ശങ്കരവിലാസം യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എം പിമാരുടെയും എം എൽ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ സ്മാർട്ട് ക്ലാസ്റൂം എന്നിവ ഏർപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടർ സ്നേഹസമ്മാനമായി നൽകി. ഈ കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. 2003 ൽ ശ്രീ കല്ലി അശോകൻ മാസ്റ്റരുടെ നേതൃത്വത്തിൽ രൂപവല്ക്കരിച്ച പി ടി എ സ്തുത്വർഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവർത്തന ഫലമായി സ്കൂൾ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാർട്ടീഷൻ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹായത്തോടെ  ഒരു ജൈവ പാർക്ക് നിർമ്മിച്ചു.