ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ കാരംവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി.എൽ.പി.എസ്.കാരംവേലി.
| ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി | |
|---|---|
![]() | |
| വിലാസം | |
കാരംവേലി നെല്ലിക്കാല പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 03 - 01 - |
| വിവരങ്ങൾ | |
| ഫോൺ | 0468 2215021 |
| ഇമെയിൽ | hm.glpskaramveli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38403 (സമേതം) |
| യുഡൈസ് കോഡ് | 32120401506 |
| വിക്കിഡാറ്റ | Q87597653 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോഴഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =സർക്കാർ സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്യാംലത . സി |
| പി.ടി.എ. പ്രസിഡണ്ട് | ബിജു .ജി.നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ അനീഷ്. |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 38403 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1087 -വർഷം ധനു മാസം 20 തീയതി തിരുവിതാംകൂർ സംസ്ഥാനത്ത് ഇലന്തൂർ പരിയാരം മുറിയിൽ കൈതക്കൽ ദാമോദരൻ മകൻ കുമാരനും പതാലിൽ വടക്കെപ്പടികയിൽ ജി വർഗീസ് മകൻ ജി വർഗീസും താന്നിമൂട്ടിൽ പ്ലം കൂട്ടത്തിൽ തൊമ്മി മകൻ ഇട്ടി ,മൈലക്കൽ കൃഷ്ണന്റെ അനന്തിരവൻ കേശവനും വടക്കേതിൽ നാരായണന്റെ അനന്തിരവൻ കേശവനും വെട്ടിപ്പുറം പുളിനിൽക്കുന്നതിൽ നാരായന്റെ അനന്തിരവൻ കൃഷ്ണനും ഇലന്തൂർ പരിയാരം മുറിയിൽ കരിമ്പിനേക്കൽ ഇറ്റിയന്റെ അനന്തിരവൻ കൊച്ചു കുഞ്ഞും നടുവത് ചരിവ് പറമ്പിൽ കൊച്ചുമ്മൻ മകൻ മത്തായിയും ഊട്ടു പാറ കുഴിപറമ്പിൽ തൊമ്മൻ മകൻ മത്തായിയും നെല്ലിക്കര പടിഞ്ഞാറേ മുറിയിൽ അയപ്പ് മകൻ മാത്തുണ്ണിയും വേങ്ങോലിക്കൽ ശങ്കരന്റെ അനന്തിരവൻ നാരായണനും പാണോത്തറയിൽ നാരായണന്റെ അനന്തിരവൻ ശങ്കരനും എരുത്തിലി നിൽക്കുന്നതിൽ ശങ്കരന്റെ അനന്തിരവൻ കേശവനും പ്‌ളംകൂട്ടത്തിൽ കോശി മകൻ ഇട്ടിവീരായും കൂടി എഴുതി നൽകിയ സ്ഥലത്താണ് ജി.എൽ.പി,എസ് കാരംവേലി സ്ഥിതി ചെയ്യുന്നത്. നന്നങ്ങാടികൾ ഉണ്ടായിരുന്ന സമയത്തെ താമസക്കാർ ജീവിച്ചിരുന്ന സ്ഥലം ആയിരുന്നു കാരംവേലി.ആദിവാസികളുടെ കേന്ദ്രം ആയിരുന്ന കാരംവേലിയിൽ ഭ്രഷ്ട് കല്പിച്ച രണ്ടു ബ്രാഹ്മണ സ്ത്രീകൾ വന്നു താമസിക്കുകയും പിന്നീട് കുടിയേറ്റത്തിലൂടെ ആധുനിക കാരംവേലി രൂപം കൊള്ളുകയും ചെയ്തു.കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖൻ ആയിരുന്ന സി കേശവൻ തുണിക്കച്ചവടത്തിനായി മയ്യനാട് നിന്നും സ്കൂളിന് അടുത്തെത്തി താമസിക്കുകയും ചെയ്തു.സ്വാതന്ത്ര്യത്തിനു ശേഷം ആചാര്യ വിനോബാഭാവെ ഭൂദാന പ്രസ്ഥാനവുമായി കാരംവേലി വഴി പോയപ്പോൾ ഇവിടുത്തെ ജനങ്ങൾ വളരെ സ്വീകാരം നൽകി.കഥാപ്രസംഗത്തിന്റെ ഉപജ്ഞാതാവായ എരുത്തിലിൽ കിഴക്കേതിൽ സത്യദേവന്റെ കര്മഭൂമിയാണ് കാരംവേലി.അദ്ദേഹത്തിന്റെ പിൻഗാമിയായ
കെ.എസ്.ഭാഗവതർ കാരംവേലിയെ ധന്യമാക്കി.ആയുർവേദ മേഖലയിലും നര്മചികിത്സയിലും പേരുകേട്ട പ്രശസ്തരായ ഒട്ടനവധി വൈദ്യന്മാരുടെജന്മഭൂമിയാണ് കാരംവേലി.1954 ൽ കാരംവേലിയിൽ പോസ്റ്റോഫീസ് വന്നപ്പോൾ ഒരു വീടിന്റെ പേര് ആയിരുന്ന നെല്ലിക്കാല സ്ഥലപ്പേരായി മാറി. 1911 ൽ ജി എൽ പി എസ് പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ - 12
- സ്മാർട് റൂം - 1
- ലാപ്ടോപ് - 12
- പ്രൊജക്ടർ - 2
- കളിസ്ഥലം
- പാചകപ്പുര
- കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളളം
- മൈക്ക്സെറ്റ് ഉണ്ട്.
- എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
- ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
- ടോയ്‍ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രമാദേവി റ്റി വി -ഹെഡ്മിസ്ട്രസ് ( 2005 - 2019 )
- സുലത പി ( 2004 -2019 )
മികവുകൾ
- പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം
- സബ് ജില്ലാ ശാസ്ത്രമേള , കലാമേള , പ്രവർത്തിപരിചയമേള ഓവർ ഓൾ
- സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
- എൽ എസ് എസ് പരീക്ഷയിൽ 13 കുട്ടികൾ പങ്കെടുത്തു. 11 കുട്ടികൾ വിജയിച്ചു
- മികച്ച പി.റ്റി.എ
- പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം , കോഴഞ്ചേരി സബ് ജില്ലയിൽ രണ്ടാം സ്ഥാനവും
- നല്ല പാഠം A+ ഗ്രേഡ്
- അക്ഷരമുറ്റം ക്വിസ്സ് സബ് ജില്ലാതലം ഒന്നാം സ്ഥാനം
- സബ് ജില്ലാ കലാമേള മികച്ച പ്രകടനം
- മികച്ച അധ്യാപനം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്യാംലത സി (എച്ച്.എം)
- കുഞ്ഞുമോൾ കെ
- ആനി കെ തോമസ്
- ശ്രീജ
- അൻസി എ
- വിദ്യ
- എലിസബത്ത് ലൂക്ക്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിശ്വനാഥൻ നായർ ( മോഹൻലാലിന്റെ പിതാവ് )
- പി കെ വിജയരാജൻ ( സയന്റിസ്റ്റ് DRDO )
- ഡോ.തോമസ് മാത്യു (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ)
- സി കെ കരുണാകരൻ (റിട്ട.എച്ച് എം)
- വിദ്യാധരൻ ( റിട്ട.അധ്യാപകൻ)
- നാരായണൻ ( റിട്ട.അധ്യാപകൻ)
- തങ്കപ്പൻ ( റിട്ട.അധ്യാപകൻ)
- ഡോ.സനൽ (ലേൿഷോർ ഹോസ്പിറ്റൽ എറണാകുളം)
- ഡോ.ആഷിക് എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
