ജി.എൽ.പി.എസ്. പാവണ്ണ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1973 നവംബർ മാസം 5ാം തീയതി വടശ്ശേരി ഗവ. യു. പി. സ്കൂളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന് ചാർജെടുത്ത എം രായിൻ കുട്ടി മാസ്റ്റർ, ഇവിടത്തെ മദ്‍റസയിൽ 102 കുട്ടികളോട് ക‍ൂടി രണ്ട് ഡിവിഷനുകളിലായി ഒന്നാം ക്ലാസ്സ് ആരംഭിച്ചു. അന്നത്തെ പി.ട.എ. പ്രസിഡന്റായിരുന്ന കെ.കെ. ഉണ്ണിമമ്മദ് ഹാജിയുടെ നേതൃത്തത്തിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണത്താലാണ് സ്കൂളിനായി ഒരു ഷെഡ് പണിതത്. തുടർന്ന് 1996-97 വ‍ർഷം ഡി .പി.ഇ.പി. ഫണ്ടുപയോഗിച്ച് ക്ലാസ്സ് റൂമുകൾക്ക് ഇടഭിത്തി കെട്ടുകയും അരച്ചുമർ ആയിരുന്ന വടക്കു ഭാഗം മുഴുവൻ ചുമരാക്കുകയും ചെയ്തു.

സ്കുൂളിന്റെ തുടക്ക കാലത്ത് വാഹന ഗതാഗതമോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. അടുത്തുള്ള പ്രധാന വാഹന റൂട്ടുകളായ എടവണ്ണയിലേക്കൊ അരീക്കോടേക്കൊ എത്തിച്ചേരണമെങ്കിൽ ദീർഘ ദൂരം കാൽനടയായി നടക്കേണ്ട അവസ്ഥയായിരുന്നു. എടവണ്ണയിലേക്കെത്തണമെങ്കിൽ സാഹസികമായി ചാലിയാ‍ർ പുഴ കടക്കേണ്ടിയുരുന്ന അവസ്ഥയായിരുന്നു. എന്നാൽ പല ഘട്ടങ്ങളായി റോഡ്, വെെദ്യുതി, പാലം തുടങ്ങിയ എല്ലാ സൗകര്യവും നേടിയെടുത്തു. സ്കൂൾ സ്ഥാപിതമാകുവാനും മറ്റുമായി ഒട്ടനേകം സുമനസ്സുകളായ വ്യക്തികൾ വഹിച്ച പങ്ക് സ്മരണീയമാണ്.