ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ് | |
---|---|
വിലാസം | |
പാപ്പിനിശ്ശേരി GUPS പാപ്പിനിശ്ശേരി വെസ്റ്റ്
, പി ഓ പാപ്പിനിശ്ശേരി കണ്ണൂർ 670561പാപ്പിനിശ്ശേരി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1978 |
വിവരങ്ങൾ | |
ഫോൺ | 9400584230 |
ഇമെയിൽ | school13659@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13659 (സമേതം) |
യുഡൈസ് കോഡ് | 320021300201 |
വിക്കിഡാറ്റ | Q64459411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാപ്പിനിശ്ശേരി പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 179 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | N P ജയപ്രകാശൻ |
പി.ടി.എ. പ്രസിഡണ്ട് | ടി കെ പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ k p |
അവസാനം തിരുത്തിയത് | |
15-01-2022 | 13659 |
ചരിത്രം
വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക്ക് രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്:
ദീനുൽ ഇസ്ലാം സംഘം മദ്രസ യും കൂടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും ആയിട്ടായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് .പിന്നീട് സ്കൂൾ സർക്കാർ സ്കൂൾ ആയി മാറ്റുവാൻ അപേക്ഷ കൊടുക്കുകയും 1973 ഇൽ govt LP ആയി അംഗീകരിക്കപ്പെട്ടു .ആദ്യം ഇന്നുകാണുന്ന അറബി കോളേജിലെ പടിഞ്ഞാറുവശത്ത് മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ ആരംഭിച്ചത്. എന്ന് ഹെഡ്മാസ്റ്റർ ചാർജ് വഹിച്ചത് മുസ്തഫ മാസ്റ്ററായിരുന്നു. പിന്നീട് ആനന്ദതീർത്ഥൻ ശിഷ്യൻ ആനന്ദകൃഷ്ണൻ ഹെഡ്മാസ്റ്ററായി സ്കൂളിലെത്തി. പക്ഷേ നാലാം ക്ലാസിന് ശേഷം കുട്ടികൾ പഠനം നിർത്തി പോകുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. അതുകൊണ്ട് സ്കൂളിൻറെ ലക്ഷ്യത്തിലേക്ക് എത്തിയില്ല. സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. 3 ക്ലാസ് മുറികളും ഒന്നര ഏക്കർ ഭൂമിയും അതായിരുന്നു അംഗീകാരം ലഭിക്കാനുള്ള വ്യവസ്ഥ. പെൺകുട്ടി എന്ന ആളുടെ സ്ഥലത്ത് ആണ് ഈ വിദ്യാലയം പണിതത്. മുഴുവൻ പണവും കൊടുക്കാതെ 60 സെൻറ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടുനിന്നു. സർക്കാറിലേക്ക് പിടിഎ കമ്മിറ്റി കൊടുക്കേണ്ടുന്ന ബാക്കി ഭൂമിക്കുവേണ്ടി സർക്കാർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അന്നത് കൊടുക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഭൂമി നൽകുന്നതുവരെ അധ്യാപകർക്ക് ശമ്പളം നൽകേണ്ട എന്ന ഒരു നിർദേശവും വെച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി വഴി നിർമിച്ച കെട്ടിടത്തിന് ഉദ്ഘാടന സമയത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് ബാക്കി ഭൂമി വാങ്ങി കൊടുക്കേണ്ട അതിൽ നിന്ന് പിടിഎ കമ്മിറ്റി ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. സ്കൂളിൻറെ വളർച്ചയിൽ അന്നുണ്ടായിരുന്ന സഹകരണ വകുപ്പ് മന്ത്രി ശ്രീ എം വി രാഘവൻ പങ്ക് എടുത്തുപറയേണ്ടതാണ്.
ശ്രീ എം കെ മുഹമ്മദ് കുഞ്ഞി ,ശ്രീ അബ്‌ദുൾ ഖാദർ തുടങ്ങിയവർ ആയിരുന്നു ആദ്യ കാലത്ത് സ്കൂളിനുവേണ്ടി പ്രവർത്തിച്ച വ്യക്തികൾ .
സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു 25 അംഗ വികസന സമിതി രൂപീകരിക്കുകയും തുടർന്ന് 1980 ഇൽ സ്കൂൾ up സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു .2021 ഇൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ബഹുമാനപ്പെട്ടMLA KV സുമേഷ് ഉത്‌ഘാടനം ചെയ്തു .
ഭൗതികസൗകര്യങ്ങൾ
ആധുനികമായ ക്ലാസ്സ് മുറികൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി,300 സിഡികൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG UKG ക്ലാസ്സുകൾ എടുത്തുപറയത്തക്കതാണ്.
കുട്ടികൾക്കുള്ള പാർക്ക് ,ഔഷധ തോട്ടം,ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്കൂളിന്റെ മുതൽക്കൂട്ട് ആണ് .
പുതുതായി സോളാർ സിസ്റ്റം , ആധുനിക സൗകര്യങ്ങളുള്ള 6 മുറികളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം mla കെ വി സുമേഷ് കഴിഞ്ഞ വര്ഷം അവസാനം ഉത്‌ഘാടനം ചെയ്തു .
പാഠ്യേതര പ്രവർത്തനങ്ങൾ
* ഓൺലൈൻ പ്രവേശനോത്സവം
*പരിസ്ഥിതി ദിന പരിപാടികൾ
*വായന വാരം -പരിപാടികൾ
*ബഷീർ ദിന പരിപാടികൾ
*തണലിടം -രക്ഷാകർതൃ ബോധവൽക്കരണ പരിപാടി
*ചന്ദ്ര ദിന പരിപാടികൾ
*ഡെങ്കി പനി മാസാചരണം -ബോധവൽക്കരണ ക്ലാസ്
*ഹിരോഷിമ നാഗസാക്കി ദിന പരിപാടികൾ
*സ്വാതന്ത്ര്യ ദിന പരിപാടികൾ
*ഓണാഘോഷ പരിപാടികൾ
മാനേജ്മെൻറ്
സർക്കാർ
മുൻസാരഥികൾ
വർഷം | പ്രധാന അധ്യാപകൻ /അധ്യാപക |
---|---|
2012-2014 | ലൂസി ജോസഫ് |
2014-2016 | ഹരീഷ് വി കെ |
2016-2017 | ശശികല |
2018-2021 | അനിത കെ വി |
2021.... | എൻ പി ജയപ്രകാശൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- M V നികേഷ് കുമാർ( ന്യൂസ് റീഡർ- റിപ്പോർട്ടർ ചാനൽ)
- മജീഷ്യൻ ആൽവിൻ റോഷൻ( ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്)
- അർച്ചന ശ്രീജിത്ത് നർത്തകി-(ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.946525, 75.335568 | width=800px | zoom=18 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13659
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ