ചെടിച്ചേരി എൽ. പി. എസ്.പെരുവളത്ത്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെടിച്ചേരി എൽ. പി. എസ്.പെരുവളത്ത്പറമ്പ് | |
---|---|
![]() | |
വിലാസം | |
ചേടിച്ചേരി എ എൽ പി സ്കൂൾ, , പെരുവളത്തുപറമ്പ പി.ഒ. , 670593 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0460 2259666 |
ഇമെയിൽ | clps9666@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13410 (സമേതം) |
യുഡൈസ് കോഡ് | 32021500804 |
വിക്കിഡാറ്റ | Q64458265 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിക്കൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസ്ന രവീന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | വി സി രാജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
24-01-2022 | 13410 |
ചരിത്രം
വിദ്യാഭ്യാസം സാധാരണ ജനങ്ങൾക്ക് തികച്ചും അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ ഗുരുകുലവിദ്യാഭ്യാസവും കുടിപ്പള്ളിക്കൂടങ്ങളും നാട്ടിൻപുറങ്ങളിൽ അപൂർവ്വം ചില സ്ഥലങ്ങളിൽ മാത്രം നിലനിന്നിരുന്ന കാലത്ത്, ഒരു ശതകത്തിന് മുമ്പ് 1903ൽ മലപ്പട്ടത്തെ യശശ്ശരീരനായ ശ്രീ. എൻ. കെ.രാമർ ഗുരുവാണ് ഈ വിദ്യാലയത്തിന് ബീജാ പാവം ചെയ്തത്. അദ്ദേഹം തന്നെയായിരുന്നു പ്രഥമ ഗുരുക്കളും.
ഇന്നത്തെപ്പോലെ സേവന വേതന വ്യവസ്ഥകളൊന്നും നിലവിലില്ലാതിരുന്ന കാലത്ത് അദ്ധ്യാപനം വ്രതമായി അദ്ദേഹം സ്വീകരിച്ചു. ജാതി യുടെയും മതത്തിന്റെയും പേരിൽ പ്രാന്തവത്കരി ക്കപ്പെട്ട ജനത, അന്ധവിശ്വാസങ്ങളും അനാചാരവും ഇരുളു പരത്തിയ ജനസമൂഹം, അക്ഷരാഭ്യാസം സവർണർക്കും സമ്പന്നർക്കും മാത്രം പ്രാപ്തമായ കാലഘട്ടം ഈ അവസരത്തിലാണ് നാട്ടിലെ - സാധാരണക്കാർക്ക് കൂടി അറിവിന്റെ വെളിച്ചം പക രുവാൻ ഉന്നത പാണ്ഢിത്യവും ആകർഷകമായ വ്യക്തിത്വവുമുള്ള ശ്രീ രാമർ ഗുരുക്കൾ ഈസര സ്വതീ ക്ഷേത്രം ആരംഭിച്ചത്.
കൈയിൽ ഓലക്കുടയും ചുമലിൽ ഒരു തോർത്തുമുണ്ടും ഇട്ട് നടന്നുവരുന്ന അർദ്ധ നഗ്ന നായ രാമർഗുരുവിനെ ഭയഭക്തി ബഹുമാന ത്തോടുകൂടി മാത്രമേ ഇന്നും തന്റെ പഴയ ശിഷ്യഗണങ്ങൾ അനുസ്മരിക്കാറുള്ളൂ.
ജനവാസം തീരെ കുറഞ്ഞ പ്രദേശം. ചുറ്റുപാടും കാടും കാട്ടാറുകളും കാട്ടുമൃഗങ്ങളും. ഇന്നത്തെ ചേടിച്ചേരി റേഷൻ കടക്ക് സമീപമായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വെള്ളുവയലിന്റെ കരയി ലായിരുന്നത് കൊണ്ട് വെള്ളുവയൽ സ്കൂൾ എന്ന് കൂടി ആദ്യകാലത്ത് ഈ സ്കൂളിന് പേരുണ്ടായിരു ന്നു. സ്കൂളിന് സമീപത്തെ മക്കളെപ്പൊത്തി മാവ് ഇന്നും പഴയ തലമുറ ഓർക്കുന്നുണ്ടാകാം.
1920ൽ കാട്ടുതീയിൽ പെട്ട് ഓല മേഞ്ഞ സ്കൂൾ കെട്ടിടം കത്തി നശിച്ചു. തീയിൽ നിന്നും രക്ഷ നേടാൻ മേശക്കടിയിൽ അഭയം പ്രാപിച്ച കുട്ടാവിലെ രാമൻ നമ്പ്യാരുടെ മകൾ പയ്യൻ വീട്ടിൽ നാരായണി എന്ന പിഞ്ചുബാലിക വെന്ത് മരിച്ച കഥ ഇന്നും ദുഃഖ സ്മൃതികളോടെ മാത്രമേ ഓർക്കാൻ കഴിയൂ.
കത്തിനശിച്ച സ്കൂളിന് പകരം മറ്റൊന്ന് ശ്രീ. വി. സി. കുഞ്ഞിക്കണ്ണൻ ഇപ്പോൾ താമസിക്കുന്ന വെള്ളു വയലിന്റെ വടക്കെ കരയിൽ ഒരു താത്കാലിക ഷെഡ്ഡിൽ പുനരാരംഭിച്ചു. അല്പ നാളുകൾക്ക് ശേഷം കൂടുതൽ സൗകര്യപ്രദമായ സ്ഥലം കണ്ടെ ത്തിയാണ് ഇന്നത്തെ സ്ഥലത്ത് മാറ്റിസ്ഥാപിച്ചത്.
ആദ്യകാലത്ത് ജ്യോതിഷം, വൈദ്യം, വിഷചി 3 - കിത്സ, ബാലചികിത്സ മുതലായ രംഗങ്ങളിൽ കൂടി ഇവിടെ അഭ്യസനം നടത്തിയിരുന്നു. അത്പോലെ കോൽക്കളി, കുമ്മിയടി മുതലായ വിനോദങ്ങളിൽ കുട്ടികൾ ഏർപ്പെട്ടിരുന്നു. പാട്ടുകൾ അദ്ധ്യാപകർ
തന്നെ ചിട്ടപ്പെടുത്തുകയും കുട്ടികളെ പഠിപ്പിക്കു കയും ചെയ്തിരുന്നു. പായമടയൽ, ചൂടി പിരിക്കൽ, നൂൽ നൂൽക്കൽ മുതലായവയ്ക്ക് പ്രത്യേകം പിരിയേഡുകൾ ഉണ്ടായിരുന്നു.
ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, ചൂളിയാട് നിവാ സികളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി ആദ്യം മുതൽക്ക് തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഈ പ്രദേശങ്ങളുടെ സാംസ്കാ രിക തലസ്ഥാനം കൂടിയായിരുന്നു ഈ വിദ്യാലയം എന്ന് പറയുന്നതിൽ തെറ്റില്ല.