എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ എടത്വ പ്രദേശത്ത് ആനപ്രമ്പാൽ മാർത്തോമാ ഇടവകയോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 മിഡിൽ സ്കൂൾ ആയി ജന്മമെടുത്ത ആനപ്രമ്പാൽ മാർത്തോമാ ഗേൾസ് സ്കൂൾ ശതാബ്ദി പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ വിദ്യയുടെ മഹത്തായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഇന്ന് ഒരു ഹൈസ്കൂളായി നിലനിൽക്കുന്നു. യശ്ശ ശരീരനായ ഓമശ്ശേരിൽ ദിവ്യശ്രീ
ഒ. സി വർഗീസ് കശീശ്ശ നിക്കോൾസൺ മദാമ്മയോട് ചേർന്ന് മിഷനറി യാത്ര ചെയ്തിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള ഈ എയ്ഡഡ് വിദ്യാലയം1943ഇൽ രജതജൂബിലി വർഷത്തിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി അധ്യയനം നടത്തുന്നു. ആനപ്രമ്പാൽ മാർത്തോമാ ഇടവകയുടെ സഹകരണത്തോടെ സ്ഥാപിച്ച സ്കൂൾ കെട്ടിടങ്ങൾ എടത്വാ - തിരുവല്ല റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ല ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹണ ചുമതല നടത്തുന്നത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |