എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും സാമ്പത്തികസ്ഥിതി സർവേ നടത്തി അതിൽ നിന്നും മൂന്നിലൊരുഭാഗം കുട്ടികളും നിർധരരാണെന്ന് കണ്ടെത്തി .ഇതിലൂടെ എല്ലാ മാസവും നിശ്ചിത എണ്ണം കുട്ടികൾക്ക് നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഒരു കിറ്റ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. ഉച്ചയൂണിനു ശേഷം ഓഫീസിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള വാർത്താ ബോർഡിൽ വിജ്ഞാനശകലങ്ങൾ രേഖപ്പെടുത്താറുണ്ട് .കുട്ടികൾ അവരുടെ ബുക്കിൽ അത് എഴുതി എടുക്കുന്നു. ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടായ  ഈ വളരുന്ന അറിവ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് സാമൂഹ്യശാസ്ത്ര ക്ലബ്ബാണ്.