ജി യു പി എസ് വഴുതാനം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് വഴുതാനം | |
|---|---|
| വിലാസം | |
പള്ളിപ്പാട് പള്ളിപ്പാട് പി.ഒ. , 690512 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഇമെയിൽ | 35435haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35435 (സമേതം) |
| യുഡൈസ് കോഡ് | 32110500911 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 57 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | .. |
| പ്രധാന അദ്ധ്യാപിക | ഗിരിജാദേവി.റ്റി |
| പി.ടി.എ. പ്രസിഡണ്ട് | പ്രസന്നൻ എം.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Sajit.T |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിന്റെ കാർഷിക പ്രദേശമായ വഴുതാനം എന്ന പ്രദേശത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
തമസോ മാ ജ്യോതിർഗമയ
ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു. Smart class സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് ,1T ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ 7 ടൈൽ പാകിയക്ലാസ്സ് റൂമുകൾ, ഓഫീസറും, സയൻസ് ലാബ് , കംപ്യൂട്ടർ ലാബ്, എന്നിവയും ഉണ്ട്. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തായി വിശാലമായ ഒരു ഹാൾ ഉണ്ട്. സ്ക്കൂൾ മുറ്റത്തെ ആൽ മുത്തശ്ശൻ തണലും ശുദ്ധവായുവും നൽകുന്നു . കുട്ടികൾക്ക് വിശാലമായ കളിസ്ഥലമെന്നത് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു up സ്കൂളിന് ആവശ്യമായ സൗര്യങ്ങളാൽ ഈ സ്കൂൾ സമ്പന്നമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നാരായണപിള്ല സാർ
- പീ .കെ വേലായുധൻ പിള്ള സാർ
നേട്ടങ്ങൾ
കലാകായിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- ചേപ്പാട് സ്ഥിതിചെയ്യുന്നു.
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35435
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ