ഗവ. യു പി സ്ക്കൂൾ, കീച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26439SARANYA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==

എറണാകുളം  ജില്ലയിലെ  എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ  ഉപജില്ലയിലെ കുലയാറ്റിക്കര  സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ്  ജി.യു .പി എസ്  കീച്ചേരി .

ഗവ. യു പി സ്ക്കൂൾ, കീച്ചേരി
വിലാസം
കീച്ചേരി

കുലയറ്റിക്കര പി.ഒ.
,
682317
,
എറണാകുളം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2746818
ഇമെയിൽkeecherygups.2010@gmail.com
കോഡുകൾ
സ്കൂൾ കോഡ്26439 (സമേതം)
യുഡൈസ് കോഡ്32081302101
വിക്കിഡാറ്റQ99507937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി പി പി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് എം ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷെൽബി
അവസാനം തിരുത്തിയത്
25-01-202226439SARANYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആമ്പലൂർ പഞ്ചായത്തിലെ 14-ആം   വാർഡിൽ  സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക്  വിജ്ഞാനദായകമായി പരിലസിക്കുന്നു.

                       കൊച്ചിരാജാക്കന്മാരുടെ കാലത്തു   കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട്  ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ  (1100  ഇടവം) പ്ലാപ്പിള്ളി ദേശത്ത്  ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം  ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.

  പിന്നീട് കൊച്ചി സർക്കാരിന്റെ അധീനതയിൽ ആയ വിദ്യാലയം 1951  സെപ്റ്റംബറിന് ശേഷം ജി പി എസ് കീച്ചേരി എന്നറിയപ്പെട്ടു.പിന്നീട് ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ രീതി സ്വീകരിച്ച സ്കൂൾ 1958 മെയില്  ജൂനിയർ ബേസിക് സ്കൂൾ കീച്ചേരി എന്നറിയപ്പെട്ടു.വള്ളികുന്നത് നാരായണ മേനോൻ,രാമൻ മേനോൻ ,എൻ ഭാസ്കര കുറിപ്പ്(എ ഇ ഓ) ,എൻ  . കെ ചാക്കോ മാസ്റ്റർ തുടങ്ങിയവർ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ചവരാണ്.ഇവരുടെ എല്ലാം നിരന്തര ശ്രമഫലമായി 1980 ൽ ഈ  സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി

     

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക്  ശാരീരിക ശേഷി  വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ

->കമ്പ്യൂട്ടർ റൂം

->ലൈബ്രറി

->ശാസ്ത്ര ലാബ്

->ഗണിതശാസ്‌ത്ര  ലാബ്

->സയൻസ് പാർക്ക്

->സ്മാർട്ട് ക്ലാസ് റൂം

->റീഡിങ് റൂം

->സൗരോർജ്ജപാനൽ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ആൻഡ് ഗൈഡ്സ് ഈ സ്കൂളിൽ ഇല്ല

  • സയൻ‌സ് ക്ലബ്ബ്
  • ജി യു പി എസ്  കീച്ചേരി യിൽ ശാസ്ത്രമേളകളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദശകങ്ങളായി നല്ലരീതിയിൽ നടന്നു വരുന്നു .സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ,വ്യക്തിഗത ഇനങ്ങളിൽ നേട്ടങ്ങൾ എന്നിവ തുടർച്ചയായി കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നത്തിനുള്ള ഉപാധി എന്ന നിലയിൽ സയൻസിൽ താല്പര്യം ഉള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,ശാസ്ത്രപ്രൊജെക്ടുകൾ,പഠനയാത്രകൾ ,ശാസ്ത്രമാജിക്കുകൾ ,ശാസ്ത്ര സംവാദങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു .ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തുന്ന Inspire award മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്തു വരുന്നു.
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൂളിലെ എല്ലാ അദ്ധ്യാപകരും കുട്ടികളും അംഗങ്ങൾ ആയ ഈ ക്ലബ് കുട്ടികളുടെ സർഗ്ഗശേഷികൾ മാറ്റുരക്കുന്ന ഇടം തന്നെയാണ്.              
  • കഥാരചന ,കവിതാരചന,നാടൻപാട്ട് ,അഭിനയം,കാവ്യാലാപനം ,ആസ്വാദന കുറിപ്പ് എന്നി ആറു തലങ്ങളിലായി സർഗോത്സവം നടത്തി വരുന്നു.ഉപജില്ലാ തലത്തിലും കുട്ടികൾ കഴിവ് തെളിയിച്ചു വരുന്നു.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • അപൂർവ ഔഷധങ്ങൾ നിറഞ്ഞ ഔഷധസസ്യ തോട്ടം സ്കൂളിന്റെ സമ്പത്താണ്.    പരിസ്ഥിതി ദിനാചരചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിലും വീടുകളിലും വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു.ശലഭോദ്യാനം ,ജൈവോദ്യാനം ഇവ സ്കൂൾ പരിസരത്തിനു ശോഭയേറുന്നു .മനോഹരമായ ജൈവ വൈവിധ്യങ്ങൾ ഷൂട്ട് ചെയ്തു ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചു പോരുന്നു.ഹരിത വിദ്യാലയം എന്ന പേര് അന്വർത്ഥമാക്കുന്ന പരിസ്ഥിതി പ്രവർത്തങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്ന
  • .ഹെൽത്ത് ക്ലബ്

ജി യു പി  എസ്  കീച്ചേരി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ ശാരീരികവും മാനസികവും ആയ ശേഷി വർധിപ്പിക്കാൻ ഇത് വളരെ സഹായകരമാണ്

Health club


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലിലെ മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ പേര് പ്രവേശിച്ച വർഷം വിരമിച്ച വർഷം
1 വി.കെ നാരായണ മേനോൻ 1925 1938
2 പി ശങ്കരപ്പണിക്കർ 1938 1941
3 സി എൻ രാമൻ മേനോൻ 1941 1943
4 വി കെ നാരായണ മേനോൻ 1947 1948
5 പി പി ജോൺ 1948 1952
6 കെ കൊച്ചുണ്ണി മേനോൻ 1952 1953
7 വി കെ നാരായണ മേനോൻ 1953 1955
8 വി രാമൻ മേനോൻ 1955 1964
9 സി സ് ഗോപാലപിള്ള 1964 1973
10 എൻ കെ ചാക്കോ 1973 1980
11 കെ എം ഗോപാലൻ 1980 1981
12 കെ ജെ എബ്രഹാം 1981 1983
13 പി കെ പരമേശ്വരൻ 1983 1985
14 കെ കെ ഓഞ്ചി 1985 1988
15 ഇ എൻ സരോജിനി 1988 1990
16 എം പി എസ് തങ്ങൾ 1990 1994
17 കെ കെ നബീസ 1994 1995
18 വി വി തങ്കമ്മ 1995 1995
19 വി കെ ലീല 1995 1996
20 എസ് എ സുമതി 1996 1997
21 വി  എസ്  ശാന്തമ്മ 1997 1998
22 പി എം സാറാമ്മ 1998 1999
23 എ വി അന്നമ്മ 1999 2003
24 വി  കെ രാമചന്ദ്രൻ 2003 2004
25 ടി എ കുഞ്ഞൻ 2004 2006
26 പി കെ സോമൻ 2006 2014
27 പി ആർ  ബാബുരാജൻ 2014 2015
28 ആൽസി  പീറ്റർ 2015 2016
29 ഇ എ വിജയൻ 2016 2017
30 മിനി ജോർജ്  പി 2017 2019
31 എൽസി പി പി 2019 -

അംഗീകാരങ്ങൾ

നേട്ടങ്ങൾ

പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ്  കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .

                               സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ  വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 )

നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്  നേടിയിട്ടുണ്ട് .കൂടാതെ

*ഹരിതവിദ്യാലയം അവാർഡ്(2011 -2012)   *

*മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ  *

*വനമിത്ര അവാർഡ്(2011 -2012 ) *

*വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*

*കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*

*തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*

*ഹരിത ഓഫീസ് അവാർഡ് *

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

#പി.ലീല -പ്രശസ്ത പിന്നണിഗായിക

p leela

വഴികാട്ടി

>എറണാകുളം -തലയോലപ്പറമ്പ് റൂട്ടിൽ ചാലക്കപ്പാറ ബസ്റ്റോപ്പിൽ നിന്ന് കീച്ചേരി - മാമ്പുഴ റോഡിലൂടെ 2 K M  സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശം  സ്കൂൾ സ്ഥിതി ചെയുന്നു

>കാഞ്ഞിരമറ്റം   റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.

>എം സി റോഡിൽ  നിന്നും രണ്ടുകിലോമീറ്റർ


{{#multimaps:9.83800,76.41331|zoom=18}}


അവലംബം