ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
00:20, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36465 (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ചൂളൂർ അപ്പർ പ്രൈമറി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. പുതുപ്പള്ളിയിൽ ഉള്ള ദേവികുളങ്ങര അമ്പലത്തിനു കിഴക്കുവശത്തായി ഉള്ള റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം.

ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി,ഗോവിന്ദമുട്ടം .പി .ഒ ,കായംകുളം .
,
പുതുപ്പള്ളി പി.ഒ.
,
690527
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽ2014chooloorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്36465 (സമേതം)
എച്ച് എസ് എസ് കോഡ്-
യുഡൈസ് കോഡ്32110600306
വിക്കിഡാറ്റQ87479398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ-
പെൺകുട്ടികൾ-
അദ്ധ്യാപകർ-
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ-
പെൺകുട്ടികൾ-
അദ്ധ്യാപകർ-
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്വപ്ന.എസ്
പി.ടി.എ. പ്രസിഡണ്ട്ഷീജ
എം.പി.ടി.എ. പ്രസിഡണ്ട്സഞ്ജു
അവസാനം തിരുത്തിയത്
16-01-202236465


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

സ്കൂൾ ചരിത്രം  

         

        സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ്‌ ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ്‌ ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൂളൂർ.പി.വേലുപ്പിള്ള 1964 ൽ നടത്തുകയും 1970 ൽ അന്നത്തെ മുഖ്യമന്ത്രിയായ ആർ.ശങ്കർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചാംക്ലാസ്സിലെക്ക് 101 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ശ്രീ.ആർ.സേതുകുമാരൻ നായർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പുതുപ്പള്ളിയിലെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 2005 ൽ കുട്ടികളിൽ എണ്ണത്തിൽ കുറവ് വന്ന ഈ സ്‌കൂൾ നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും ബിസ്സിനെസ്സുക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജ്യോതികുമാർ ജാൻസ് വാങ്ങുകയും,കുട്ടികൾക്ക് സൗജന്യ വാഹന സൗകര്യവും, യൂണിഫോം,നോട്ട്ബുക്കുകൾ നൽകിയും കംപ്യൂട്ടർ പഠനം തുടങ്ങുകയും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് 700 ൽ പ്പരം കുട്ടികൾ പഠിച്ച് ഈ സ്‌കൂൾ 60 ൽ താഴെ കുട്ടികളുമായി നിലനിൽക്കുന്നു.     

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ചൂളൂർ യൂ പി സ്കൂളിന്‌ നിലവിൽ ഉള്ള കെട്ടിടം  കൂടാതെ 2 മുറികളോട് കൂടിയ ഒരു സുനാമി കെട്ടിടം എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ചു .കൂടാതെ 3 കമ്പ്യൂട്ടർ ,2  ലാപ്‌ടോപ് ,1 പ്രൊജക്ടർ എന്നിവ ലഭിച്ചു .കുടിവെളള സൗകര്യം ലഭ്യമാണ് .അത്യാവശ്യം യൂറിനൽസ് ,ടോയ്‌ലറ്റ്‌ സൗകര്യങ്ങൾ ഉണ്ട് .  

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 * സേതു സാർ

*   രാജമ്മ ടീച്ചർ

*   ലളിതാ ഭായ്‌ ടീച്ചർ

*  ലളിതാ മണി ടീച്ചർ

*  പ്രഭാകരൻ നായർ സാർ

നേട്ടങ്ങൾ*

മുൻപുണ്ടായിരുന്നതിൽ നിന്നും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി

മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിയുന്നു

മനോഹരമായ സ്‌കൂൾ ഉദ്യാനം

പൂർവ്വ വിദ്യാർത്ഥികൾ :സമൂഹത്തിൽ പല ഉന്നതങ്ങളിലും സേവനംഅനുഷ്ഠിക്കുന്ന ധാരാളം മഹത് വ്യക്തികൾ ഈ സ്‌കൂളിന്റെ സംഭാവനയാണ്‌ .

# അലഹബാദിൽ സയന്റിസ്റ്റായി സേവനംഅനുഷ്ഠിക്കുന്ന ഡോ.ഹരികൃഷ്‌ണൻ

# ജില്ലാ പഞ്ചായത്തു മെമ്പർ കുമാരി അരിതാ ബാബു

# പി എസ് സി ജില്ലാ ഓഫീസർ ആയിരുന്ന ശ്രീ .ജീവൻ ലാൽ

# സംസ്‌കൃത സർവ്വകലാശാലയിൽ കാമ്പസ് ഡയറക്ടർ ഡോ.ഷീലാ കുമാരി

#വെഹിക്കിൾ ഇൻസ്പെക്ടർ ആയി ജോലിചെയ്യുന്ന പുതുപ്പളി തെക്കു കൊച്ചുമുറിയിൽശാന്തഭവനം സുനിൽ കുമാർ എന്നിവർഇവിടുത്തെ പൂർവ്വ വിദ്യാർഥികളിൽ ചിലരാണ്‌

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംക‌ുളം ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.

{{#multimaps:9.151539, 76.501429 |zoom=13}}