മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ
വിലാസം
മട്ടന്നൂർ

മട്ടന്നൂർ
,
മട്ടന്നൂർ.പി.ഒ, പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - ജൂൺ - 1923
വിവരങ്ങൾ
ഫോൺ0490 2474545
ഇമെയിൽgupsmtr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14755 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമട്ടന്നൂർ നഗരസഭ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ361
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ696
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പി.ശശിധരൻ
പി.ടി.എ. പ്രസിഡണ്ട്സി.യശോനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്അജിന
അവസാനം തിരുത്തിയത്
20-01-2022Sajithkotolipram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജന്മിത്വം കൊടികുത്തിവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽത്തന്നെ മട്ടന്നൂരിലെ സാധാരണക്കാർക്കായി ഒരു വിദ്യാലയം സ്വപ്നം കണ്ട മഹാമനീഷികളുടെ കഠിനപരിശ്രമത്തിന്റെ ഭാഗമായാണ് 1923 ൽ ഒരു എലിമെന്ററി (പ്രാഥമിക) വിദ്യാലയം യാഥാർത്ഥ്യമായത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടയും പ്രകമ്പനങ്ങളിൽ നിന്ന് ഈർജം പകർന്നുതന്നെയാണ് മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ നിലവിൽ വന്നത്. മട്ടന്നൂരിലെ ജന്മി കുടുംബാഗമായിരുന്ന ശ്രീ. മധുസൂദനൻ തങ്ങൾ പണിത് നൽകിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ജാതി ചിന്തകൾ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ നിർണയിച്ചിരുന്ന അക്കാലത്തുപോലും അതിന് അതീതമായി ചിന്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മഹത്വത്തിന് നിദർശനമാണ്. ശ്രീ. കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും 1927 മുതൽ ക്രമത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളും നിലവിൽ വന്നു. സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ ആവശ്യമായ ഓലഷെഡുകൾ സ്കൂളിനായി പണിത് നൽകി.

മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായിരുന്ന ശ്രീ മധുസൂദനൻ തങ്ങളുടെ കൂടി ശ്രമഫലമായി 1935 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, സ്കൂൾ ഏറ്റെടുക്കുകയും പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂടി സംയോജിപ്പിച്ച് മട്ടന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ വിദ്യാലയം മട്ടന്നൂർ ഗവ. യു.പി.സ്കൂളായി മാറി. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്.വലിയ എൽ.ഇ.ഡി ടി.വികൾ എല്ലാ ക്ലാസിലും സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. എൽ.പി.ക്ലാസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഡെസ്കുകളും ചാരുബെഞ്ചുകളുമാണുള്ളത്. എല്ലാ ബ്ലോക്കുകളിലും മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്. കൈറ്റ് കണ്ണൂരിന്റെ പൈലറ്റ് പ്രോജക്റ്റിൽ ഉൾപ്പെടുത്തി വിപുലീകരിച്ച ഐ ടി ലാബും LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സ്മാർട്ട് ഹാളുകളും ഇവിടെയുണ്ട്. സമഗ്ര ശിക്ഷ കണ്ണൂർ അനുവദിച്ച ശാസ്ത്രപാർക്കും മികച്ച ശാസ്ത്ര ലാബും പഠന പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു. മൂവായിരത്തിലേറെ പുസതകങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിന്റെ മറ്റൊരു അഭിമാനമാണ്. കൂടാതെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു.എൽ.പി.വിഭാഗത്തിനും യു.പി.വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്മാർട്ട് ക്ലാസ് മുറികൾ വിദ്യാലയത്തിനുണ്ട്. ഒപ്പം മുപ്പതോളം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച, വൈഫൈ കണക്റ്റിവിറ്റിയുള്ള ലാബും വിദ്യാലയത്തിന് സ്വന്തമാണ്. സയൻസ് പാർക്ക്, സയൻസ് ലാബ് എന്നിവ ആകർഷകമാണ്. ബഹുമാനപ്പെട്ട കായികവകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻ തന്റെ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച വിശാലമായ കളിസ്ഥലം വോളീബോൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്, ഷട്ടിൽ കോർട്ട് ഉൾപ്പെടുന്നതാണ്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പ്രഥമാധ്യാപകന്റെ പേര് കാലഘട്ടം
01 സി.നാരായണൻ നമ്പ്യാർ 1927-
02 പി.എം രാമുണ്ണി 1955- 1960
03 എം.കെ കുഞ്ഞനന്തക്കുറുപ്പ് 1960 - 1968
04 സി.എം.ബാലകൃഷ്ണൻ നമ്പ്യാർ 1968 - 1969
05 ടി.എം കുഞ്ഞിരാമൻ നമ്പീശൻ 1969 - 1975
06 സി.കെ മാധവൻ നമ്പ്യാർ 1975 - 1995
07 പി.പി.പത്മനാഭൻ നമ്പ്യാർ 1995 -1998
08 എം.ഗോവിന്ദൻ നമ്പ്യാർ 1998 - 2001
09 ആർ.വേണുഗോപാലൻ 2001 - 2003
10 എം.പി ഗംഗാധരൻ 2003 - 2006
11 എം.സദാനന്ദൻ 2006 - 2009
12 പി.എം.സുരേന്ദ്രനാഥൻ 2009 - 2013
13 എ.പി ഫൽഗുണൻ 2013 - 2015
14 പി.ശശിധരൻ 2015 - 2016
15 പി.എം അംബുജാക്ഷൻ 2016 -2019
16 എം.പി.ശശിധരൻ 2019 -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ വ്യക്തികൾ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്. വാദ്യകലാകാരനായി പ്രശസ്തി നേടിയ മട്ടന്നൂർ ശങ്കരൻകുട്ടി, ഡോ.അജിവർഗ്ഗീസ്, ഡോ.സതീഖ സാജിദ്, എ.അജയകുമാർ.ഐഎഫ്എസ്, ഡോ.റംസീന, ഡോ.പ്രിയദർശിനി, ഡോ.നിഷി, ബാലസാഹിത്യകാരൻ പ്രഭാകരൻ പഴശ്ശി, ഡെ.കലക്ടർ ഗംഗാധരൻ നമ്പ്യാർ, എൻജിനീയർ ശശി, കമ്പ്യൂട്ടർ എൻജിനീയർ മജിത്ത്, അഡ്വ:എം.സി.വി.ഭട്ടതിരിപ്പാട്, പി.കെ.എസ്. വർമ്മ, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എം.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ

2018-19 അക്കാദമിക വർഷത്തിൽ 11 എൽ.എസ്.എസ്. സ്കോളർഷിപ്പുകളും 17 യു.എസ്.എസ്. സ്കോളർഷിപ്പുകളും വിദ്യാലയത്തിന് ലഭിച്ചു. 12 സംസ്കൃതം സ്കോളർഷിപ്പുകളും വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തിൽ സബ്ബ്ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ 5 നുമാത്സ് സ്കോളർഷിപ്പുകളിൽ മൂന്ന് എണ്ണം വിദ്യാലയത്തിലെ കുട്ടികൾക്കായിരുന്നു. ഈവർഷത്തെ വിവിധ മേളകളിൽ ചാമ്പ്യൻ പട്ടം വിദ്യാലയത്തിനായിരുന്നു, ഒപ്പം ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ബെസ്റ്റ് സ്കൂൾ ട്രോഫിക്കും വിദ്യാലയം അർഹമായി.ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ്, സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, കായികമേലയിൽ മികച്ച പ്രകടനം 2019-20 വർഷത്തിൽ 8 എൽ.എസ്. സ്കോളർഷിപ്പുകളും 19 യു.എസ്.എസ്. സ്കോളർഷിപ്പുകളും 10 സംസ്കൃതം സ്കോളർഷിപ്പുകളും നമ്മുടെ കുട്ടികൾ നേടിയെടുത്തു.ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയ ഉപജില്ലയിലെ പ്രൈമറി വിദ്യാലയം നമ്മുടേതാണ്.

ബെസ്റ്റ് പി.ടി.എ അവാർഡ് മട്ടന്നൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അധ്യാപക രക്ഷാകർതൃസമിതിക്കുള്ള പുരസ്കാരം ഈ വർഷം വിദ്യാലയത്തിന് ലഭിച്ചു. ഈ നേട്ടം ജില്ലാ തലത്തിലും ആവർത്തിക്കാൻ നമുക്ക് സാധിച്ചു. കണ്ണൂർ ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും ബെസ്റ്റ് പി.ടി.എ പുരസ്കാരവും വിദ്യാലയം നേടിയെടുത്തു.

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ

ഏറെക്കാലത്തിന് ശേഷമാണ് വിദ്യാലയം ഇൻസ്പയർ അവാർഡ്  നേടുന്നത്. വിദ്യാലയത്തിലെ ഏഴാം ക്ലാസുകാരി അനുനന്ദ എം ആണ് വിദ്യാലയത്തിന് വിജയം സമ്മാനിച്ചത്. അന്തരീക്ഷമർദ്ദം പ്രയോജനപ്പെടുത്തി വെള്ളം പമ്പുചെയ്യാൻ കഴിയുന്ന ഉപകരണത്തിന്റെ ഡിസൈനിംഗാണ് മാനക് ഇൻസ്പെയർ അവാർഡിന് അർഹമായത്.

ശാസ്ത്രരംഗം ഉപജില്ലാതലത്തിൽ നടത്തിയ പ്രോജക്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടിയ ആറാം തരത്തിലെ എ നിരഞ്ജന

ജില്ലാതല ശാസ്ത്രരംഗം പ്രോജകറ്റ് അവതരണത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത് നിരഞ്ജന എം ആണ്

സംസ്കൃത ദിനത്തിനോടനുബന്ധിച്ച് നടത്തിയ ശ്രാവണികം പരിപാടിയിൽ ഏകാഭിനയത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ  എ ഗ്രേഡും വിദ്യാലയത്തിലെ പി ശ്രീയ നേടി

ഏകാഭിനയത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ  എ ഗ്രേഡും നേടിയ പി ശ്രീയ
പ്രോജക്റ്റ് അവതരണം ജില്ലാ തലം

ഫോട്ടോ ഗാലറി

സ്മാർട്ട് റൂം
സ്കൂൾ ബസ്
ശാസ്ത്ര പാർക്ക്- ആസ്വദിച്ച് പഠിക്കാനും ചെയ്തറിയാനും
ആധുനികമായ ക്ലാസ് മുറികൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.ഉപജില്ലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചാമ്പ്യൻപട്ടം വിദ്യാലയത്തിനാണ്. 2017 മുതൽ ബെസ്റ്റ് സ്കൂൾ ട്രോഫി വിദ്യാലയത്തിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

ശ്രീ. സി.യശോനാഥിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

വഴികാട്ടി

{{#multimaps: 11.92941, 75.57173 | zoom=16 }}