ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരി മൂലം ഇത്തവണ 2021  നവംബർ 1 ആണ് സ്‌കൂൾ തുറന്നത് .കോവിഡ് മൂലം കുട്ടികൾ വളരെ അധികം മാനസിക പ്രയാസം അനുഭവിച്ചു .ജൂൺ മുതൽ അധ്യാപകർ ഓൺലൈൻ ആയിട്ടാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത് .നവംബർ 1 നു സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ടു സ്‌കൂൾഅദ്ധ്യാപകർ രക്ഷിതാക്കൾക്കും കുട്ടികൾക്കും കോവിഡിനെ എങ്ങനെ അകറ്റിനിർത്താം എന്നതിനെ കുറിച്ച് ബോധവത്ക്കരണം നടത്തി .സ്‌കൂൾ തുറക്കുന്നതിന്റെ തലേ ദിവസം മുന്നൊരുക്കം നടത്തി . മാവില ,ആലില ,കുരുത്തോലകൾ ഉപയോഗിച്ച് സ്‌കൂൾ അങ്കണം മനോഹരമാക്കി .ഹെൽത്ത് ഇൻസ്‌പെക്ടർ കോവിഡിനെ അകറ്റി നിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കുട്ടികൾക്കു പറഞ്ഞു കൊടുത്തു .

=വീട്ടിൽ കോവിഡ് പോസിറ്റീവ് രോഗികൾ ഉണ്ടെങ്കിൽ കുട്ടികൾ സ്കൂളിൽ വരാൻ  പാടില്ല .

=,കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ എത്രയും  വേഗം വൈദ്യസഹായം തേടേണ്ടതാണ് .

=ആഹാര പദാർത്ഥങ്ങൾ ,പെന്സില്, പേന ,റബ്ബർ ,ബുക്ക്, വാട്ടർബോട്ടിൽ ,ഇൻസ്ട്രുമെന്റ് ബോക്സ് ,എന്നിവ ഒരു കാരണവശാലും കൈമാറാൻ പാടില്ല .

=കൂട്ടം കൂടി നിന്നോ ഇരുന്നോ കളിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാൻ പാടില്ല.

=പനി ,ചുമ ,തൊണ്ട വേദന ,തുമ്മൽ ,വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉള്ളവർ സ്‌കൂളിൽ വരാൻ പാടില്ല .

=സാനിറ്റൈസർ കുടിക്കുവാനോ മറ്റു കുട്ടികളുടെ ദേഹത്ത് പുരട്ടുവാനോ പാടില്ല .

=തുണി മാസ്കുകൾ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി ഉപയോഗിക്കുക .

=ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്‌തമാകുക

=മൂക്കും വായും ശരിയായി മറക്കുന്ന രീതിയിൽ മാസ്ക് ധരിക്കുക

=ക്ലാസ് മുറിയിലും പുറത്തും സാമൂഹിക അകലം പാലിക്കുക ,   തുടങ്ങി യ നിർദേശങ്ങൾ തന്നു

ആദ്യത്തെ 2 ആഴ്ച കുട്ടികൾക്ക് മാനസിക സന്തോഷം നൽകുന്ന പ്രവർത്തനങ്ങൾ ആണ് ചെയ്‌തത്‌ .നിർദേശങ്ങൾ അനുസരിച്ചു  ക്ലാസ് റൂം പ്രവർത്തനങ്ങൾ

നടക്കുന്നു