സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പുറമേരി ഗ്രാമ പഞ്ചായത്തിലെ മുതുവടത്തൂർ എന്ന ഗ്രാമത്തിൽ അഭിമാന പുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് മുതുവടത്തൂർ എം എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

മുതുവടത്തൂർ എം എൽ പി എസ്
വിലാസം
മുതുവടത്തൂർ

മുതുവടത്തൂർ
,
മുതുവടത്തൂർ പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - ജൂൺ - 1928
വിവരങ്ങൾ
ഇമെയിൽ16229hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16229 (സമേതം)
യുഡൈസ് കോഡ്32041200518
വിക്കിഡാറ്റQ64553456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറയ്ഹാനത്ത് ടി
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ എം ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് പി കെ
അവസാനം തിരുത്തിയത്
26-01-202216229-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികൾ,ഭംഗിയുള്ള ടൈലുകൾ വിരിച്ചും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയും വർണ്ണാഭമായ ചിത്രങ്ങൾ കൊണ്ടും "ഒന്നാം ക്ലാസ് ഒന്നാം തരം",ധാരാളം പുസ്തകങ്ങളും എല്ലാവിധ സൗകര്യങ്ങളുമുള്ള നല്ലൊരു ലൈബ്രറിയും വായനാമുറിയും,വിശാലമായ കളിസ്ഥലം,4 ടോയലറ്റുകൾ,സ്മാർട്ട് ക്ലാസ് റൂം,ഭക്ഷണ മുറി,കമ്പ്യൂട്ടർ ലാബ്,വാഹന സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മാനേജർ

മുൻ സാരഥികൾ

ക്ര ന അധ്യാപകന്റെ പേര് കാലഘട്ടം
1 കെ ഇസ്മായിൽ മാസ്റ്റർ
2 യു പി മൂസ്സ മാസ്റ്റർ
3 പി ദാമോദരൻ മാസ്റ്റർ
4 ഇ കെ രാധ ടീച്ചർ
5 പി കെ വിജയലക്ഷ്മി ടീച്ചർ
6 ഇ രാധ ടീച്ചർ

നേട്ടങ്ങൾ

ഒരുപാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ

എൽ എസ് എസ് ജേതാക്കൾ

 

എൽ എസ് എസ് വിജയികളെ അനുമോദിച്ചു

മുതുവടത്തൂർ : വിദ്യാലയ മികവ് പോലെ അക്കാദമിക് മികവിലും മുതുവടത്തൂർ എം എൽ പി മുൻപന്തിയിൽ  തന്നെയാണ്. 2019-20 അധ്യയന വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചവർക്ക് സൈക്കിൾ നൽകി സ്കൂൾ മാനേജ്‌മന്റ് അനുമോദിച്ചു .

1928-ൽ സ്ഥാപിതമായ മുതുവടത്തൂർ എം എൽ പി സ്കൂൾ നാടിന്റെ ചരിത്രത്തിൽ അഭിമാനമാണ് എന്നും . ബഹുനില കെട്ടിടത്തിലെ മനോഹരമായ ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനത്തോടെ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോജപ്പെടുത്തുന്ന ഈ സ്കൂൾ വിദ്യാലയ മികവ് പോലെ അക്കാദമിക മികവിലും മുൻപന്തിയിലാണ് . കോവിഡ്'19 എന്ന മഹാമാരി കാരണം  ഈ അധ്യയന വർഷം ഓൺലൈൻ വഴിയാണ് അധ്യയനം നടന്നുവരുന്നത് . ഈ ഒരു അവസരത്തിലും   വിവര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി അധ്യയനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ്,  അധ്യാപകർ ചേർന്ന് എൽ എസ് എസ്‌ വിജയികളെ അനുമോദിച്ചു.

 







പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പുറമേരിയിൽ നിന്ന് കുനിങ്ങാട് റോഡ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മുതുവടത്തൂർ ജങ്ഷൻ അവിടുന്ന് വലത്തോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മുതുവടത്തൂർ ഏരിയാ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.6582,75.6333 |zoom=18}}


"https://schoolwiki.in/index.php?title=മുതുവടത്തൂർ_എം_എൽ_പി_എസ്&oldid=1423347" എന്ന താളിൽനിന്ന് ശേഖരിച്ചത്