഷത്തെ മാറ്റങ്ങൾ..........തുടർന്നു വായിക്കാൻ
മികവുകൾ 2017-18 കൂടുതലറിയാൻ
കായികമേള (സബ് ജില്ല) റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തിൽ വർഷങ്ങളായി മികവാർന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യൻഷിപ്പ് എല്ലാ വർഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. ചിത്രങ്ങളിലൂടെ
പ്രവൃത്തിപരിചയമേള ചാമ്പ്യൻഷിപ്പ്
സ്ട്രോബോർഡ്,വുഡ് കാർവിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ് ,വെജിറ്റബിൾ പ്രിന്റിംഗ്,ക്ലേമോഡലിംഗ് രണ്ടാം സ്ഥാനം എ ഗ്രേഡ് ,പേപ്പർക്രാഫ്റ്റ്,ചന്ദനത്തിരി നിർമ്മാണം,കോക്കനട്ട് ഷെൽ പ്രൊഡക്ട് ബി ഗ്രേഡ്.മെറ്റൽ എൻഗ്രേവിംഗ്,ഫാബ്രിക്ക് പെയിന്റിംഗ് സി ഗ്രേഡ് ശാസ്ത്രമേള സയൻസ് ക്വിസ്സിൽ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,സ്റ്റിൽ മോഡൽ ബി ഗ്രേഡ്.പ്രോജക്ട് ബി ഗ്രേഡ് ഇവ ലഭിച്ചിട്ടുണ്ട്.
സാമൂഹ്യശാസ്ത്രമേള
സ്റ്റിൽമോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ബി ഗ്രേഡ്. സ്കൂൾകലോത്സവം(സബ് ജില്ല) സ്കൂൾകലോത്സവത്തിലും സംസ്കൃതോത്സവത്തിലും റണ്ണേർസ് അപ് കിരീടം നേടി.മത്സരിച്ച 16 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടി
കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 'ലൈബ്രറി വിദ്യാലയ ഹൈടെക് പദ്ധതി'യുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ബെന്യാമൻ നിർവഹിച്ചു.
ഒ.എൻ.വി. സ്മൃതിമണ്ഡപം ഉണ്ടാക്കി ഉദ്ഘാടനം മന്ത്രി ബഹു.ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു
'സെലസ്റ്റിയ 2018 ന്റെ ഭാഗമായി നിരവധിയായ ക്യാമ്പുകളും പ്രവർത്തനങ്ങളും നടത്തി.
===== 2018-19 =====
സ്കൂൾ പ്രവേശനോത്സവം ----- നോട്ട് പുസ്തകവും മഷി പേനയും നൽകി കുട്ടികളെ വരവേറ്റു.
ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം
ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ
ഭാഷാഗണിത വിഷയങ്ങളിൽ പ്രീ-ടെസ്റ്റ്
കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം
ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,ചാന്ദ്രപക്ഷം 14 ദിവസത്തെ ആകാശ ചിത്രണം ,പതിപ്പ് നിർമ്മാണം,ആകാശ നിരീക്ഷണം.
ഗണിതോത്സവം - പഠനം,നിർമ്മാണ കളരി - ഗണിതം ലളിതം
===== 2019-20 =====
' സ്കൂൾ പ്രവേശനോത്സവം ----- മധുരം നൽകി കുട്ടികളെ വരവേറ്റു.
ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം
ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ
ഭാഷാഗണിത വിഷയങ്ങളിൽ കഥയും പാട്ടും കളികളുമായി മുന്നൊരുക്കം
കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം
ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,പരിസരത്തുള്ള സ്കൂളുകളിലും വായനശാലകളിലും ഗ്രഹണ നിരീക്ഷണ ക്ലാസും കണ്ണട നിർമ്മാണവും
വിതരണവും ,ആകാശ നിരീക്ഷണം.,പഠനം,നിർമ്മാണ കളരി
===== 2020-2021 =====
കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല
ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു
കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും
നെരുവമ്പ്രം. യു.പി.സ്കൂൾ ചിത്രശാല
-
കൈപ്പാട് കൃഷി 2016 -2017
വഴികാട്ടി
{{#multimaps: 12.040021490714812, 75.28134437963683 | width=600px | zoom=15 }}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പഴങ്ങാടി ബസ് സ്ററാൻഡിൽ നിന്ന് തളിപറമ്പ് ഏഴോം റൂട്ടിൽ നെരുവമ്പ്രം വായനശാല സ്റ്റോപ്പിൽ ഇറങ്ങി 115 അടി ദൂരം മുന്നോട്ട് നടന്നാൽ സ്കൂളിന്റെ കവാടത്തിൽ എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13571
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാടായി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
