ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്
വിലാസം
അഴീക്കോട്

അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1928
വിവരങ്ങൾ
ഫോൺ0497 2779460
ഇമെയിൽschool13653@gmail.com
കോഡുകൾ
യുഡൈസ് കോഡ്32021300704
വിക്കിഡാറ്റQ64459411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ247
പെൺകുട്ടികൾ235
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജിം എം
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൾ നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്സപ്‌ന കെ എം
അവസാനം തിരുത്തിയത്
12-01-202213659


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക്ക് രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്:

ദീനുൽ ഇസ്ലാം സംഘം മദ്രസ യും കൂടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും ആയിട്ടായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് .പിന്നീട്‌ സ്കൂൾ സർക്കാർ സ്കൂൾ ആയി മാറ്റുവാൻ അപേക്ഷ കൊടുക്കുകയും 1973 ഇൽ govt LP ആയി അംഗീകരിക്കപ്പെട്ടു .സ്കൂളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ .മായിൻകുട്ടി ഹാജി ആയിരുന്നു .ശ്രീ എം കെ മുഹമ്മദ് കുഞ്ഞി ,ശ്രീ അബ്‌ദുൾ ഖാദർ തുടങ്ങിയവർ ആയിരുന്നു ആദ്യ കാലത്ത് സ്കൂളിനുവേണ്ടി പ്രവർത്തിച്ച വ്യക്തികൾ .

സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു 25 അംഗ വികസന സമിതി രൂപീകരിക്കുകയും തുടർന്ന് 1980 ഇൽ സ്കൂൾ up സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു .2021 ഇൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ബഹുമാനപ്പെട്ട MLA KV സുമേഷ് ഉത്‌ഘാടനം ചെയ്തു .

ഭൗതികസൗകര്യങ്ങൾ

ആധുനികമായ ക്ലാസ്സ് മുറികൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി,300 സിഡികൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG UKG ക്ലാസ്സുകൾ എടുത്തുപറയത്തക്കതാണ്.

കുട്ടികൾക്കുള്ള പാർക്ക് ,ഔഷധ തോട്ടം,ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്കൂളിന്റെ മുതൽക്കൂട്ട് ആണ് .

പുതുതായി സോളാർ സിസ്റ്റം , ആധുനിക സൗകര്യങ്ങളുള്ള 6 മുറികളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം mla കെ വി സുമേഷ് കഴിഞ്ഞ വര്ഷം അവസാനം ഉത്‌ഘാടനം ചെയ്തു .

പാഠ്യേതര പ്രവർത്തനങ്ങൾ

* ഓൺലൈൻ പ്രവേശനോത്സവം

*പരിസ്ഥിതി ദിന പരിപാടികൾ

*വായന വാരം -പരിപാടികൾ

*ബഷീർ ദിന പരിപാടികൾ

*തണലിടം -രക്ഷാകർതൃ ബോധവൽക്കരണ പരിപാടി

*ചന്ദ്ര ദിന പരിപാടികൾ

*ഡെങ്കി പനി മാസാചരണം -ബോധവൽക്കരണ ക്ലാസ്

*ഹിരോഷിമ നാഗസാക്കി ദിന പരിപാടികൾ

*സ്വാതന്ത്ര്യ ദിന പരിപാടികൾ

*ഓണാഘോഷ പരിപാടികൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.946525, 75.335568 | width=800px | zoom=18 }}