ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ ഉള്ളന്നൂർ എന്ന ചെറിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.
| ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ | |
|---|---|
| വിലാസം | |
ഉള്ളന്നൂർ ഉള്ളന്നൂർ പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഇമെയിൽ | rrupshm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37435 (സമേതം) |
| യുഡൈസ് കോഡ് | 32120200608 |
| വിക്കിഡാറ്റ | Q87594330 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 66 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ ബി |
| പി.ടി.എ. പ്രസിഡണ്ട് | ശ്യാം കൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 37435 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1935 നവമ്പർ 22-ആം തീയതി ഉള്ളന്നൂരിലെ പ്രശസ്ത തറവാടായ മുശാരിയത്ത് വീട്ടിലെ എം.കെ.വർഗീസാണ് ഈ വിദ്യാലയത്തിൻെറ സ്ഥാപകൻ .ഗ്രാമോദ്ധാരണം ലക്ഷ്യമാക്കി തുടങ്ങിയ ഈ സ്ഥാപനത്തിൽ തൊഴിലധിഷ്ടിത വിദ്യാഭ്യാസമായിരുന്നു തുടക്കത്തിൽ. ഉള്ളന്നൂർ പ്രദേശത്തെ നാലു തലമുറകൾക്കു വിദ്യാഭ്യാസം നൽകിയ പാരമ്പര്യമാണ് ഈ വിദ്യാലയത്തിന് ഉള്ളതു
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലായി ഈ വിദ്യാലയം സ്ഥിതിചെയുന്നു .കെട്ടുറപ്പുള്ള നാലു കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്റൂമുകൾക്കുള്ള സൗകര്യങ്ങൾ ഉണ്ട് .മികച്ച ലൈബ്രറി സൗകര്യം നിലവിലുണ്ട് .അത്യന്താധുനികമായ സയൻസ് ലാബാണുള്ളത്. മൈക്രോസ്കോപ്,സ്പെസിമെൻ സ്ലൈഡ് ഉൾപ്പടെ നിരവധി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ പരീക്ഷണ നിരീക്ഷണങ്ങൾ ചെയുന്നു .പാഠഭാഗങ്ങൾ ഓഡിയോ വിഷ്വൽ എയിഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ ,ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട് .
വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .കായിക വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നു.ബാഡ്മിന്റൺ ,ഷട്ടിൽ ,ക്രിക്കറ്റ് ബാൾ ,ബാറ്റ്,വോളി ബോൾ,കാരോംസ് ,ചെസ്സ് , തുടങ്ങിയ സൗകര്യം ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ സമിതി
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തുന്നുണ്ട്.കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാരംഗം പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈനായി നടത്തപ്പെട്ടു. കുട്ടികളുടെ കൊച്ചു കൊച്ചു രചനകൾ ഉൾപ്പെടുത്തി തീർത്ഥം എന്ന മാഗസിൻ തയ്യാറാക്കി.
തീർത്ഥം
https://online.fliphtml5.com/nxtgu/qpcf/
ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
===== ഹരിതക്ലബ് =====
പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് ഈ സ്കൂളിൻെറ മുഖമുദ്ര .പ്രകൃതിയും മനുഷ്യരും അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതു കലാലയത്തിൻറെ ഉത്തരവാദിത്വമാണ് .അതുകൊണ്ടു തന്നെ ഈ സ്കൂൾ ജൈവ കൃഷിക്ക് പ്രാധാന്യം നൽകുന്നു .'സ്കൂൾവളപ്പിൽ പച്ചക്കറി തോട്ടം 'എന്ന പദ്ധതി വൻവിജയമാകുകയും ചെയ്‌തു.2015-16 അധ്യയന വർഷത്തിൽ മികച്ച കൃഷിത്തോട്ടത്തിനും ഹെഡ്മിസ്ട്രെസ്സിനും ജില്ലാതല അവാർഡ് കിട്ടി .
- സയൻസ് ക്ലബ്,
- പരിസ്ഥിതി ക്ലബ്
- ഹരിതക്ലബ്
- സംസ്കൃതക്ലബ്
ദിനാചരണങ്ങൾ
വായനാദിനം
https://sites.google.com/view/reading-daymagazine-rrups/home
ചാന്ദ്രദിനാഘോഷം
https://sites.google.com/view/chandradinamrrupsullannur/home
സ്വാതന്ത്യദിനാഘോഷം
മാനേജ്മെൻറ്
യശ്ശശരീരനായ എം.കെ വർഗീസ് ആണ് സ്ഥാപകമാനേജർ.തുടർന്ന് അദേഹഹത്തിൻെറ മകൻ എം.വി. ജേക്കബ് മാനേജരായി.അദ്ദേഹത്തിൻെറ വിയോഗ ശേഷം എം.വി.ജേക്കബിൻെറ പുത്രൻ ശ്രീ.ജേക്കബ്‌ചെറിയാൻ മാനേജരായി ചുമതല ഏറ്റെടുത്ത് ഭരണനിർവഹണം കൃത്യമായി നടത്തി വരുന്നു.
മുൻ സാരഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
അദ്ധ്യാപകർ
ആർ ആർ യു പി സ്കൂളിൽ പ്രധാനഅദ്ധ്യാപിക ഉൾപ്പെടെ 7 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉണ്ട്.
പ്രധാന അദ്ധ്യാപിക
ഷീജ ബി
അദ്ധ്യാപകർ
| ക്രമനമ്പർ | അദ്ധ്യാപകരുടെ പേര് | തസ്തിക |
|---|---|---|
| 1 | ഷീജ ബി | ഹെഡ്മിസ്ട്രസ് |
| 2 | രമ്യ ഗോപകുമാർ | യു.പി.എസ്.റ്റി |
| 3 | സുമോന അന്ന ഐപ്പ് പി | യു.പി.എസ്.റ്റി |
| 4 | അശ്വതി എം.റ്റി | എൽ.ജി.എഫ്.റ്റി ഹിന്ദി |
| 5 | ഹിമ എസ് നായർ | യു.പി.എസ്.റ്റി |
| 6 | സാന്ദ്ര മറിയം ജേക്കബ് | യു.പി.എസ്.റ്റി |
| 7 | ശ്രീപ്രിയ എസ് | എൽ.ജി.എഫ്.റ്റി സംസ്കൃതം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
80 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിൻെറ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിൻെറ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
{{#multimaps: 9.259441,76.678756 | width=800px | zoom=16 }}
ചെരിച്ചുള്ള എഴുത്ത്