ശങ്കരവിലാസം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravi8813 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മുതിയങ്ങ  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശങ്കരവിലാസം യു .പി സ്കൂൾ

ശങ്കരവിലാസം യു പി എസ്
വിലാസം
മുതിയങ്ങ

ശങ്കരവിലാസം യു.പി സ്കൂൾ മുതിയങ്ങ,മുതിയങ്ങ
,
മുതിയങ്ങ പി.ഒ.
,
670691
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽsankaravilasammuthiyanga@gmail.com
കോഡുകൾ
സ്കൂൾ കോഡ്14669 (സമേതം)
യുഡൈസ് കോഡ്32020700115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പാട്യം,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ428
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ.ബീന
പി.ടി.എ. പ്രസിഡണ്ട്ഇ. ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സുമിഷ
അവസാനം തിരുത്തിയത്
21-01-2022Pravi8813


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ അപ്പു ഗുരുക്കൾ". അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1914 ൽ മുതിയങ്ങയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും  കൈകോർത്തു. തുടർന്ന് ഈ കൂട്ടായ്മയുടെ ഫലമായി കാര്യാട്ടുപുറം, കൂറ്റേരിപ്പൊയിൽ തുടങ്ങിയ സ്ഥലത്തും ഓരോ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിനായി.
     പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു അക്കാലത്ത് ഈ വിദ്യാലയങ്ങൾ. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലൻ മാസ്റ്റർ(എച്ച.എം), അനന്തൻ മാസ്റ്റർ, ടി എം ഗോപാലൻ മാസ്റ്റർ, എൻ ദേവകി ടീച്ചർ, ഇ പി കല്യാണി ടീച്ചർ, വി കെ ബാലകൃഷ്ണൻ മാസ്റ്റർ, വി മുകുന്ദൻ മാസ്റ്റർ, പി ടി ദാമോദരൻ മാസ്റ്റർ, മന്ദി ടീച്ചർ, എം അനന്ദൻ, പി രോഹിണി ടീച്ചർ, എ പി കൗസല്യ ടീച്ചർ, ലക്ഷ്മി ടീച്ചർ തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കൾ ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നിൽക്കുന്നു.
    102 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു.

ഭൗതികസൗകര്യങ്ങൾ

     മാറിവന്ന മാനേജുമെൻറ് സ്കൂളിൻറെ ഭൗതിക സാഹചര്യം ഉയർത്തി എടുക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.  ഈ വിദ്യാലയത്തിന് മുതൽകൂട്ടായി ഒരു പുതിയ കെട്ടിടമുണ്ടാക്കുകയും വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.
      എം പിമാരുടെയും എം എൽ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ സ്മാർട്ട് ക്ലാസ്റൂം എന്നിവ ഏർപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടർ സ്നേഹസമ്മാനമായി നൽകി. ഈ കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. 
       2003 ൽ ശ്രീ കല്ലി അശോകൻ മാസ്റ്റരുടെ നേതൃത്വത്തിൽ രൂപവല്ക്കരിച്ച പി ടി എ സ്തുത്വർഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവർത്തന ഫലമായി സ്കൂൾ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാർട്ടീഷൻ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.
      ഇന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വർദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാർക്ക് നിർമ്മിക്കുക എന്നതാണ്. ആ പ്രവർത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നൽ നൽകുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോർക്കാം.

പാഠ്യേതര പ്രവർത്തനങ്ങൾ

          പഠനത്തോടൊപ്പം കുട്ടികളിൽ തൊഴിൽ വാസന വളർത്താൻ വേണ്ടി " സേവന" തയ്യൽ പരിശീലിനവും, കാർഷിക മേഖലയിൽ അഭിരുചി വർദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വർഷങ്ങളായി സ്കൂളിൽ നടത്തി വരുന്നുണ്ട്. കുട്ടികളിൽ സേവന തൽപരത വർദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം നീന്തൽ, കരാട്ടെ എന്നിവയും പരശീലിപ്പിക്കുന്നു.

== സ്കൗട്ട് & ഗൈഡ്സ് ==



== നീന്തൽ പരിശീലനം==









== സേവന ==
== കാർഷിക ക്ലബ്==









== മാനേജ്‌മെന്റ് ==

         അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിൻറെ ഉടമസ്ഥാവകാശം ലഭിച്ചു.


മുൻസാരഥികൾ (HM)

  • നാണു നമ്പ്യാർ
  • എ എം ഗോപാലൻ മാസ്റ്റർ
  • കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • ശങ്കരൻ മാസ്റ്റർ
  • എം വി കൃഷ്ണൻ നമ്പൂതിരി
  • കണ്ണൻ മാസ്റ്റർ
  • വിജയൻ മാസ്റ്റർ
  • കുഞ്ഞൂട്ടി മാസ്റ്റർ
  • അനന്തൻ മാസ്റ്റർ
  • ടി എം ഗോപാലൻ മാസ്റ്റർ
  • എൻ ദേവകി ടീച്ചർ
  • ഇ പി കല്യാണി ടീച്ചർ
  • വി കെ ബാലകൃഷ്ണൻ മാസ്റ്റർ
  • വി മുകുന്ദൻ മാസ്റ്റർ
  • പി ടി ദാമോദരൻ മാസ്റ്റർ
  • മന്ദി ടീച്ചർ
  • പി രോഹിണി ടീച്ചർ
  • എ പി കൗസല്യ ടീച്ചർ
  • ലക്ഷ്മി ടീച്ചർ
  • സുശീല ടീച്ചർ
  • ജാനകി ടീച്ചർ
  • എം ഇ പത്മനാഭൻ മാസ്റ്റർ
  • എ എം രാജഗോപാലൻ
  • തങ്കമ്മ ടീച്ചർ
  • ലീല ടീച്ചർ
  • പി ആദൻ
  • എം വി വിജയരാഘവൻ
  • പി ​എം പ്രേമവല്ലി
  • എം വി അജിത
  • പി എം ശൈലജ
  • കെ സി ജയാനന്ദൻ
  • സി പി സുധാകരൻ
  • സി വി സുധാകരൻ
  • ജ്യോതി .കെ .സി. ടി. പി
  • കൃഷ്ണവേണി ടീച്ചർ

അധ്യാപകർ

ക്രമസംഖ്യ അധ്യാപകന്റെ/അധ്യാപികയുടെ പേര് പദനാമം
1 ബീന.ആർ പ്രധാന അദ്ധ്യാപിക
2 പ്രശാന്ത് കുമാർ.കെ.കെ ഓഫീസ് അറ്റൻറന്റ്
3 അഷിംദത്ത് എൽ.പി.എസ്.എ
4 സുമതി.വി.എം യു.പി.എസ്.എ
5 കെ.എം.രാധ ക്രാഫ്റ്റ്
6 മഹിജ.എം നീ‍ഡിൽവർക്ക്
7 അബ്ദുൾ സമദ്.കെ അറബിക്ക്
8 ശ്രീജ.എൻ പി ഇ ടി
9 രാംപ്രസാദ് പി ഹിന്ദി
10 പ്രമീള.പി.പി യു.പി.എസ്.എ
11 സി.കെ.സുധീർബാബു യു.പി.എസ്.എ
12 ഷിജിന.പി സംസ്കൃതം
13 സുബിൻലാൽ.സി.കെ എൽ.പി.എസ്.എ
14 വി.കെ.രാജേഷ് എൽ.പി.എസ്.എ
15 റഫീദ.വി.വി ഉറുദു
16 നിഷ.പി യു പി എസ് എ
17 സുജിന.ടി.എസ് യു പി എസ് എ
18 നിധിജ യു പി എസ് എ
19 രമ്യ യു പി എസ് എ
20 ശ്രീഷ്മ യു പി എസ് എ

ഫോട്ടോഗാലറി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ വി അനന്തൻ(BDO)
  • അഗ്നി നമ്പൂതിരി (അഡ്വ.)
  • അശോകൻ (ഡോക്ടർ)
  • ലക്ഷമണൻ നമ്പൂതിരിപ്പാട് (DEO)
  • കാഞ്ഞാൻ രവീന്ദ്രൻ (DEO)
  • പ്രദീപൻ മാസ്റ്റർ (ഡയറ്റ് പാലയാട്)
  • പ്രശാന്ത് കുമാർ (ഡോകടർ)
  • സുനിൽ കുമാർ സി കെ (AEO)
  • ഷഹിറാം(ഡോക്ടർ)
  • കെ എൻ സുജാത (ഡോക്ടർ)
  • രേഷ്മ(ഡോക്ടറേറ്റ്)
  • മഠത്തിൽ രാജീവൻ (എഞ്ചിനീയർ)
  • നവ്യ.എം വി (ഡോക്ടർ)

വഴികാട്ടി

{{#multimaps: 11.801065, 75.575019 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ശങ്കരവിലാസം_യു_പി_എസ്&oldid=1357694" എന്ന താളിൽനിന്ന് ശേഖരിച്ചത്