സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി | |
---|---|
വിലാസം | |
കരുമാടി കരുമാടി , കരുമാടി പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | stnicholaslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35319 (സമേതം) |
യുഡൈസ് കോഡ് | 32110200202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | നവാസ് അഹമദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
16-01-2022 | 1234-ag |
ചരിത്രം
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. (തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക)
ഭൗതികസൗകര്യങ്ങൾ
1. 8 ക്ലാസ് മുറികൾ ഉണ്ട് ,ഇവയിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസുകളാണ്.
2. ഓഫിസ് റൂം ഉണ്ട്(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
3. കമ്പ്യൂട്ടർ മുറി (1)
4. സ്റ്റാഫ് റൂം ഇല്ല
5. പാചകപ്പുരയുണ്ട്.
6. ടോയ്ലറ്റ് (4)
7. കുടിവെള്ള സൗകര്യങ്ങളുണ്ട്
8. കളിസ്ഥലമുണ്ട്
9. ഡെസ്ക്ടോപ്പ് (3)
10. പ്രൊജക്ടർ (1)
11. പ്രിന്റർ (1)
12. ഇന്റർനെറ്റ്, ലാന്റ് ഫോൺ എന്നിവയുണ്ട്
13. ലൈബ്രറി സൗകര്യമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്:
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്:ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ആഴ്ചയിലും മീറ്റിംഗ് കൂടുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കുക, സ്കൂൾതലത്തിൽ ഗണിത ക്വിസ് സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഗണിത മാഗസിൻ തയ്യാറാക്കുന്നു. ജ്യോമെട്രി ചാർട്ടുകൾ തയ്യാറാക്കുന്നു.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്:ക്ലാസടിസഥാത്തിൽ തെരഞ്ഞെടുത്ത ക്ലബംഗങ്ങൾ ഒരുമിച്ച് ആഴ്ചയിലൊരിക്കൽ യോഗം കൂടുന്നു. സ്വാതന്ത്ര്യ ദിനം. ഗാന്ധി ജയന്തി പരിസ്ഥിരിദിനം, ശിശുദിനം, റിപ്പബ്ലിക്ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനാചരണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. സ്കൂൾ തലത്തിലുള്ള ക്വിസ് സംഘടിപ്പിക്കുക, സബ് ജില്ലാ തലത്തിലും മറ്റുമുള്ള സാമൂഹ്യ ശാസ്ത്രമേളയ്ക്കുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക തുടങ്ങിയവ ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു.
- ലൈബ്രറിയിൽ435 പുസ്തകങ്ങളുണ്ട്. ഇതിൽ കഥകൾ, കവിതകൾ, ബാലനോവലുകൾ, ബാലസാഹിത്യം, ക്വിസ്, ചരിത്രം, ശാസ്ത്രം, കടംകഥകൾ, ലഘുനാടകങ്ങൾ തുടുങ്ങി വിവിധയിനം ശേഖരമുണ്ട്. കൂടാതെ അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള റഫറൻസ് ഗ്രന്ഥങ്ങളുമുണ്ട്. കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് ഒരു പുസ്തകം സംഭാവനയായി നൽകുന്നു. കൂടാതെ ഓരോ ക്ലാസിലും വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ തങ്ങളുടെ വീട്ടിൽ നിന്നും ബാല പ്രസിദ്ധീകരണങ്ങൾ ശേഖരിച്ച് ഇവിടെ എത്തിക്കുന്നു. ഈ മേഖലകളിൽ ഈപ്രസിദ്ധീകരണങ്ങൾ കുട്ടികൾ എടുത്ത് വായിക്കുന്നു. കൂടാതെ ലൈബ്രറിയിലെ പുസ്തകങ്ങളും കുട്ടികൾക്ക് വായനയ്ക്കായി നൽകുന്നു.
- പരിസ്ഥിതി ക്ലബ്ബ്: വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ് .ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും, ചെറിയ കുളങ്ങൾ മുതൽ പെരും കടൽവരേയും സംരക്ഷിക്കപ്പെടേണ്ടതാണ്.ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസംസ്കൂളിലും, വ്യക്ഷത്തൈകൾ നടന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്ലക്കാർഡ്, എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു.എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.ചുറ്റുപാടും വൃത്തിയാക്കുക, പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക, ചെടികൾ സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങളിലാണ് എർപ്പെടുന്നത്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്. കുട്ടികൾ ഇംഗ്ലീഷ് പരിജ്ഞാനം ആർജിതമാക്കുന്നതിന് വേണ്ടി എല്ലാ ദിവസവും രാവിലെ 9 20 മുതൽ 950 വരെ ക്ലാസ് അധ്യാപകർ പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ നൽകുന്നു. തുടർന്ന് സ്കൂൾ അസംബ്ലി കൂടുകയും ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിയിപ്പുകൾ, ചോദ്യോത്തരപ്പയറ്റ്, പത്രവായന എന്നിവ നടത്തപ്പെടുകയും ചെയ്യുന്നു. 2010-11 അദ്ധ്യയന വർഷത്തിൽ പഞ്ചായത്തുതല ഇംഗ്ലീഷ് ഫെസ്റ്റ് ഈ സ്കൂളിൽ വച്ച് നടത്തപ്പെടുകയും ഇവിടുത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമ
{{#multimaps:10.7366,76.2822}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.370661, 76.411473 }}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35319
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ