എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ | |
---|---|
വിലാസം | |
ആനപ്രാമ്പാൽ ആനപ്രാമ്പാൽ , എടത്വാ പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0477 2215322 |
ഇമെയിൽ | mtsghsanaprampal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46064 (സമേതം) |
യുഡൈസ് കോഡ് | 32110900313 |
വിക്കിഡാറ്റ | Q87479478 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെനി വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി സജി |
അവസാനം തിരുത്തിയത് | |
19-01-2022 | 46064 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ എടത്വ പ്രദേശത്ത് ആനപ്രമ്പാൽ മാർത്തോമാ ഇടവകയോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 മിഡിൽ സ്കൂൾ ആയി ജന്മമെടുത്ത ആനപ്രമ്പാൽ മാർത്തോമാ ഗേൾസ് സ്കൂൾ ശതാബ്ദി പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ വിദ്യയുടെ മഹത്തായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഇന്ന് ഒരു ഹൈസ്കൂളായി നിലനിൽക്കുന്നു. യശ്ശ ശരീരനായ ഓമശ്ശേരിൽ ദിവ്യശ്രീ
ഒ. സി വർഗീസ് കശീശ്ശ നിക്കോൾസൺ മദാമ്മയോട് ചേർന്ന് മിഷനറി യാത്ര ചെയ്തിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള ഈ എയ്ഡഡ് വിദ്യാലയം1943ഇൽ രജതജൂബിലി വർഷത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി അധ്യയനം നടത്തുന്നു. ആനപ്രമ്പാൽ മാർത്തോമാ ഇടവകയുടെ സഹകരണത്തോടെ സ്ഥാപിച്ച സ്കൂൾ കെട്ടിടങ്ങൾ എടത്വാ - തിരുവല്ല റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ല ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹണ ചുമതല നടത്തുന്നത്
ഭൗതികസൗകര്യങ്ങൾ
യു.പി. ഹൈസ്കൂൾ കെട്ടിടങ്ങൾ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു.
ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
* ഗൈഡ്സ്.
- പ്രവൃത്തിപരിചയം (കുട നിർമ്മാണം)
- യോഗ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർസി ആരംഭിച്ചു(2016)
- ഫേസ്ബുക്ക് ആരംഭിച്ചു(2016)അക്ഷര വൃ ക്ഷ0(2020).
മാനേജ്മെന്റ്
M T & E A SCHOOLS THIRUVALLA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ മുതൽ ശ്രീമതി ലാലിക്കുട്ടി. ബി. മാനേജരായും റവ. റെഞ്ചി വർഗീസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇടവകയോട് സ്കൂളിന് നന്ദിയും കടപ്പാടും ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ കെ.എം. മാത്തൻ, ശ്രീ. ചെറിയാൻ ആൻഡ്രൂസ്, ശ്രീ. റ്റി. എം. കുരുവിള,
ശ്രീ. കെ.റ്റി. ചാക്കോ, ശ്രീമതി. എസ്സ്. വനജാക്ഷി അമ്മ, ശ്രീമതി. റ്റി.എൻ ശോശാമ്മ,
ശ്രീമതി.എലിസബത്ത് തോമസ്, ശ്രീമതി. എ.സൂസമ്മ, ശ്രീമതി.ഏലിയാമ്മ വി. കുര്യൻ
ശ്രീമതി. മേരി അലക്സ്, ശ്രീമതി. എം.വി. സാറാമ്മ, ശ്രീമതി. അമ്മിണിക്കുട്ടി, ശ്രീ. ജോർജ്ജ് ഏബ്രഹാം, ശ്രീ. ഡാനിയേൽ .കെ, സുജ അലക്സ് (ദേശിയ അവാർഡ് ജേതാവ് 2017)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | കർമരംഗം | ചിത്രം |
---|---|---|---|
1 | ഡോ.ഷീല എലിസബത്ത് എബ്രഹാം | ആരോഗ്യം | |
2 | ഡോ.അശ്വതി ജോൺ | അധ്യാപിക | |
3 | ഡോ.കുസും ഇട്ടി | ആരോഗ്യം | |
4 | ഡോ.ശ്രീജ.ഡി.മേനോൻ | ആരോഗ്യം | |
5 | ജാസ്മിൻ ആൻ ജോൺ | ||
6 | ഡോ.മോളിക്കുട്ടി തോമസ് | ആരോഗ്യം | |
ഡോ. ഷീല എലിസബത്ത് ഏബ്രഹാം, ഡോ. അശ്വതി ജോൺ, ഡോ. കുസും ഇട്ടി, ഡോ. മോളിക്കുട്ടി തോമസ്, കുമാരി. ശ്രീജാ ബി.മേനോൻ, കുമാരി. ജാസ്മിൻ ആൻ ജോൺ
.
വഴികാട്ടി
- https://maps.app.goo.gl/sHxigR2iXdAxdLnV8</googlemap>ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46064
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ