ഗവ. എൽ.പി.എസ്. വെളിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ വെള്ളനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന
ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് വെളിയന്നൂർ .
ഗവ. എൽ.പി.എസ്. വെളിയന്നൂർ | |
---|---|
വിലാസം | |
വെളിയന്നൂർ വെളിയന്നൂർ പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | gveliyannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42530 (സമേതം) |
യുഡൈസ് കോഡ് | 32140601010 |
വിക്കിഡാറ്റ | Q64035825 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെള്ളനാട് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ.എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
26-01-2022 | 42530 |
സ്കൂളിന്റെ ചരിത്രപശ്ചാത്തലം
വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂർ എന്ന ഗ്രാമത്തിൽ കരമനയാറിന് തെക്ക് വെളിയന്നൂർ കുളക്കോട് റോഡിനു വടക്ക് ഈ വിദ്യാലയം സ്‌ഥിതിചെയ്യുന്നു. 1948 - ൽ വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുറിശ്ശിമഠത്തിലെ കാളിയലിൽ ഒരു കുടിപ്പള്ളിക്കുടമായിട്ടാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്ന് തിരുവിതാംകൂർ ഭരണകർത്താക്കളായ ശ്രീമാൻ പട്ടം താണുപിള്ള ശ്രീ ശങ്കർ എന്നിവരുടെ സഹായം വിദ്യാലയരൂപീകരണത്തിനു ലഭിച്ചു. ഇതിനുവേണ്ടി പ്രവർത്തിച്ചത് വെളിയന്നൂർ സ്വദേശിയും വിദ്യാസമ്പന്നനുമായ ശ്രീ രാമകൃഷ്ണപിള്ളയായിരുന്നു.
ഏതാണ്ട് ഒരു വർഷത്തിന് ശേഷം കുറിശ്ശിമഠത്തിലെ കാളിയലിൽ നിന്നും ക്ലാസ്സുകൾ രാമകൃഷ്ണപിള്ളയുടെ സ്വന്ത സ്ഥലമായ പോങ്ങുവിള തടത്തരികത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്കു മാറ്റി.ഏതാണ്ട് 5 വർഷക്കാലം ആ ഷെഡിൽ പ്രവർത്തിച്ചു. പ്രകൃതി ക്ഷോഭത്തിൽ ഷെഡ്ഡ് തകർന്നതിനെ തുടർന്ന് വെളിയന്നൂർ പടിഞ്ഞാറ്റുവിള കട്ടയ്ക്കാൽ വീട്ടിൽ പരമുപിള്ളയുടെ വീടിനു മുറ്റത്ത് പണിത ഷെഡിൽ ഏകദേശം 12 വർഷക്കാലം പ്രവർത്തിച്ചു.അങ്ങനെയിരിക്കെ രാമകൃഷ്ണപിള്ള വെളിയന്നൂർ തെറ്റിവിളവീട്ടിൽ ചെല്ലമ്മയുടെ 50 സെന്റ് സ്ഥലം സ്വന്തം പേരിൽ വാങ്ങി സ്‌കൂൾ കെട്ടിടത്തിന് സംഭാവന ചെയ്തു. രേഖകൾ പ്രകാരം ഈ സ്‌കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ യേശുദാസ് ആയിരുന്നു. ചാങ്ങ കോഴിക്കവിളാകം വീട്ടിൽ റ്റി സാവിത്രിയാണ് ആദ്യ വിദ്യാർത്ഥി.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ സ്‌കൂൾ.6 ക്‌ളാസ്സ് മുറികൾ ,ഓപ്പൺ സ്റ്റേജ് , സി ആർ സി കെട്ടിടം, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര കക്കൂസ്.ടൈൽസിട്ട ,കോൺക്രീറ്റ് മേൽക്കൂരയോടുകൂടിയ പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ ആകാശവാണി ,ഗാന്ധിദർശൻ - സ്വദേശി ഉല്പന്ന നിർമ്മാണം , വിപണനം
മികവുകൾ
മുൻ സാരഥികൾ
ശ്രീമതി. എം എസ് സുവർണകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.58009,77.06245 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെടുമങ്ങാട് കാട്ടാകട റോഡിൽ വെള്ളനാട് ജംഗ്ഷനിൽ നിന്നും ആര്യനാട് റോഡിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചു കമ്പനിമുക്ക് എത്തിച്ചേരുക .അവിടെനിന്നും ഇടത്തേക്ക് രണ്ടു കിലോമീറ്റർ സഞ്ചരിച്ചു വെളിയന്നൂർ എൽ പി എസ് ൽ എത്തിച്ചേരാം . |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42530
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ