എസ്.ജി.യു.പി കല്ലാനിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.ജി.യു.പി കല്ലാനിക്കൽ
വിലാസം
കല്ലാനിക്കൽ

തെക്കുംഭാഗം. പി.ഒ.
,
ഇടുക്കി ജില്ല 685585
,
ഇടുക്കി ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽsgupskallanickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്29326 (സമേതം)
യുഡൈസ് കോഡ്32090700202
വിക്കിഡാറ്റQ64615250
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഇടവെട്ടി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ324
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി തോമസ്
പി.ടി.എ. പ്രസിഡണ്ട്എം. ടി. തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി സിനോജ്
അവസാനം തിരുത്തിയത്
28-01-202229326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന സെൻറ് ജോർജ് യു പി സ്കൂൾ 1936 ലാണ് സ്‌ഥാപിതമായത്. ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ തെക്കുംഭാഗം പ്രദേശത്താണ് ഈ വിദ്യാലയം.

തൊടുപുഴയുടെ തെക്കുഭാഗം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് തെക്കും ഭാഗം എന്ന പേര് സിദ്ധിച്ചത്.1928 ഇൽ കാരിക്കോട് ഒരു പാലം നിർമിക്കുകയും ഇങ്ങോട്ട് ധാരാളം ആളുകൾ കുടിയേരുകയും ചെയ്തു. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം അന്ന് ലഭ്യമല്ലായിരുന്നു. ആ നാളുകളിൽ എറണാകുളം അതിരൂപത മെത്രാപ്പൊലീത്ത പള്ളി സന്ദർശിക്കാൻ എത്തുകയും നാടിന്റെ വികസനത്തിന്‌ പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അന്ന് പള്ളി വികാരി ആയിരുന്ന നമ്പ്യാപറമ്പിൽ ജോസഫ് (കളരിക്കത്തൊട്ടി )അച്ചന്റെ നേതൃത്വത്തിൽ പള്ളിക്കൂടം സ്‌ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികൾ കൈക്കൊണ്ടു.

അക്കാലത്ത് മലങ്കരയിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം തെക്കുംഭാഗം സ്കൂളിനോട് ചേർക്കുവാൻ നാട്ടുകാർ എസ്റ്റേറ്റ് മാനേജരോട് ആവശ്യപ്പെട്ടു. അങ്ങനെ മലങ്കര തെക്കുംഭാഗം പ്രദേശങ്ങൾക്കായി 1936ൽ എൽ പി സ്കൂൾ സ്‌ഥാപിതമായി. സ്കൂളിന്റെ ആദ്യ മാനേജർ ഫാ ജോസഫ് നമ്പ്യാപറമ്പിലും ആദ്യ ഹെഡ്മിസ്ട്രെസ് സി. ലൂസീനയും ആയിരുന്നു. എൽ പി സ്കൂൾ പിന്നീട് 1955 ൽ യു പി സ്കൂൾ ആയി ഉയർത്തി.

യു പി സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രെസ് സി. ഗോഡ്ഫ്രെ ആയിരുന്നു.ശ്രീ.ജോസഫ് മൂലശ്ശേരി,ശ്രീ.നെടിയശാല ജോസഫ്, ശ്രീ. പി വി ബേബി, ശ്രീ. ഡാമിയൻ പി വി, ശ്രീ. ജോസുകുട്ടി വി. റ്റി,ശ്രീ.. പി എം. ദേവസ്യാചൻ, ശ്രീ റോയ് റ്റി ജോസ്, ശ്രീ ജെയ്സൺ ജോർജ്,സി. ഡാൻസി പി ജെ.എന്നിവർ പ്രധാന അദ്ധ്യാപകർ ആയി സേവനം ചെയ്തിട്ടുണ്ട്.ശ്രീമതി. മിനി തോമസ് ഇപ്പോൾ പ്രധാന അദ്ധ്യാപികയായി സേവനം ചെയുന്നു. തൊടുപുഴ സബ് ജില്ലയിലെ മികച്ച സ്കൂളിലൊന്നായി കല്ലാനിക്കൽ സെന്റ് ജോർജ് യു പി സ്കൂൾ തലയുയർത്തി നിൽക്കുന്നു.

1936 ൽ കല്ലാനിക്കൽ പള്ളിയുടെ അടുത്ത് തന്നെ നാല് ക്ലാസ്സ്‌ നടത്തക്ക വിധമുള്ള സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു.3,4 അദ്ധ്യാപകരെ വച്ച് കുട്ടികളെ പഠിപ്പിച്ചു.1937 മെയ് മാസം ബഹു. വികാരി നമ്പ്യാപറമ്പിൽ (കളരിക്കതൊട്ടിയിൽ ) അച്ചന്റെ പരിശ്രമഫലമായി സ്കൂൾ നടത്തുന്നതിനുള്ള അധികാരം തിരുവനന്തപുരം വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും  ലഭിച്ചു. സ്കൂളിന്റെ ശരിയായ നടത്തിപ്പിനായി 1937 മെയ് 23-)0 തീയതി കർമ്മലീത്ത മഠത്തിൽ നിന്ന് സി. ഉർസുല, സി. സിസിലി, സി. ആഗ്നസ്, സി. മാർഗറീത്ത, സി. ത്രേസ്യാ, സി. പൗളിൻ, സി. മേരി എന്നിവരെ ഇവിടെ കൊണ്ടുവന്ന് കോടമുള്ളിൽ കുര്യക്കോയുടെ ഒരു ചെറിയ കെട്ടിടത്തിൽ താമസിപ്പിച്ചു.അങ്ങനെ കർമലീത്ത മഠത്തിനും ആരംഭം കുറിച്ചു.കർമലീത്ത സഹോദരിമാരുടെ ചിട്ടയായ  നേതൃത്വത്തിൽ സ്കൂൾ വളർച്ചയുടെ പടവുകൾ താണ്ടി,1967 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾ കെട്ടിടം പള്ളിയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് നിർമ്മിച്ചത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ബസ്

കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ്  സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു. ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക്‌ സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്.

ജൈവ വൈവിധ്യ പാർക്ക്‌

കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു.

ലൈബ്രറി

പുസ്തകങ്ങളെ കൂട്ടു കാരാക്കികൊണ്ട് മികച്ച പൗരന്മാരെ വാർത്തെടുക്കാൻ പ്രാപ്തമായ അതി വിശാലമായ 1500 ഇൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി നമ്മുടെ മാത്രം പ്രേത്യേകതയാണ്.ഇംഗ്ലീഷ്, മലയാളം, സാഹിത്യ പുസ്തകങ്ങൾ, ഗണിതം, ഹിന്ദി, sanskrit, നിഘണ്ടു, കഥാപുസ്തകങ്ങൾ, കവിതസമാഹാരങ്ങൾ, ആത്മകഥകൾ, എന്ന് തുടങ്ങി വിവിധങ്ങളായ പുസ്തകശേഖരവും ഇരുന്നു വായിക്കാനുള്ള ഇരിപ്പിടവും സ്കൂളിൽ സജീകരിച്ചിട്ടുണ്ട്. മാത്രവുമല്ല വളരുന്ന ലൈബ്രറിയും ക്ലാസ്സ്‌ തല വായനമൂലയും നമ്മുടെ മികവാർന്ന പ്രവർത്തനങ്ങളിൽപ്പെടുന്നു. ഒപ്പം വായനമൃതം പരിപാടി കഴിഞ്ഞ 7 വർഷമായി ഇവിടെ വളരെ മനോഹരമായി നടന്നു വരുന്നു.

സയൻസ് ലാബ്

Maths ലാബ്

സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ

ICT ഉപയോഗിച്ചുള്ള ക്ലാസ്സുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാഘോഷഓൺലൈൻ പ്രവർത്തനങ്ങൾ

സ്കൂൾ തലത്തിൽ കഴിഞ്ഞ 4 വർഷങ്ങളായി ഓരോ മാസത്തിലെയും പ്രധാന ദിനങ്ങൾ  ആഘോഷിക്കുകയും ഡോക്യൂമെന്റുകൾ സൂക്ഷിക്കുകയും അനുബന്ധ മത്സരങ്ങൾ നടത്തുകയും ചെയ്തു വരുന്നു.കോവിഡ് പശ്ചാത്തലത്തിൽ പോലും നോട്ടീസ് തയ്യാറാക്കി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയുകയും ദിനാഘോഷ പരിപാടികളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു.  ദിനാഘോഷ കലണ്ടർ ഓരോ മാസവും മുൻകൂട്ടി തയ്യാറാക്കി പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ദിനാഘോഷ ക്ലബ്‌ സദാ പ്രവർത്തനസജ്ജമാണ്.

സ്കൗട്ട് and ഗൈഡ്സ്

പച്ചക്കുടുക്ക

മാതൃഭൂമി സീഡ്

മനോരമ നല്ലപാഠം

KCSL

DCL

LSS, USS പരിശീലനം

പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്‌

രുചികരമായ ഉച്ചഭക്ഷണം

Spoken ഇംഗ്ലീഷ്

വായനമൃതം

മുൻ സാരഥികൾ

സിസ്റ്റർ ഗോഡ്ഫ്രൈ
ശ്രീ. ജോസഫ് മൂലശ്ശേരി
ശ്രീ നേടിയശാല ജോസഫ്
ശ്രീ. പി. വി. ബേബി
ശ്രീ. ഡാമിയൻ പി വി
ശ്രീ. ജോസുകുട്ടി വി റ്റി
ശ്രീ. പി എം ദേവസ്യാച്ചൻ
ശ്രീ. റോയ് റ്റി ജോസ് ആന്റണി
ശ്രീ. ജെയ്സൺ ജോർജ്
സിസ്റ്റർ ഡാൻസി പി ജെ
ശ്രീമതി മിനി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:9.878748156664717, 76.73591583320784|zoom=600|width=500}}

"https://schoolwiki.in/index.php?title=എസ്.ജി.യു.പി_കല്ലാനിക്കൽ&oldid=1442458" എന്ന താളിൽനിന്ന് ശേഖരിച്ചത്