ജി.എൽ.പി.എസ്. പാവണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. പാവണ്ണ
വിലാസം
പാവണ്ണ

G.L.P.S. PAVANNA
,
പൂവത്തിക്കൽ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽglpspavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്48222 (സമേതം)
യുഡൈസ് കോഡ്32050100309
വിക്കിഡാറ്റQ64566084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊർങ്ങാട്ടിരി,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബുരാജ് ഇ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഗഫൂർ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
25-01-202248222


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടിരി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ പാവണ്ണ.ഈ വിദ്യാലയം സ്ഥാപിതമായത് 1973-ൽ ആണ്. സംസ്ഥാന പാത 34 ൽ എടവണ്ണ - അരീക്കോട് റൂ‍ട്ടിൽ അരീക്കോട് നിന്നോ, പന്നിപ്പാറ നിന്ന് ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം കടന്നോ, എടവണ്ണ - ഒതായി - അരീക്കോട് റൂ‍ട്ടിൽ വേരുപാലത്ത് നിന്നോ സ്കൂളിലേക്ക എത്തിച്ചേരാവുന്നതാണ്. സ്കൂളിന്റെ മൂന്നു വശവും ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടതാണ്. കൂൂടുതൽ വായിക്കുക

ചരിത്രം

1973 നവംബർ മാസം 5ാം തീയതി വടശ്ശേരി ഗവ. യു. പി. സ്കൂളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന് ചാർജെടുത്ത എം രായിൻ കുട്ടി മാസ്റ്റർ, ഇവിടത്തെ മദ്‍റസയിൽ 102 കുട്ടികളോട് ക‍ൂടി രണ്ട് ഡിവിഷനുകളിലായി ഒന്നാം ക്ലാസ്സ് ആരംഭിച്ചു. അന്നത്തെ പി.ട.എ. പ്രസിഡന്റായിരുന്ന കെ.കെ. ഉണ്ണിമമ്മദ് ഹാജിയുടെ നേതൃത്തത്തിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണത്താലാണ് സ്കൂളിനായി ഒരു ഷെഡ് പണിതത്. തുടർന്ന് 1996-97 വ‍ർഷം ഡി .പി.ഇ.പി. ഫണ്ടുപയോഗിച്ച് ക്ലാസ്സ് റൂമുകൾക്ക് ഇടഭിത്തി കെട്ടുകയും അരച്ചുമർ ആയിരുന്ന വടക്കു ഭാഗം മുഴുവൻ ചുമരാക്കുകയും ചെയ്തു.

സ്കുൂളിന്റെ തുടക്ക കാലത്ത് വാഹന ഗതാഗതമോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. അടുത്തുള്ള പ്രധാന വാഹന റൂട്ടുകളായ എടവണ്ണയിലേക്കൊ അരീക്കോടേക്കൊ എത്തിച്ചേരണമെങ്കിൽ ദീർഘ ദൂരം കാൽനടയായി നടക്കേണ്ട അവസ്ഥയായിരുന്നു. എടവണ്ണയിലേക്കെത്തണമെങ്കിൽ സാഹസികമായി ചാലിയാ‍ർ പുഴ കടക്കേണ്ടിയുരുന്ന അവസ്ഥയായിരുന്നു. എന്നാൽ പല ഘട്ടങ്ങളായി റോഡ്, വെെദ്യുതി, പാലം തുടങ്ങിയ എല്ലാ സൗകര്യവും നേടിയെടുത്തു. സ്കൂൾ സ്ഥാപിതമാകുവാനും മറ്റുമായി ഒട്ടനേകം സുമനസ്സുകളായ വ്യക്തികൾ വഹിച്ച പങ്ക് സ്മരണീയമാണ്.

പ്രധാനാദ്ധ്യാപകർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലയളവ്
രായിൻ ക‍ുട്ടി എം 1973-1974
അബ്‍ദുൽ കരീം
ക‍ുരിയാക്കോസ്
അന്നക്കുട്ടി
ബസ‍ുമതി അമ്മ 2005-2007
മുരളീധരൻ പി ‍ജി 2007-2019
ബാബുരാജ് ഇ 2019 മുതൽ തുടരുന്നു

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ ബസ്സ് മാർഗം യാത്രയെയ്താൽ ഒതായിയിലെത്താം അവിടെ നിന്നും 4 കിലോമീറ്റർ ഓട്ടോ മാർഗം സ‍ഞ്ചരിച്ചാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.
  • സംസ്ഥാന പാത 34 ൽ അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.
  • സംസ്ഥാന പാത 34 ൽ പന്നിപ്പാറയിൽ നിന്നും 500 മീറ്റർ ഓട്ടോമാർഗം പാവണ്ണ തൂക്കുപാലം (ചാലിയാ‍ർ പുഴക്ക് ക‍ുറു‍കെ) എത്താം, പാലം കടന്ന് 300 മീറ്റർ നടന്നാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.



{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാവണ്ണ&oldid=1400939" എന്ന താളിൽനിന്ന് ശേഖരിച്ചത്