ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HIJAS (സംവാദം | സംഭാവനകൾ) (HIJAS എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. കീഴാറ്റിങ്ങൽ എന്ന താൾ ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

https://lsgkerala.gov.in/en/lbelection/electdmemberdet/2015/246

ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങൽ

കീഴാറ്റിങ്ങൽ പി ഒ പി.ഒ.
,
695306
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0470 2620503
ഇമെയിൽlpsktl@gmail.com
കോഡുകൾ
സ്കൂൾ കോഡ്42302 (സമേതം)
യുഡൈസ് കോഡ്32140100402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കാവൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല എ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ആർ
അവസാനം തിരുത്തിയത്
21-01-2022HIJAS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ പറ്റി ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമല്ല.1903 ഇൽ കീഴാറ്റിങ്ങൽ പള്ളിവിളാകത് വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. ഈ വിദ്യാലയം പിൽ്കാലത് കൈപ്പുഴ വീട്ടിലും പ്രവർത്തിച്ചിരുന്നു. ഈ പ്രദേശത്തെ പ്രമുഖ ബ്രാഹ്മണ കുടുംബാംഗമായിരുന്ന കാവനാശേരി മഠം ദാനമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു തിരുവിതാംകൂർ സർക്കാർ സ്കൂളായി പ്രവത്തനം തുടർന്നു.വിദ്യാലയ പ്രവർത്തനങ്ങൾ എന്തെഗിലും കാരണവശാൽ നിന്ന് പോകുകയോ വിദ്യാലയം സ്ഥാനമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഈ സ്ഥലം കാവനാശേരി മഠം വകയായി മാറും എന്ന് കരാർ ഉള്ളതായി പഴമക്കാർ ഓർക്കുന്നു.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1093 ഇടവം 14 നു പ്രവേശനം ലഭിച്ച പൂവത്തൂർ വീട്ടിലെ അയ്യപ്പൻ കൃഷ്ണൻ മകൻ മാധവ പിള്ള ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1986 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമ ഫലമായി 86 സെന്റ് ഭൂമി കടം വാങ്ങി സ്കൂളിന്റെ വിസ്തൃതി ഒരേക്കർ ആക്കി മാറ്റി.തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ഒരു വശത്തു പുഴയും ഒരു വശത്തു വയലും കൊണ്ട് ചുറ്റ പെട്ടിരുന്ന സ്കൂളിന് യാത്രാസൗകര്യം ഒരു കീറാമുട്ടി ആയിരുന്നതിനാൽ 1956 മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ മാത്രം ആണ് ഉണ്ടായിരുന്നത്.1991 ലാണ് സ്കൂളിലേക്ക് വണ്ടി വരുന രീതിയിൽ വഴി ഉണ്ടായത്.2005 ഇൽ കാറ്റിലും പേമാരിയിലും സ്കൂളിന്റെ മേൽക്കൂര തകർന്നു.പഞ്ചായത്തിന്റെ സഹായത്തോടെ ഇത് ശരിയാക്കി എങ്കിലും കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമായി തന്നെ തുടർന്നു.2010 ഇൽ പഞ്ചായത്ത് രണ്ടിന് ക്ലാസ് മുറികൾ നിർമിച്ച നൽകിയതിനാൽ ക്ലാസുമുകൾ അങ്ങോട്ടേക്ക് മാറ്റി.

ഭൗതികസൗകര്യങ്ങൾ

ലഭ്യമായ രണ്ട ക്ലാസ് റൂമുകളിലും പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കു എതാൻ പാകത്തിൽ റാമ്പും റെയിലും ലഭ്യമാണ്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ പ്രത്യേകം അടുക്കളയും സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ റൂമും നിലവിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം ഉണ്ട്.കുടിവെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ പ്യൂരിഫയർ ഉണ്ട്.ചുറ്റുമതിൽ ഭാഗികമാണ്.കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലം ഉണ്ട്.വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ലൈബ്രറി സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. വിദ്യാ രംഗം കലാ സാഹിത്യ വേദി
  2. പരിസ്ഥിതി ക്ലബ്
  3. ഗണിത ക്ലബ്
  4. സയൻസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സതി ദേവി (1995)
  2. ഹനീഫ(1996)
  3. സാറ ഉമ്മൻ (1997-2001)
  4. ഗോപിനാഥൻ നായർ (2002)
  5. പുഷ്പരാജൻ(2003)
  6. ജയശ്രീ(2004)
  7. മധു(2005)
  8. ശാന്തികുമാരി(2006)
  9. അനിൽകുമാർ K S(2007)
  10. ഉണ്ണികൃഷ്ണൻ (2007)
  11. റഷീദ(2008)
  12. രാധാകൃഷ്ണൻ നായർ(2009)
  13. ജയശ്രീ (2010)
  14. ശശികല (2015)

നേട്ടങ്ങൾ

  1. ISRO യെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി നിർമിക്കുകയും അതിനു കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് 2009 ൽ ലഭിക്കുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോ രാജശേഖരൻ നായർ

വഴികാട്ടി

{{#multimaps: 8.697407, 76.795717 |zoom=13}}