ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ. ഒരേക്കർ വിസ്തൃതിയുള്ള സ്കൂളിൽ 5 കെട്ടിടങ്ങളിലായി  38  മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

മികച്ച വിദ്യാലയാന്തരീക്ഷം

ക്ലാസ് മുറികൾ

പ്രീ പ്രൈമറി മുതൽ 7-ആം ക്ലാസ്സു വരെ 38 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും നിറഞ്ഞതാണ് മിക്ക ക്ലാസ് മുറികളും. എല്ലാ ക്ലാസ്സിലും ഫാനുകൾ, ആവശ്യത്തിന് വെളിച്ചം ബ്ലാക്ക് ബോർഡുകൾ എന്നിവയുണ്ട്. ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത് സ്കൂളിന്റെ ചുമരുകൾ

സ്കൂൾ ബസ്

ബഹു.എം പി പി കെ ബിജുവിന്റെ 2018-2019 ഫണ്ടിൽ നിന്നും സ്കൂളിനായി അനുവദിച്ച സ്കൂൾബസ്  പ്രവർത്തിച്ചു വരുന്നു. യാത്രാസൗകര്യം കുറഞ്ഞ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യുന്നു.

ലൈബ്രറി

അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകാൻ കഴിയുന്ന ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി. ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നില നിൽക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറി ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ്,ഹിന്ദി എന്നീ ഭാഷകളിലെയും പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ, ഗണിത പുസ്തകങ്ങൾ ,ശാസ്ത്ര പുസ്തകങ്ങൾ തുടങ്ങി സാഹിത്യത്തിലെയും എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഞങ്ങളുടെ ഗ്രന്ഥശാലയിൽ 1950 മലയാള പുസ്തകങ്ങളും, 675തമിഴ് പുസ്തകങ്ങളും, 580 ഇംഗ്ലീഷ് പുസ്തകങ്ങളും 187 ഹിന്ദി പുസ്തകങ്ങളുമാണുള്ളത്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.

ലാബുകൾ

പാചകപ്പുര