ഗവ. എൽ പി സ്കൂൾ ചത്തിയറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ ചത്തിയറ | |
|---|---|
| വിലാസം | |
ചത്തിയറ താമരക്കുളം പി.ഒ. , 690530 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 05 - 1911 |
| വിവരങ്ങൾ | |
| ഫോൺ | 0479 2370347 |
| ഇമെയിൽ | chathiyaraglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36410 (സമേതം) |
| യുഡൈസ് കോഡ് | 32110601001 |
| വിക്കിഡാറ്റ | Q87479302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | താമരക്കുളം |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 159 |
| പെൺകുട്ടികൾ | 143 |
| ആകെ വിദ്യാർത്ഥികൾ | 302 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു. വി |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 36410 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തു താമരക്കുളം പഞ്ചയത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്നു .1911 ൽ ശ്രീ. കൊപ്പാറ കേരളൻ നാരായണൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് പ്രഗത്ഭരും പ്രശസ്തരും ആയ അനേകം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഈ സ്ഥാപനം വർഷങ്ങൾക്കു ശേഷം ഗെവേർമെന്റി നു വിട്ടു കൊടുത്തു . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ശ്രീ. ജി സുധാകരൻ, ഡോ .ഇ. പി യെശോധരൻ തുടങ്ങി പല പ്രമുഖരും ഉൾപ്പെടുന്നു .വളർച്ചയുടെ മഹോന്നതിയിൽ ഗവഃ എൽ .പി എസ് അതിന്റെ ജൈത്രയാത്ര തുടരുന്നു. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
താമരക്കുളം പഞ്ചായത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്ന ചത്തിയറ ഗവ.എൽ.പി.എസ് നിലവിൽ 302 വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്. ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലും രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലുമായാണ് അധ്യയനം നടക്കുന്നത്. 2020 - 21 അധ്യയന വർഷത്തിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 6 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു.എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. കൈറ്റിൽ നിന്നും കിട്ടിയ 6 ലാപ് ടോപ്പുകളും ഒരു കമ്പ്യൂട്ടറും 2 പ്രൊജക്ടറുകളും പാഠ്യാവശ്യങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. വളരെ പരിമിതമായ സ്ഥലത്ത് കുട്ടികൾക്ക് ഒരു ചെറിയ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. MLA ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- വായന, എഴുത്ത് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം സൃഷ്ടികൾ പരിചയപ്പെടുത്താനുള്ള അവസരം നൽകുന്നു. സാഹിത്യകാരന്മാരുമായുള്ള സംവാദം, അഭിമുഖം എന്നിവ സംഘടിപ്പിക്കാറുണ്ട്. കാവ്യക്കൂട്ടം, എഴുത്തുകൂട്ടം, വായനാക്കൂട്ടം എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ . പി സ്ക്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ .ജി. സുധാകരൻ
- ഡോ .ഇ.പി.യെശോധരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറു ചത്തിയറയിൽ
- ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 12 കി.മി കിഴക്കു