ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽകൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യു.പി.എസ് കൊഴിഞ്ഞാമ്പാറ. കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി ഈ പ്രദേശത്തെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം വിദ്യാലയ പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.
ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ | |
---|---|
വിലാസം | |
കൊഴിഞ്ഞാമ്പാറ കൊഴിഞ്ഞാമ്പാറ , കൊഴിഞ്ഞാമ്പാറ പി.ഒ. , 678555 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04923 272205 |
ഇമെയിൽ | hmgupskpara205@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21348 (സമേതം) |
യുഡൈസ് കോഡ് | 32060400703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1501 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗുണലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | ശക്തിവേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
24-01-2022 | 21348-pkd |
ചരിത്രം
പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശമായകൊഴിഞ്ഞാമ്പാറയുടെ
ഹൃദയഭാഗത്ത് 1906-ൽ ഒരു വാടക കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായി കൊച്ചിൻ
ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചു. 1948 ൽ യുപി സ്കൂളായി അപ്ഗ്രേഡ്
ചെയ്ത ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഇപ്പോൾ
1500 ൽ അധികം വിദ്യാർത്ഥികളാണുള്ളത് . 2002-ൽ യുപി വിഭാഗം ഇംഗ്ലീഷ്
മീഡിയവും കമ്പ്യൂട്ടർ പഠനവും ആരംഭിച്ചു. 2010-ൽ 2 പ്രീപ്രൈമറി വിഭാഗവും 2016-ൽ എൽ പി വിഭാഗം ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ. ഒരേക്കർ വിസ്തൃതിയുള്ള സ്കൂളിൽ 5 കെട്ടിടങ്ങളിലായി 38 മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.
ക്ലബ്ബുകൾ - പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | മുൻ പ്രധാനാദ്ധ്യാപകർ | പീരീഡ് |
1 | പോൾ വർഗീസ് | 1944 |
2 | ലക്ഷ്മണൻ | 1948 |
3 | എം അബ്ദുൾ റഹ്മാൻ | 1953 |
4 | അബ്ദുൾ ലത്തീഫ് | 1968 |
5 | റി എഫ് ജെ വിൻസെന്റ് | 1988 |
6 | കെ എൻ രാമസ്വാമി | 1996 |
7 | എം അബ്ദുൾ സത്താർ | 2003 |
8 | കെ എം നിഷ | 2006 |
9 | എ അബ്ദുൾ കല്ലീലുർ റഹ്മാൻ | 2008 |
10 | രാജശ്രീ | 2019 |
11 | സുധ എം | 2019 |
12 | സുരേഷ്‌കുമാർ | 2020 |
മാനേജ്മെന്റ്
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് സ്കൂൾ മാനേജ്മെന്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും,മദർ പി ടി എ യും , എസ് എം സി നൽകുന്നുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കുള്ള വഴിയിൽ 23 കി. മി സഞ്ചരിച്ചാൽ ഗവ യു പി സ്കൂൾ കൊഴിഞ്ഞാമ്പാറയിൽ എത്താം {{#multimaps:10.739348347128294, 76.8344950267855 | width=800px | zoom=18}}
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21348
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ