ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രൈമറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ ജി വിഭാഗം
2010 ജൂൺ മുതൽ PTA യുടെ തീരുമാനപ്രകാരം ഇവിടെ പ്രീ പ്രൈമറി ആരംഭിച്ചു.തുടക്കത്തിൽ 12 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാൽ ആ വർഷം തന്നെ 44 കുട്ടികളായി വർദ്ധിച്ചു.ആദ്യവർഷം 2 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്.പിന്നീട് കുട്ടികളുടെ വർദ്ധനവ് മൂലം 2 അധ്യാപികമാരേയും 2ആയമാരേയും PT A യുടെ തീരുമാനപ്രകാരം നിയമിച്ചു. ഇപ്പോൾ നിലവിൽ 4 അധ്യാപികമാരും 2 ആയമാരും ജോലി ചെയ്യുന്നു.. ഗവ ഓണറേറിയം വാങ്ങുന്ന 3 അധ്യാപികമാരും 2 ആയമാരും ഉണ്ട് കുട്ടികളുടെ പഠന സൗകര്യാർത്ഥം 4 ക്ലാസ്സുകളായി തിരിച്ചിട്ടുണ്ട്.2 LKG 2UKG
കളിപ്പാട്ടം എന്ന ഗവ. പുസ്തകത്തെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ഇംഗ്ലീഷ്, മലയാളം, കണക്ക്, 'പൊതു വിജ്ഞാനം ,എന്നിങ്ങനെ 4 മേഖലകളായി തിരിച്ച് ഓരോ അധ്യാപകരും ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. കുട്ടികളുടെ സ്ഥൂല- സൂക്ഷമ പേശി വികാസത്തിനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നൽകുന്നത്. ഞങ്ങളുടെ വേറിട്ട പഠന പ്രവർത്തനങ്ങൾ
മണ്ണെഴുത്ത്:
ഒരു ദിവസം കുട്ടികളെ മണ്ണിൽ ഇരുത്തി അവരുടെ ചൂണ്ടുവിരൽ ഉപയോഗിച്ചു കൊണ്ട് മണ്ണിൽ എഴുതിപ്പിക്കുന്നു. അക്ഷരത്തിൽ പശതേച്ച് മണ്ണ് ഇട്ട് അക്ഷരത്തിൻ്റെ പുറത്തു കൂടി എഴുതിപ്പിക്കുന്നു.
പഞ്ചാരപാലുമിഠായി സ്കോളർഷിപ്പ് .
സ്വകാര്യ ഏജൻസികൾ നടത്തുന്ന സ്കോ ളര ർ ഷിപ്പാണ് നമ്മുടെ സ്കൂളിൽ നടത്തിയ രുന്നത് 2013 ൽ ചാർജ്ജെടുത്ത H M T G സുരേഷ് സാറിൻ്റെ ആശയമാണ് പഞ്ചാരപാലുമിഠായി എന്ന പേ രിൽ സ്കൂളി ൻ്റെ തനതായ സ്കോളർഷിപ്പ്.ഈ സ്കോളർഷിപ്പ് പ്രീ പ്രൈമറി
കുട്ടികൾക്ക് മാത്രമായി നടത്തി വരുന്നു'. സ്കൂളിലെ എല്ലാ വിഭാഗo അധ്യപകരുടെയും മേൽനോട്ടത്തിലാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. ഒരു ഗ്രേഡ് നിശ്ചയിച്ച് ആഗ്രേഡ്' കരസ്ഥമാക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും മൊ മൻ റ്റോയും സമ്മാനമായി കൊടുക്കുന്നു.
ഹായ് ഇംഗ്ലീഷ്
പ്രീ പ്രൈമറി തലം മുതൽ ഇംഗ്ലീഷിനോടുള്ള പേടി മാറ്റുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും അതോടൊപ്പം അധ്യാപകർക്കും സ്ത്രീശീലനം നൽകി. പുറത്ത് നിന്നും ഇംഗ്ലീഷ് അധ്യാപകരേ കൊണ്ടുവന്ന് ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നു.
ബണ്ണി ഗ്രൂപ്പ്
Sout and guide groupൻറ ആദ്യപടിയാണ് Bunny group. 20 മുതൽ 26 വരെ കുട്ടികളാണ് ഈ groupil ഉണ്ടാകുക. ജനുവരി 26, ഓഗസ്റ്റ് 15, നവംബർ 14 എന്നീ ദിനങ്ങളിലെ പരിപാടികളിലെല്ലാം ബണ്ണിയുടെ യൂണിഫോമിൽ തന്നെ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ചേർത്തല scout and guide office ൽ വെച്ച് നടത്താറുള്ള Bunny gathering പരിപാടിയിൽ നമ്മുടെ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിനും സമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട്.
ഭവന സന്ദർശനം: പ്രീപ്രൈമറി തുടങ്ങിയ നാളുമുതൽ ഞങ്ങൾ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും യും അവരുടെ ജീവിതസാഹചര്യം മനസ്സിലാക്കി വേണ്ട സഹായങ്ങൾ ചെയ്യുകയും യും ചെയ്തുപോരുന്നു ഭവന ഞങ്ങൾ ഇന്നും തുടരുന്നു .
കളിക്കൂട്ടം 2 K 20
ഈ കോവിഡ കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് ഇന്ന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു ഒന്നു എന്ന് മനസ്സിലാക്കി ഞങ്ങൾ ഞങ്ങൾ ആഴ്ചയിലൊരു ദിവസം സം കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കളിക്കൂട്ടം ടു കെ k20 എന്ന പേരിൽ ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾ അവരുടെ വീടുകളിൽ കളിൽ രക്ഷിതാക്കളുടെ ട സഹായത്തോടെ പരിപാടികൾ കൾ നിശ്ചിതസമയത്തിനുള്ളിൽ തന്നെ സെൻറ് ചെയ്തു തരികയും ചെയ്യുന്നു. ഈ പ്രവർത്തനം ഇന്നും തുടരുന്നു.
കിഡ്ഫെസ്റ്റ്
പ്രീപ്രൈമറി റി തുടങ്ങിയതു മുതൽ ജനുവരി മാസം അവസാന വെള്ളിയാഴ്ച കുട്ടികളുടെ പരിപാടി യായ കിഡ്ഫെസ്റ്റ് നടത്തുന്നു . കുട്ടികളുടെ കലാകായിക കഴിവുകളെ ' പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് കായികമത്സര വും കലാ പരിപാടികളും നടത്തപ്പെടുന്നു. കായിക മത്സര വിജയികൾക്കും മറ്റ് എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടികൾ ആ ദിവസവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിക്കാറുണ്ട്.
ഈ വർഷം പ്രീപ്രൈമറി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട് . 136 കുട്ടികൾ കൾ ഈ വർഷം അഡ്മിഷൻ നേടി 71 ആൺകുട്ടികളും 65 പെൺകുട്ടികളും ഗൂഗിൾ മീറ്റിലൂടെയും വാട്സാപ്പിലൂടെയുo ഉള്ള പഠനം വളരെ ഭംഗിയായി തന്നെ നടന്നുവരുന്നു. ആലപ്പുഴ ഡയ റ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് കാലത്തെ പഠനം കുട്ടികളിൽ എങ്ങനെ എത്തിക്കാം എന്നതിനായി ഓൺലൈൻ ക്ലാസ് എടുക്കുന്നതിന് ആവശ്യമായ പരിശീലനവും അതുപോലെതന്നെ ഈ പരിശീലനം എത്രത്തോളം കുട്ടികളിൽ ഫലപ്രദമായി എത്തി എന്ന് മനസ്സിലാക്കുന്നതിനായി ആയി ബ്രിഡ്ജ് കോഴ്സ് ലഭിക്കുകയും യും അതിലൂടെ പോരായ്മകൾ പരിഹരിക്കാൻ സാധിക്കുകയും യും ചെയ്തു.
BRC യിൽ രണ്ട് ട്രെയിനിങ് ഞങ്ങൾക്ക് ലഭിച്ചു താലോലം 2021 22 രണ്ട് എന്ന് എന്ന പരിപാടിയുടെ ഭാഗമായി ആയി ട്രെയിനിങ് ലഭിക്കുകയും എസ് കെ 15000 രൂപ ഉപയോഗിച്ച് പഠന മൂലകൾ സജ്ജീകരിക്കുകയും ഉദ്ഘാടനം നം പഞ്ചായത്ത് പ്രസിഡൻറ് നിർവഹിക്കുകയും ബി ആർ സി യിലെ ബി പി ഒ സൽമാൻ സാറിന്റെ നേതൃത്വത്തിലുള്ള ഉള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു .
എൽ പി വിഭാഗം
- എൽ പി വിഭാഗത്തിൽ 12 മുറികളിലായി 2 കെട്ടിടങ്ങളിൽ 282 കുട്ടികൾ പഠിക്കുന്നു.
- ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
- ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
- എൽ എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകി വരുന്നു.
യു പി വിഭാഗം
- 13 മുറികളിലായി രണ്ടു കെട്ടിടങ്ങളിൽ 424 കുട്ടികൾ പഠിക്കുന്നു.
- 13 യു പി എസ് എ യും രണ്ട് ജൂനിയർ ഹിന്ദി അധ്യാപകരും ഉണ്ട്
- . ബി. ആർ സി യിൽ നിന്നുമുള്ള അധ്യാപികയുടെ കീഴിൽ ഒറിഗാമി ,കയർ വർക്ക് എന്നിവയിലെ കുട്ടികൾ പരിശീലനം നേടുന്നു.
- യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകുന്നു .
- മാതൃഭൂമി സീഡ് ക്ലബ്ബ് , നല്ലപാഠം, സ്കൗട്ട് & ഗൈഡ് എന്നിവരുടെ നേതൃത്വത്തിൽ കര നെൽകൃഷി , പച്ചക്കറി കൃഷി, മട്ടുപ്പാവിൽ കൃഷി, മീൻ വളർത്തൽ എന്നീ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു.
അദ്ധ്യാപകർ
കൂടുതൽ അറിയാൻ താഴെ ക്ലിക്കു ചെയ്യു