സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1.ഗണിത ക്ലബ്ബ്

ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ആഴ്ചയിലും മീറ്റിംഗ് കൂടുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കുക, സ്കൂൾതലത്തിൽ ഗണിത ക്വിസ് സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഗണിത മാഗസിൻ തയ്യാറാക്കുന്നു. ജ്യോമെട്രി ചാർട്ടുകൾ തയ്യാറാക്കുന്നു. ഗണിതക്ലബ്ബിൻ്റെ ചുമതല ലാൻസി ടീച്ചറിനാണ്.

2.പരിസ്ഥിതി ക്ലബ്ബ്

നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ് .ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും, ചെറിയ കുളങ്ങൾ മുതൽ പെരും കടൽവരേയും സംരക്ഷിക്കപ്പെടേണ്ടതാണ്.ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസംസ്കൂളിലും, വ്യക്ഷത്തൈകൾ നടന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്ലക്കാർഡ്, എന്നിവ കുട്ടികൾ നിർമ്മിച്ച്  പ്രദർശനം നടത്തുന്നു.എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.ചുറ്റുപാടും വൃത്തിയാക്കുക, പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക, ചെടികൾ സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങളിലാണ് എർപ്പെടുന്നത്.ക്ലബ്ബിൻ്റെ ചുമതല സിന്ധ്യ ടീച്ചറിനാണ്

3.ലെെബ്രറി

ലെെബ്രറിയിൽ 435 പുസ്തകങ്ങളുണ്ട്. ഇതിൽ കഥകൾ, കവിതകൾ, ബാലനോവലുകൾ, ബാലസാഹിത്യം, ക്വിസ്, ചരിത്രം, ശാസ്ത്രം, കടംകഥകൾ, ലഘുനാടകങ്ങൾ തുടുങ്ങി വിവിധയിനം ശേഖരമുണ്ട്. കൂടാതെ അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള റഫറൻസ് ഗ്രന്ഥങ്ങളുമുണ്ട്. കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് ഒരു പുസ്തകം സംഭാവനയായി നൽകുന്നു. കൂടാതെ ഓരോ ക്ലാസിലും വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ തങ്ങളുടെ വീട്ടിൽ നിന്നും ബാല പ്രസിദ്ധീകരണങ്ങൾ ശേഖരിച്ച് ഇവിടെ എത്തിക്കുന്നു. ഈ മേഖലകളിൽ ഈപ്രസിദ്ധീകരണങ്ങൾ കുട്ടികൾ എടുത്ത് വായിക്കുന്നു. കൂടാതെ ലൈബ്രറിയിലെ പുസ്തകങ്ങളും കുട്ടികൾക്ക് വായനയ്ക്കായി നൽകുന്നു. ഇങ്ങനെ വിനോദത്തിനും, വിജ്ഞാനത്തിനും ഉപകരിക്കുന്ന ധാരാളം പുസ്തകങ്ങൾ വായിക്കാൻ വായിച്ചു വളരാൻ സ്കൂളിൽ അവസരം നൽകുന്നു.ലൈബ്രറിയുടെ ചുമതല സുമ ടീച്ചറിനാണ്.