റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ | |
|---|---|
| വിലാസം | |
ഉളിയക്കോവിൽ കടപ്പാക്കട പി.ഒ. , 691008 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 0474 2740541 |
| ഇമെയിൽ | 41063kollam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41063 (സമേതം) |
| എച്ച് എസ് എസ് കോഡ് | 02101 |
| വി എച്ച് എസ് എസ് കോഡ് | 902041 |
| യുഡൈസ് കോഡ് | 32130600303 |
| വിക്കിഡാറ്റ | Q105814084 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കൊല്ലം |
| താലൂക്ക് | കൊല്ലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 107 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 559 |
| അദ്ധ്യാപകർ | 33 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 130 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 120 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബേബി ഗിരിജ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സതി മണി ബി എസ് |
| പ്രധാന അദ്ധ്യാപിക | സബീദ ഇ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീകല റ്റി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിജി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | TKDM GOVT HS |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ.
= ചരിത്രം
ആശ്രാമം ഉളിയക്കോവിൽ ഭാഗങ്ങളിൽ ഹൈസ്കൂൾ ഇല്ല എന്ന കുറവ് പരിഹരിക്കാൻ സ്ഥലത്തെ ഒരു പ്രമുഖ സമുദായ സംഘടന എയ്ഡഡ് മേഖലയിൽ ഒരു സ്കൂൾ തുടങ്ങാമെന്ന് തീരുമാനിക്കുകയും അതിനായി ഉളിയക്കോവിലിൽ ആവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു .പക്ഷെ സാമ്പത്തിക പ്രതിസന്ധി മൂലം ഈ സ്ഥലം ഗവർമെന്റിന് വിട്ടു കൊടുക്കുകയും അവിടെ ഗവർമെന്റ് ഹൈസ്കൂൾ ഉളിയക്കോവിൽ എന്ന പേരിൽ ഒരു വിദ്യാലയം 14.09.1974 ൽ അന്നത്തെ ബഹു:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ ടി .കെ ദിവാകരൻ നാടിനു സമർപ്പിക്കുകയും. ചെയ്തു ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉളിയക്കോവിൽ കടപ്പാക്കട ആശ്രാമം മേഖലകളിലെ വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമായിരുന്നു ഈ സ്കൂൾ .
കൊല്ലം നഗരസഭയുടെ പരിധിയിൽ കടപ്പാക്കട കവലയോട് ചേർന്നാണ് ടി കെ ഡി എം ഗവ സ്കൂളിന്റെ സ്ഥാനം കൊല്ലം ജില്ലയുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ മന്ത്രി കൂടിയായ ബഹു : ശ്രീ ടി കെ ദിവാകരന്റെ സ്മരണാർത്ഥം ആണ് ഈ സർക്കാർ സ്കൂളിന് ടി കെ ഡി എം ഗവ സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്
മികവുകൾ
വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിലാണ് ടി കെ ഡി എം ഗവൺമെന്റ് സ്കൂൾ കൂടാതെ പഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നമ്മുടെ സ്കൂൾ കുട്ടികൾ നേടിയിട്ടുണ്ട് 2016 17 അധ്യയന വർഷം സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിക്ക് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ആദർശ് , സംസ്ഥാന ശാസ്ത്ര മേളയിൽ വൊക്കേഷണൽ എക്സ്പോ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ കരുൺ വിനായക് ,ഹൈസ്കൂൾ വിഭാഗം ഐ ടി ക്ലബായ ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ സംസ്ഥാന ക്യാമ്പിൽ സ്കൂളിനെ പ്രതിനിധീകരിച്ച ആകാശ് ജോളി എന്നിവർ , കായിക മേളയിൽ മികവ് തെളിയിച്ച ഒട്ടനവധി കുട്ടികൾ , മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ എന്നിവർ സ്കൂളിന്റെ അഭിമാനങ്ങൾ ആണ് ഹയർസെക്കൻഡറി , വി എച്ച് എസ് സി മേഖലകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത് ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ സംസ്ഥാന സംഗമം (ധന്യം 2017) നടത്താൻ ഈ സ്കൂൾ തിരഞ്ഞെടുത്തത് മറ്റ് നിരവധി ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നു ഒത്തിണക്കമുള്ള അധ്യാപക അനധ്യാപക കൂട്ടായ്മയും ഈ സ്കൂളിന്റെ സുഗമമായ യാത്രക്ക് ചുക്കാൻ പിടിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി എച് എസ് സി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.(ഹയർസെക്കണ്ടറി & വി എച് എസ് സി )
- എൻ.എസ് എസ് (ഹയർസെക്കണ്ടറി & വി എച് എസ് സി )
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ മാഗസിൻ
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശിവൻകുട്ടി. കെ, സതീശൻ . എൽ ,യേശുദാസൻ .എൻ .എൽ, സബിത ബീവി, ജാനമ്മ.പി, സഫിയ ബീവി. എം, വസന്തകുമാരി . ബി, വിജയൻ ടി കെ, സാബിയത് ബീവി . എം , മുരളീധരൻ പിള്ള . ഡി
ക്ലബ് ലിറ്റിൽ കൈറ്റ്സ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.89514,76.60215|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:- കടപ്പാക്കട ജംഗ്ഷനിൽ ആശ്രാമം റോഡിൽ നൂറു മീറ്റർ അകലെയായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കടപ്പാക്കട സ്പോർട്സ് ക്ലബിന് എതിർ വശത്തായിട്ടാണ് സ്കൂൾ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റര് വടക്കോട്ടു യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം