എസ്സ് എൻ യു പി എസ്സ് തേവലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് എൻ യു പി എസ്സ് തേവലക്കാട് | |
---|---|
| |
വിലാസം | |
തേവലക്കാട് എസ് എൻ യു പി എസ് തേവലക്കാട്, വെള്ളല്ലൂർ പി ഒ തിരുവനന്തപുരം , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04702149085 |
ഇമെയിൽ | snupsthevalakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42447 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീജ എസ് |
അവസാനം തിരുത്തിയത് | |
21-01-2022 | Thevalakkad |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ തേവലക്കാടി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ് തേവലക്കാട്|
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത് ശ്രീ സുരേന്ദ്രനാഥിന്റെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് .ആദ്യകാല പ്രഥമാധ്യാപകൻ പുളിക്കങ്ങഴികത്ത് വീട്ടിൽ ശ്രീ വാസുക്കുട്ടി പിള്ള ആയിരുന്നു.ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്.1982-ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.പിന്നീട് ശ്രീമതി സുമതി പ്രഥമ അധ്യാപികയായി സ്ഥാനമേറ്റു.സ്കൂൾ സ്ഥാപകനായ ശ്രീ സുരേന്ദ്രന്റെ കാലശേഷം അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി മാനേജർ സ്ഥാനം ഏറ്റെടുത്തു.രണ്ടായിരത്തി മൂന്നിൽ പ്രഥമ അധ്യാപികയായി ശ്രീമതി എസ് ഷീജ സ്ഥാനമേറ്റു.2005 -ൽ പ്രീപ്രൈമറി സെക്ഷനും അതോടൊപ്പം തന്നെ എൽ പി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.2010 ആയപ്പോഴേക്കും യുപി ക്ലാസ്സുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപിപ്പിച്ചു.2011 ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ ശ്രീ തോട്ടയ്ക്കാട് ശശിക്ക് ശ്രീമതി സാവിത്രി സ്കൂൾ കൈമാറി.സാറിന്റെ ശ്രമ ഫലമായി 2015 സുവർണ്ണ ജുബിലീ ആഘോഷത്തിനോടൊപ്പം ഒരു ബഹുനില കെട്ടിടവും KG Section ന് ഒരു ബഹുനില കെട്ടിടവും സ്കൂൾ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയുണ്ടായി. 16 ലാപ്ടോപ്പുകളും 10 ഡസ്ക് ടോപ്പുകളും അടങ്ങുന്ന IT ലാബ്,മ്യൂസിക്കൽ ഇൻസ്ട്രുമെൻസ് , വിവിധ പുസ്തകങ്ങൾ അടങ്ങുന്ന സ്കൂൾലൈബ്രറി, എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂളിനോട് ചേർന്ന് ഒരു സിമ്മിംഗ് അതുപോലെതന്നെ ഒരു സ്കൂൾ ലൈബ്രറി കെട്ടിടം എന്നിവ പണി പൂർത്തിയായി വരുന്നുണ്ട്. അതിനോടൊപ്പം തന്നെ ഒരു മിനി ഹോസ്പിറ്റലും പ്രവർത്തനസജ്ജമാക്കുന്നുണ്ട്. നിർദ്ധനരായ 5 കുടുംബങ്ങളെ കണ്ടെത്തി അഞ്ച് പശുക്കുട്ടികളെ അവർക്ക് നൽകുകയും അതിലുണ്ടാവുന്ന ആദ്യ കുട്ടിയെ സ്കൂളിൽ എത്തിക്കുകയും തുടർന്ന് 5 കുടുംബങ്ങൾക്ക് വീണ്ടും നൽകുകയും ചെയ്യുന്ന ഗോ ഗ്രാമം പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.7650621,76.8746667 | zoom=12 }}
വർഗ്ഗങ്ങൾ:
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42447
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ