ജി. എൽ. പി. എസ്. പള്ളിക്കണ്ടി

10:53, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psvengalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവ൪മെന്റ് വിദ്യാലയമാണ് പളളിക്കണ്ടി എൽ.പി സ്കൂൾ.

ജി. എൽ. പി. എസ്. പള്ളിക്കണ്ടി
my school
വിലാസം
പള്ളിക്കണ്ടി

കല്ലായ് പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0495 2704280
ഇമെയിൽpalikandy@gmail.com
കോഡുകൾ
സ്കൂൾ കോഡ്17212 (സമേതം)
യുഡൈസ് കോഡ്32041400809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ73
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ73
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ സി
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് എം -വി
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
16-01-2022Psvengalam


പ്രോജക്ടുകൾ




ചരിത്രം

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പള്ളിക്കണ്ടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു തപ്രദേശമാണിത്.ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം കടൽത്തീരത്ത് സ്ഥിതി ചെയ്യുന്നു. 1931 ൽ സ്രാമ്പിക്കൽ മാളിയേക്കൽമൊയ്തീൻ കോയ എന്ന ആളുടെ ഗോഡൗൺ വാടകക്കെടുത്താണ് ഈ വിദ്യാലയം ആരംഭിക്കു ന്നത്.1978- 80 കാലഘട്ടത്തിൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും 1995 ൽ 9 മുറികളോടെയുള്ള മൂന്നുനില കെട്ടിടം പണിയുകയും ചെയ്തു. ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി. ബീരാൻ ആയിരുന്നു. നിരവധി പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിൽ പൂർവ്വ വിദ്യാർത്ഥികളായിരുന്നിട്ടുണ്ട്. കുട്ടികളുടെ പഠന നിലവാരം മികച്ചതാണ്. കലാ-കായിക -ശാസ്ത്രമേളകളിൽ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മത്സര പരീക്ഷകളിൽ കുട്ടികളുടെ പങ്കാളിത്തവും മികച്ച പ്രകടനവും ഉറപ്പു വരുത്തുന്നു. പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സ്‌കുൾ അപ്ഗ്രേഡ് ചെയ്യുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ആയിരങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ വിദ്യാലയം നാടിൻ്റെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു.⁠⁠⁠⁠

ഭൗതികസൗകരൃങ്ങൾ

കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങൾ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്‌.കുട്ടികൾക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും ലൈബ്രറിയും കൂടാതെ ക്ലാസ്സ്‌ ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നൽകുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും കുട്ടികൾക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ കളിസ്ഥലവും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക്‌ വിമുക്തമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി ബീരാ൯
  2. ഗോപാലൻ മാഷ്ക ലാശാല

നേട്ടങ്ങൾ

പഠന-പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച നിലവാരം,എസ്.എം.സിയുടെയും നാട്ടുകാരുടെയും സ്തുത്യർഹമായ സേവനം .കലാ-കായിക ശാസ്ത്രമേളകളിലെ മികവാർന്ന പ്രകടനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മാമുക്കോയ -സിനിമാനടൻ

വഴികാട്ടി

{{#multimaps:11.2347857,75.7805947 |zoom=13}}}