ഗവ. യു പി എസ് കോട്ടുവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ. യു പി എസ് കോട്ടുവള്ളി | |
---|---|
| |
വിലാസം | |
kottuvally kottuvallyപി.ഒ, , 683519 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04842512253 |
ഇമെയിൽ | govt.ups.kottuvally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25850 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | CHANDRAPRABHA |
അവസാനം തിരുത്തിയത് | |
12-01-2022 | 25850 |
ആമുഖം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലാണ് ഗവ. യു.പി.സ്കൂൾ കോട്ടുവള്ളി സ്ഥിതി ചെയ്യുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ ഈ യു.പി വിദ്യാലയം വളരെ പ്രശസ്തമാണ്.
ചരിത്രം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ആരംഭിച്ച സർക്കാർ പള്ളിക്കൂടം.1947-ൽ ലോവർ പ്രൈമറി വിദ്യാലയം ആയാണ് തുടക്കം. നിലവിലുള്ള കെട്ടിടത്തിന് എതിർവശത്ത് 60 അടി ഷെഡ്ഡിലുള്ള ഒരു ഓലപ്പുരയിൽ എൻ.എസ്.എസ്. കരയോഗം മുൻകൈ എടുത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1965-ൽ 50 സെന്റ് സ്ഥലത്ത് ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1967-ൽ ആണ് യു.പി. സ്കൂൾ ആയി ഉയർത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. എൽ.പി യിലെ ആദ്യ എച്ച്.എം. ശ്രീ.കൊച്ചുകുട്ടൻ പിള്ള സാറും യു.പി യിലെ പ്രഥമ എച്ച്.എം. ശ്രീ. കെ.എം.ജോർജ് സാറും ആയിരുന്നു. 2002-ൽ ആണ് ഈ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നേ കാൽ ഏക്കറോളം സ്ഥലം ഇപ്പോൾ സ്കൂളിനു സ്വന്തമായുണ്ട്. വിശാലമായ കളിസ്ഥലവും ആവശ്യത്തിനു ക്ലാസ് മുറികളുമുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസു വരെ 263 കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപകരും ഒരു ആയയും, ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി എച്ച്.എം ഉൾപ്പടെ 13 അധ്യാപകരും, പി.ടി.സി.എം. , ഒ.എ. , എന്നിവർ ഒന്നു വീതവുമുണ്ട്. നിരവധി വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പറവുർ ഉപജില്ലയിലെ കായികചാമ്പ്യൻമാർ
പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയം....
കായികരംഗത്ത് അത് ലറ്റിക്സിലും ഗെയിംസിലും എല്ലാവർഷവും ഒന്നാം സ്ഥാനം നേടുന്ന വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}