സെൻറ്. ഫ്രാൻസിസ്‍ എൽ. പി. എസ് വിയ്യൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. ഫ്രാൻസിസ്‍ എൽ. പി. എസ് വിയ്യൂർ
വിലാസം
വിയ്യൂർ

സെന്റ് .ഫ്രാൻസിസ് എൽപിഎസ് വിയ്യൂർ
,
വിയ്യൂർ പി.ഒ.
,
680010
,
തൃശ്ശൂർ ജില്ല
സ്ഥാപിതം20 - 06 - 1920
വിവരങ്ങൾ
ഇമെയിൽstfrancislpsviyyur@gmail.con
കോഡുകൾ
സ്കൂൾ കോഡ്22429 (സമേതം)
യുഡൈസ് കോഡ്32071803501
വിക്കിഡാറ്റ(Q64089342
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ ഐ ആർ
പി.ടി.എ. പ്രസിഡണ്ട്സുനീഷ് സി പി
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി സിജോൺ
അവസാനം തിരുത്തിയത്
26-01-202222429HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ- ഈസ്റ്റ് ഉപജില്ലയിലെ വിയ്യൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ക്ഷേത്ര മൈതാനിയോട് ചേർന്നുനിൽക്കുന്ന സെൻറ് ഫ്രാൻസിസ് സ്കൂൾ നാട്ടുകാരുടെ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും തെളിവായി നിലകൊള്ളുന്നു.

ശ്രീ. വി. പി. നാരായണ കുറുപ്പ്, ശ്രീ.കെ. ആർ. ലോനപ്പൻ, ശ്രീ. ടി.വി. അന്തോണി, ശ്രീ. ടി.വി. ജോസഫ്, . ശ്രീ.പി. ഗോവിന്ദപിഷാരടി എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതാക്കൾ .

1939 - ൽ 1, 2, 3 ക്ലാസ്സുകളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. 1942 - ൽ മൂന്നാം ക്ലാസ് വരെ ആറ് ഡിവിഷനുകൾ നിലനിന്നിരുന്നു. 1945 - ൽനാലാം ക്ലാസും 1950-ൽഅഞ്ചാം ക്ലാസും ആരംഭിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളാണ് നിലവിലുള്ളത്.

കുട്ടികളുടെ വിദ്യാഭ്യാസപരമായും മാനസികമായും സാമൂഹികമായും കായികമായും കലാപരമായും ഉള്ള വളർച്ചയ്ക്ക് എല്ലാ സൗകര്യങ്ങളും പരിശ്രമങ്ങളും ഈ സ്ഥാപനത്തിൽ ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

1. 8 ക്ലാസ് മുറികൾ 2. കമ്പ്യൂട്ടർ ലാബ് 3. ഓഫീസ് റൂം 4. ഡൈനിങ് ഹാൾ. 5. അടുക്കള 6.കളിസ്ഥലം

7. ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ബാൻഡ് ട്രൂപ്പ്
  • കലാകായിക പരിശീലനം
  • പ്രവൃത്തിപരിചയ പരിശീലനം

മുൻ സാരഥികൾ

ക്രമനമ്പർ വർഷം പ്രധാനാദ്ധ്യാപകർ
1 .................. _31-03-1971 വി.പി.നാരായണക്കുറുപ്പ്
2 01-04-1971_31-03-1974 കെ.എ.റപ്പായി
3 01-04-1974_31-05-1977 ടി.എൽ.തോമസ്
4 01-06-1977_31-03-1987 ടി.വി.വറീത്
5 01-04-1987_30-04-1988 ടി.എൽ.താണ്ടു
6 01-05-1988_31-05-2004 ആന്റോ ഫ്രാൻസിസ്
7 01-06-2004_31-05-2021 ടി.ടി.ജോസഫീന
8 01-06-2021_................. ഐ.ആർ.ദിവ്യ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാദർ പോൾ പൂവത്തിങ്കൽ ( സംഗീതജ്ഞൻ, ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ്, തൃശ്ശൂരിലെ ചേതന സ്ഥാപനങ്ങളുടെ ഡയറക്ടർ )
  • എൻ.സ്മിത (ബാലസാഹിത്യം)
  • എൻ.എ.ഗോപകുമാർ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തൃശൂർ കോർപ്പറേഷൻ)

നേട്ടങ്ങൾ .അവാർഡുകൾ.

1993_1994 ബെസ്റ്റ് സ്കൂൾ അവാർഡ്

വഴികാട്ടി

  • തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5.2കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തൃശൂർ വടക്കേ ബസ്റ്റാന്റിൽ നിന്നും 3.2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.553135014593703,76.21615093596678|zoom=18}}

!--visbot verified-chils->-->