ഗവ. യു പി എസ് കോട്ടുവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25850 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കോട്ടുവള്ളി
picture
വിലാസം
kottuvally

കൈതാരം പി.ഒ,
,
683519
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04842512253
ഇമെയിൽgovt.ups.kottuvally@gmail.com
കോഡുകൾ
സ്കൂൾ കോഡ്25850 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രപ്രഭ.എൻ.വി
അവസാനം തിരുത്തിയത്
25-01-202225850


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പ‍‍ഞ്ചായത്തിലാണ് ഗവ. യു.പി.സ്കൂൾ കോട്ടുവള്ളി സ്ഥിതി ചെയ്യുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ ഈ യു.പി വിദ്യാലയം വളരെ പ്രശസ്തമാണ്.



ചരിത്രം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ആരംഭിച്ച സർക്കാർ പള്ളിക്കൂടം.തുടർന്ന് വായിക്കുക.....









ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂം

പ്രോജെക്ടറോട്‌ കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു.

സയൻസ് പാർക്ക്

കുട്ടികളിൽ ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതിനും ശാസ്ത്രവിഷയങ്ങളിൽ പ്രാഗത്ഭ്യം നൽകുന്നതിനും വേണ്ടി അറുപതിലധികം ഉപകരണങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രപാർക്ക് സജ്ജീകരിച്ചിരിക്കുന്നു.



വിശാലമായ കളിസ്ഥലം

കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസവും വിനോദവും പ്രദാനം ചെയ്യുന്നതിനുമായി സ്കൂളിന്റെ പുറകുവശത്തായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.





ലൈബ്രറി

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും അവരിലുള്ള സ‍‍ർഗ്ഗശേഷികൾ ഉണർത്തുന്നതിനുമായി സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.ഇംഗ്ളീഷ്,മലയാളം,ഹിന്ദി ഭാഷകളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള ധാരാളം പുസ്തകങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ പുസ്തകം വിതരണം ചെയ്യാറുണ്ട്.

സ്പോർട്സ് റൂം

കുട്ടികൾക്ക് നിശ്ചിതസമയങ്ങളിൽ കളിക്കുന്നതിനായി ഫുട്ബോൾ,ക്രിക്കറ്റ് ബാറ്റ്,ബോൾ,ഷട്ടിൽ ബാറ്റ്,റിങ്ങ്,സ്കിപ്പിങ്ങ് റോപ്പ്,ബിൽ‍ഡിംഗ് ബ്ളോക്ക്സ്,റുബിക്സ് ക്യൂബ് തുടങ്ങി വിവിധ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.

പാചകപ്പുര

കുട്ടികൾക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിനായി പാചകപ്പുര ഒരുക്കിയിട്ടുണ്ട്.പോഷകസമൃദ്ധമായ ആഹാരത്തോടൊപ്പം മുട്ടയും പാലും നൽകി വരുന്നു.

സ്കൂൾ ബസ്

ദൂരെയുള്ള കുട്ടികൾക്ക് പോലും യാത്രാക്ലേശം കൂടാതെ സ്കൂളിൽ എത്തിച്ചേരുന്നതിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു.

നവീകരിച്ച പ്രീപ്രൈമറി ക്ലാസ്റൂം

കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനുതകുന്ന രീതിയിലുള്ള പഠന ഉപകരണങ്ങളും ,കളി ഉപകരണങ്ങളും ഉൾപ്പെടുത്തി പ്രീപ്രൈമറി ക്ലാസ്റൂം നവീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീ . ജോർജ്ജ്
  • ശ്രീ. തേവൻ
  • ശ്രീമതി. ഫ്രാൻസിസ് മെന്റസ്
  • ശ്രീ.വത്സൻ
  • ശ്രീമതി. അന്നമ്മ
  • ശ്രീമതി. പി.ജെ.മേരി
  • ശ്രീമതി. കെ.ജെ.മേരി
  • ശ്രീ. വി.ഗോപിനാഥൻ പിള്ള
  • ശ്രീമതി. കെ.വി.വാസന്തി
  • ശ്രീമതി. സരസമ്മ
  • ശ്രീമതി. റാണി ഫ്രാൻസിസ്
  • ശ്രീമതി. ആനി
  • ശ്രീമതി. ഫിലോമിന മെന്റസ്
  • ശ്രീമതി. ബേബി ഗിരിജ
  • ശ്രീമതി. അന്നമ്മ വി.വി.
  • ശ്രീമതി. വി.പി.വത്സമ്മ
  • ശ്രീ. കെ.ആർ. രാജൻ
  • ശ്രീ. സത്യൻ പി.ബി.
  • ശ്രീ. സി.പി.ശിവൻ (2007-2013)
  • ശ്രീ. ഇ.ആർ ചന്ദ്രമോഹൻ നായർ (2013-14)
  • ശ്രീ. പ്രഭാകരൻ സി.വി. (2014-15)
  • ശ്രീമതി. റാണി സെബാസ്റ്റ്യൻ (2015-16)
  • ശ്രീമതി. ശോഭന.എം.സി. (2016-19)
  • ശ്രീമതി. ചന്ദ്രപ്രഭ.എൻ.വി (2019- )

നേട്ടങ്ങൾ

പറവുർ ഉപജില്ലയിലെ കായികചാമ്പ്യൻമാർ*

പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഉപ‍ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയം....

കായികരംഗത്ത് അത് ലറ്റിക്സിലും ഗെയിംസിലും എല്ലാവർഷവും ഒന്നാം സ്ഥാനം നേടുന്ന വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.സുനിൽ.പി.ഇളയിടം -- സാഹിത്യകാരൻ , പ്രഭാഷകൻ

ശ്രീ.എം.ഡി.മുരളി -- അഡീഷണൽ ‍ഡി.പി.ഐ

വഴികാട്ടി

{{#multimaps:10.102378 , 76.250708 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കോട്ടുവള്ളി&oldid=1399322" എന്ന താളിൽനിന്ന് ശേഖരിച്ചത്