ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ ഗ്രോ ബാഗുകളിൽ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..
ലക്ഷ്യങ്ങൾ:
- വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
- ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
- പ്രകൃതി പഠനയാത്രകൾ...
- പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക
വെർട്ടിക്കൽ ഗാർഡൻ

പരിസ്ഥിതി ക്ലബ്ബിൻ്റെ ഭാഗമായി സ്കൂൾ ഓഫീസിൻറെ മുൻവശത്ത് നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പരിമിതമായ സ്ഥലസൗകര്യം ഉപയോഗപ്പെടുത്തുന്നതിൽ മാതൃകാപരമായ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചു
പച്ചക്കറിത്തോട്ടം

കൊഴിഞ്ഞാമ്പാറ കൃഷിഭവൻ സഹായത്തോടുകൂടി ഡി 2021- 22 ലെ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു സ്ഥലപരിമിതി മൂലം പച്ചക്കറി തൈകൾ ഇരുന്നൂറിലധികം ഗ്രോബാഗുകളിൽ ആണ് വച്ച് പിടിപ്പിച്ചത് . ചീര, വഴുതന, തക്കാളി, പീച്ചിങ്ങ,പടവലം,വെള്ളരി, കുമ്പളം, മത്തൻ തുടങ്ങിയ പച്ചക്കറികളാണ് തോട്ടത്തിൽ ഉൽപാദിപ്പിച്ചത് സ്കൂളിലെ ഇക്കോ ക്ലബ്ബ് കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ തികച്ചും ജൈവരീതിയിലാണ് പദ്ധതി നടപ്പാക്കിയത് ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ അടുക്കളയിലേക്ക് നൽകുകയും ചെയ്തു
