ഉള്ളടക്കത്തിലേക്ക് പോവുക

എ എൽ പി എസ് മണ്ടകക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ എൽ പി എസ് മണ്ടകക്കുന്ന്
ALPS MANDAKAKKUNNU
വിലാസം
മണ്ടകക്കുന്ന്‌

വള്ളുവങ്ങാട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം12 - 12 - 1953
വിവരങ്ങൾ
ഇമെയിൽalpsmandakakkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18527 (സമേതം)
യുഡൈസ് കോഡ്32050600903
വിക്കിഡാറ്റQ64566826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീൺ കുമാർ പി പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റഷീദ് എം ടി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു എം
അവസാനം തിരുത്തിയത്
14-01-202218527


പ്രോജക്ടുകൾ




ജില്ലയിൽ അര നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.

ചരിത്രം

1953 ൽ ശ്രീ-മാൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്തു വളരെ ത്യാഗം ചെയ്താണ് അദ്ദേഹം ഇത് കെട്ടി പടുത്തത്‌ . ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പ്രവിശാലമായ നിരവധി കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. അദ്ധേഹത്തിന്റെ മരണ ശേഷം തന്റെ പുത്രൻ തെന്നാടൻ ഉമ്മർ എന്ന കുഞ്ഞിപ്പയായിരുന്നു ദീർഘകാലം ഇതിന്റെ മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത്. അദ്ധേഹത്തിന്റെ അകാല വിയോഗം കാരണം അദ്ദേഹത്തിന്റെ പുത്രൻ സൈനുൽആബിദീന് ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ മേൽ നോട്ടം വഹിച്ചു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

MANDAKAKKUNNU ALP SCHOOL
IT Practices

വിശാലമായ പതിനാല് ക്ലാസ് റൂമുകളിലായിട്ടാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു റോഡിലെ മണ്ടകക്കുന്ന് എന്ന പ്രദേശത്ത് റോഡിന്റെ ചാരത്തു 60 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി വിശാലമായ കളി സ്ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എട്ട് ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.

== വഴികാട്ടി ==' 'മഞ്ചേരി നെല്ലിക്കുത്ത് വഴി വെട്ടിക്കാട്ടിരി മണ്ടകക്കുന്ന്‌. അല്ലെങ്കിൽ പാണ്ടിക്കാട് കൊടശ്ശേരി മണ്ടകക്കുന്ന്‌ എന്ന റൂട്ടിലൂടെ സ്കൂളിലെത്താം.

ക്ലബ്ബ്കൾ

മാത്‍സ് ക്ലബ്

{{#multimaps: 11.127445057134144, 76.21475399498604 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_മണ്ടകക്കുന്ന്&oldid=1284103" എന്ന താളിൽനിന്ന് ശേഖരിച്ചത്