എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അലപ്പുഴ ജില്ലയിൽ  മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം  സബ് ജില്ലയിൽ കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കായംകുളം പുനലൂർ പാതയോരത്ത് കുറ്റിത്തെരുവിൽ ആണ് 112 വർഷത്തോളം പഴക്കമുള്ള എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ (ഹാജി  ഹസ്സൻ  യാക്കൂബ്  സേഠ് മെമ്മോറിയൽ  യു .പി  സ്‌കൂൾ) സ്ഥിതിചെയ്യുന്നത് .

എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്
വിലാസം
കുറ്റിത്തെരുവ്

കുറ്റിത്തെരുവ്
,
പുള്ളിക്കണക്ക് പി.ഒ.
,
690537
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0479 2443958
ഇമെയിൽhhysmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36466 (സമേതം)
യുഡൈസ് കോഡ്32110600609
വിക്കിഡാറ്റQ87479399
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകൃഷ്‌ണപുരം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ219
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ442
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ9747080676
പ്രധാന അദ്ധ്യാപികരഹന എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സത്താർ
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
19-01-202236466


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലവർഷം 1085 (ക്രിസ്തുവർഷം 1910) ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് സ്കൂൾ ആയിട്ടായിരുന്നു ഇതിൻറെ ആവിർഭാവം. കുഞ്ഞുമൊയ്തീൻ ബാവാ മിനിസ്റ്റർ എന്ന വ്യക്തിയായിരുന്നു ഇതിന്റെ ആദ്യകാല നേതൃത്വം നൽകിയത്. കുറ്റിത്തെരുവ് ജമാഅത്ത് പള്ളിക്ക് സമീപം മുഹമ്മദൻസ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിലാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തികഞെരുക്കം മൂലം പഴയ മാനേജർക്ക് സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ നിർവാഹമില്ലാത്ത ഇരുന്നപ്പോഴാണ് ഉദാരമതിയും ദാനശീലനും ആയ ബഹുമാന്യനായ ഹാജി ഹസ്സൻ യാക്കോബ് സേഠ് (മാനേജർ) ഈ സ്ഥാപനം ഏറ്റെടുത്തത്. തുടർന്ന് ഈ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെടുകയും 1965 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ പാഠ്യ പാഠ്യേതര രംഗത്ത് തനതായ മികവ് തെളിയിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന പല വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നുള്ള കാര്യം അനുസ്മരണമാണ്. അർപ്പണ മനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും അതോടൊപ്പം രക്ഷകർത്താക്കളുടെ യും നിരന്തര പരിശ്രമമാണ് സ്കൂളിന് മുന്നോട്ടുനയിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ സ്കൂൾ കവാടവും ചുറ്റുമതിലും.
  • കളിയുപകരണങ്ങളോട് കൂടിയ വിശാലമായ  കളിസ്ഥലം
  • നിറപ്പകിട്ടാർന്നതും അപൂർവ്വമായതുമായ ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനം .
  • നന്നായി സജ്ജീകരിച്ച പ്രഥമ അദ്ധ്യാപക മുറിയും സ്റ്റാഫ് മുറികളും ക്ലാസ് മുറികളും.
  • സ്മാർട്ട് ക്ലാസ് റൂം ഉൾപ്പെടെ 18 ക്ലാസ് മുറികൾ.
  • എണ്ണമറ്റ പുസ്‌തകങ്ങളോട്  കൂടിയ വിശാലമായ ലൈബ്രറിയും സുസജ്ജമായ ലാബും.
  • കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 8 യൂറിനൽസും 8 ടോയ്‌ലറ്റും.
  • മികച്ച കൈകഴുകൽ സംവിധാനവും കുടിവെള്ള സൗകര്യവും.
  • ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിനായി കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും, പ്രൊജക്ടറുകളും.
  • റാമ്പ് & റെയിൽ സൗകര്യം എല്ലാ കെട്ടിടങ്ങളിലും.
  • വൃത്തിയും വെടിപ്പുമുള്ള അടുക്കളയും ഭക്ഷണശാലയും , കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് സ്‌റ്റീൽ  പാത്രങ്ങളും ഗ്ലാസുകളും .
  • കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുന്നതിനായി ഇരിപ്പിട സൗകര്യങ്ങളോട് കൂടിയ വിശാലമായ ആഡിറ്റോറിയം.
  • പ്രീ പ്രൈമറി കുട്ടികൾക്കായി കളി ഉപകരണങ്ങളും പാർക്കും.
  • പ്രധാന കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് വിശ്രമിക്കുന്നതിനായി വിശ്രമ പന്തൽ.
  • കുട്ടികൾക്ക് വാഹന സൗകര്യത്തിനായി രണ്ട് ബസ്സുകൾ.
  • അറിയിപ്പുകൾ ക്ലാസ്സ്മുറികളിൽ എത്തിക്കുന്നതിനായി മെച്ചപ്പെട്ട ശബ്ദസംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
പേര് വർഷം ചിത്രം
പി  ൻ കുഞ്ചുപിള്ള 1951-1971
പി ജെ  തങ്കമ്മ 1971-1972
കെ  രാഘവൻ 1973-1987
ആർ  രാജപ്പൻ ചെട്ടിയാർ 1987
കെ അസ്‌മാബീവി 1988-2001
സി  ഉമാദേവി 2001-2003
 
എസ്‌  പത്മാവധിയമ്മ 2004
 
എസ് രഹ്‌ന 2004-
 

നേട്ടങ്ങൾ

  • കുഞ്ഞുണ്ണി പുരസ്ക്കാരം.
  • പ്രശസ്ത എഴുത്തുകാരൻ ഒഎൻവി കുറുപ്പിന് അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് അന്നത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾ എഴുതിയ കത്തിന് ഒ എൻ വി കുറുപ്പ് മറുപടി നൽകി.
  • മലയാള മനോരമ നല്ല പാഠം പുരസ്കാരം 2016 ൽലഭിച്ചു.
  • ശാസ്ത്രമേള ഗണിതമേള കലാമേള എന്നിവയിൽ സമ്മാനങ്ങൾ .
  • ജില്ലാ കലോത്സവങ്ങളിൽ നിരവധി പരിപാടികൾക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .
  • എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പിന് അംഗീകാരം.
  • നിരവധിതവണ സംസ്കൃത സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
  • തളിര് ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പല വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നുള്ള കാര്യം അനുസ്മരണമാണ് . പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവും കേരളത്തിലെ സാഹിത്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പരേതനായ ശ്രീ എ.പി ഗോപാലൻ, ദേശീയ രാഷ്ട്രീയത്തിൽ കായംകുളത്തിന്റെ സംഭാവനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം ശ്രീ എസ് രാമചന്ദ്രൻ പിള്ള, കായംകുളം എംഎസ്എം കോളേജ് പ്രഫസറും പ്രഭാഷകനും കവിയുമായ ശ്രീ കോഴഞ്ചേരി രവീന്ദ്രനാഥ്, സാഹിത്യ സാംസ്കാരിക മേഖലകളിൽ ധാരാളം സംഭാവനകൾ ചെയ്തിട്ടുള്ളതും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ രാജപ്പൻ ചെട്ടിയാർ, ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പെരിങ്ങാല പഞ്ചായത്ത് അംഗമായിരുന്ന ശ്രീ ഇളയകുഞ്ഞ്, മുൻ പ്രസിഡൻ്റും ആലപ്പുഴ ജില്ലാ കോൺഗ്രസിൻറെ മുതിർന്ന നേതാവുമായ ശ്രീ എൻ രവി, സാഹിത്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ദേവസ്വംബോർഡ് ഉദ്യോഗസ്ഥനായ ശ്രീ കുമ്പളത്ത് മധുകുമാർ, ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ പരേതനായ ശ്രീ എസ് രാധാകൃഷ്ണൻ, ഗവൺമെൻറ് എൻജിനീയറിങ് കോളേജ് അധ്യാപകനായ ഡോ. ശ്രീനി, തുടങ്ങിയ ഒട്ടനവധി പ്രമുഖർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3 കി.മി കിഴക്ക്.
  • എം സി റോഡ് അടൂർ ബസ് സ്റ്റാൻഡിൽ നിന്നും 27 കിലോമീറ്റർ പടിഞ്ഞാറ്
  • മാവേലിക്കരയിൽ നിന്നും കോടതി വഴിയുള്ള റോഡ് തെക്കോട്ട് 10 കിലോമീറ്റർ
  • എൻ.എച്ച് ഓച്ചിറയിൽ നിന്ന് കിഴക്ക് മാറി വടക്കോട്ട് 8 കിലോമീറ്റർ കൃഷ്ണപുരം കുറ്റിത്തെരുവ് റോഡ്
  • ബസ് സ്റ്റാന്റിൽനിന്നും 3 കി.മി കിഴക്ക്.

{{#multimaps:9.176732, 76.530161 |zoom=13}}