ഗവ. എൽ പി സ്കൂൾ ചത്തിയറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താമരക്കുളം പഞ്ചായത്തിൽ ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്ന ചത്തിയറ ഗവ.എൽ.പി.എസ് നിലവിൽ 312 വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്. ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലും രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലുമായാണ് അധ്യയനം നടക്കുന്നത്. 2020 - 21 അധ്യയന വർഷത്തിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 6 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു.എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. കൈറ്റിൽ നിന്നും കിട്ടിയ 6 ലാപ് ടോപ്പുകളും ഒരു കമ്പ്യൂട്ടറും 2 പ്രൊജക്ടറുകളും പാഠ്യാവശ്യങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കുള്ള ഒരു പാർക്കും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് MLA ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ് ഉണ്ട്.