എ.എൽ.പി.എസ്.പേരടിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പേരടിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പേരടിയൂർ എ.എൽ.പി സ്കൂൾ. കാർഷിക ഗ്രാമമായ വിളയൂർ പഞ്ചായത്തിലാണ് പേരടിയൂർ എ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.വർഷങ്ങളോളം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നുവെങ്കിലും 1909 ലാണ് നമ്മുടെ വിദ്യാലയത്തിനു സർക്കാർ അംഗീകാരം ലഭിച്ചത്.ശ്രീ.വെള്ളായക്കടവത്ത് കൃഷ്ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ.സമൂഹത്തിന്റെ വളർച്ചക്ക് ഒപ്പം നിന്നും ചിലപ്പോഴൊക്കെ ഒരുപടി മുന്നിൽനിന്നും പ്രവർത്തിച്ച നമ്മുടെ വിദ്യാലയം ഇന്ന് ശതാബ്ദി പിന്നിട്ടിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ അനാകർഷകങ്ങളും അവിടെ യഥാർത്ഥ പഠനം കുറയുന്നു എന്നും ബോധപൂർവ്വം പ്രചരണം നടക്കുന്ന വർത്തമാനകാലത്ത് ആ പൊതുവർത്തമാനത്തിനെതിരെ ജനങ്ങൾക്ക് സ്വീകാര്യമായ സജീവമായ പഠനകേന്ദ്രം എന്ന നിലക്ക് നാം ഈ വിദ്യാലയത്തെ മാറ്റിയെടുത്തു എന്നതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിൽ പത്ത് ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നു. കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി മുഖാമുഖമിരുന്ന് ചർച്ച ചെയ്യുന്ന തരത്തിലുള്ള ക്ലാസ് പി.ടി.എ 1990 മുതൽ തന്നെ നാം ആരംഭിച്ചു.സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2003 മുതൽ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിവരുന്നു.വിദ്യാലയം കുട്ടികൾക്ക് മാത്രമുള്ളതല്ല,മറിച്ച് സമൂഹത്തിനുംകൂടി വിദ്യ അഭ്യസിക്കുന്നതിനുള്ള സ്ഥിരം വേദിയാകണം എന്ന കാഴച്ചപ്പാട് മുൻ നിർത്തി പരമാവധി പ്രവർത്തനങ്ങളിൽ നാം രക്ഷിതാക്കളുടെക്കൂടി പങ്കാളിത്തം ഉറപ്പാക്കുന്നു
എ.എൽ.പി.എസ്.പേരടിയൂർ | |
---|---|
വിലാസം | |
പേരടിയൂർ പേരടിയൂർ , വിളയൂർ പി.ഒ. , 679309 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 04662 315088 |
ഇമെയിൽ | peratiyuralps@gmail.com |
വെബ്‍സൈറ്റ് | www.peratiyuralpschool.in |
കോഡുകൾ | |
സ്കൂൾ കോഡ് | 20644 (സമേതം) |
യുഡൈസ് കോഡ് | 32061100502 |
വിക്കിഡാറ്റ | Q64690494 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 140 |
ആകെ വിദ്യാർത്ഥികൾ | 283 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ വി |
പി.ടി.എ. പ്രസിഡണ്ട് | പി ഷരീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
20-01-2022 | Samedmechery |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വി കൃഷ്ണൻ എഴുത്തച്ഛൻ | 1909 | 11954 |
2 | വി കുഞ്ഞുണ്ണി എഴുത്തച്ഛൻ | 1954 | 1956 |
3 | വി കുട്ടൻ എഴുത്തച്ഛൻ | 1956 | 2008 |
4 | വി പ്രമോദ് | 2008 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വി കൃഷ്ണൻ എഴുത്തച്ഛൻ | 1909 | 1936 |
2 | വി കുഞ്ഞുണ്ണി എഴുത്തച്ഛൻ | 1936 | 1952 |
3 | വി കുട്ടൻ എഴുത്തച്ഛൻ | 1952 | 1985 |
4 | എൻ പി പരമേശ്വര മേനോൻ | 1.4.85 | 20.10.85 |
5 | വി ദാക്ഷായണി | 1985 | 1987 |
6 | എൻ.പി രാമദാസ് | 1987 | 2008 |
7 | പി സുബ്രഹ്മണ്യൻ | 2008 | 2017 |
8 | വി ഷീജ | 2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിളയൂർ - വളാഞ്ചേരി റൂട്ടിൽ വിളയൂർ സെന്ററിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പേരടിയൂർ എ.എൽ. പി സ്‌കൂളിൽ എത്തിച്ചേരാം.
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.894986938192652, 76.18016144676477|zoom=18}}