അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anup13652 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍
വിലാസം
670604
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
കോഡുകൾ
യുഡൈസ് കോഡ്32021301105
വിക്കിഡാറ്റQ64459451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപ‍‍ഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ110
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി സി ദിനേശൻ
പി.ടി.എ. പ്രസിഡണ്ട്ബൈജു കെ
എം.പി.ടി.എ. പ്രസിഡണ്ട്സനില ബിജു
അവസാനം തിരുത്തിയത്
12-01-2022Anup13652


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആഴിയും ആറുകളും സന്ധിച്ച് അറബിക്കടലിന്റെ അലകൾ താളം പിടിക്കുന്ന പാമ്പാടിയാൽ ക്ഷേത്രത്തിന്റെ പാദസ്പർശം കൊണ്ട് പരിപൂതമായ കേരങ്ങളും , കേദാരങ്ങളും ,തറികളും, തിറ കളും കൊണ്ട് സമൃദ്ധമായ അഴീക്കൽ ദേശത്ത് വിജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന കൈത്തിരിയായി

ആയിരക്കണക്കിന് ദേശവാസികളെ അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത് അറിവിന്റെ വിശാലമായ വിഹായസ്സിൽ പറക്കാൻ കരുത്തും പ്രചോദനവും നൽകി ഈ സരസ്വതീ ക്ഷേത്രം കഴിഞ്ഞ 145 വർഷത്തോളമായി സേവനനിരതയായി പരിലസിക്കുന്നു. ഇന്നും അനേകം മഹാരഥന്മാർ തങ്ങളുടെ ശേഷിയും ശ്രേമുഷിയും കൊണ്ട് ധന്യമാക്കിയതാണിത്.


സാമൂഹ്യ ബോധത്തിന്റെ ആത്മ സമർപ്പണ പ്രചോദിതമായ മനസ്സിന്റെ ഉടമ അറയ്ക്കൽ തറവാട്ടിലെ കാരണവർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിൽക്കാലത്ത് അഴീക്കലിന്റെ ആജ്ഞാശക്തിയായിരുന്ന ശ്രീ. മഹേശ്വരൻ ഗോവിന്ദൻ ഗുരുക്കളുടെയും കൃഷ്ണൻ ഗുരുക്കളുടെയും സഹായത്തോടെയാണ് എലിമെന്ററി സ്കൂളായി വളർന്നത്.

ഈ പ്രാത: സ്മരണീയരുടെ ആശയാഭിലാഷങ്ങളുടെ പൊൻമുകുളമായി മൊട്ടിട്ടു വിടർന്ന ഈ പാരിജാത കുസുമം ഇന്നും വാടാതെ മണമറ്റു പോകാതെ കൂടുതൽ സുഗന്ധവാഹിയായി പരിലസിക്കുന്നു. പ്രദേശത്തെ ഉൽപ്പതിഷ്ണുക്കളുടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന , ശ്രീ.സി.സോമശേഖരന്റെ നേതൃത്വത്തിൽ 9 അംഗ ഭരണസമിതി രൂപീകരിക്കുകയും അഴീക്കോട് നോർത്ത് യു.പി.സ്കൂൾ എജ്യൂക്കേഷണൽ ഏജൻസി എന്ന സംഘടന 1952 ൽ ഈ വിദ്യാലയത്തിന്റെ സാരഥികളാവുകയും ചെയ്തു. ആദ്യത്തെ മാനേജറായ പി.പി കറുവ ന്റെ നേതൃത്വത്തിൽ ഭരണം നടത്തി വന്നു. 1964 ൽ ആണ് ഇത് പൂർണ്ണതോതിൽ അംഗീകൃത അപ്പർ പ്രൈമറി സ്കൂളായി മാറിയത്. സ്ഥാപിത വർഷത്തെക്കുറിച്ച് വളരെ ആധികാരികമായ തെളിവുകളൊന്നും ലഭ്യമല്ല. ലഭ്യമായ തെളിവുകൾ ചൂണ്ടികാട്ടുന്നത് 1876 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ്.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളീന് ആവശ്യമായ കെട്ടിടങൾ, വിശാലമ്മായ കളീസ്ഥലം,വായനാമൂറി ,ശൂദ്ധജലം പാചകപുര, കമ്പ്യുട്ടർ ലാബ്,മൂത്രപുര

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പരിശീലനം

മാനേജ്‌മെന്റ്

അഴിക്കോട്നോർത്ത് യു പി സ്കൂൽ എജുക്കേഷണൽ ഏജൻ‍സി

മുൻസാരഥികൾ

  • പി പി കരുവൻ,
  • പി ശാരദ,
  • കെ ടി. രാഘവൻ,
  • ചാലാടൻ സോമശേഖരൻ,
  • പി വി വലിയമുകുന്ദൻ
  • പി.വി രാഘവൻ,
  • കെ.ടി.ജയപ്രകാശ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.940932, 75.306391 | width=800px | zoom=12 }}