എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36342alp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം : ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലും ചെങ്ങന്നൂർ ബ്ലോക്കിൽ തിരുവൻവണ്ടൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഉമയാറ്റുകര എം ടി എൽ പി സ്കൂൾ.

എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര
വിലാസം
ഉമയാറ്റുകര

ഉമയാറ്റുകര
,
പാണ്ടനാട് നോർത്ത് പി ഒ പി.ഒ.
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0479-2426788
ഇമെയിൽmtlpsuma@gmail.com
കോഡുകൾ
സ്കൂൾ കോഡ്36342 (സമേതം)
യുഡൈസ് കോഡ്32110301205
വിക്കിഡാറ്റQ87479177
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവൻവണ്ടൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി തോമസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് സി കെ
എം.പി.ടി.എ. പ്രസിഡണ്ട്റ്റിൻസി ഷൈജു
അവസാനം തിരുത്തിയത്
10-01-202236342alp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാർത്തോമാ സഭയുടെ നവീകരണം ജനതയുടെ നാനാമുഖമായ അഭിവൃദ്ധിക്കും ജനസേവന പരിപാടികൾക്കും പ്രേരണ നൽകുന്നതായിരുന്നു.അതിനായി ഉമയാറ്റുകരയുടേയും പ്രയാറിന്റേയും അതിർത്തിയിൽ പെട്ട അമ്പലത്തിങ്കൽ പുരയിടത്തിൽ ഒരു ഷെഡ്ഡുണ്ടാക്കി. ഈ സ്ഥലം പാലത്തിനാൽ ശ്രീ. ഇടുക്കുള കോരുതിന്റെ വകയായിരുന്നു. തുടർന്ന് അവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ആഗ്രഹിക്കുകയും കൊല്ലവർഷം 1090 (AD 1914) ൽ ഒന്നാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. ഈ ഷെഡ്ഡ് സുരക്ഷിതമല്ലെന്ന് കണ്ട് ശ്രീ മാമ്മൻ കൊച്ചുമാമ്മൻ ഇടശ്ശേര്യത്ത് മുൻകൈയെടുത്ത് സ്ഥിരം കെട്ടിടം നിർമ്മിക്കുകയും രണ്ടു ക്ലാസ്സുകൾ നടത്തുകയും ചെയ്തു. 1916- ൽ ശ്രീ. എം. വി. യോഹന്നാൻ ഹെഡ്മാസ്റററും ശ്രീ. പി. വി. മാത്തൻ അസിസ്റ്റന്റായും സ്ഥാനമേറ്റു. ഈ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയവരാണ് റവ. എം മാത്യു കശ്ശീശ്ശ തേക്കാട്ടിൽ, ശ്രീ. ഇടുക്കുള കോരുത് പാലത്തിനാൽ, ശ്രീ. പോത്ത വർഗീസ് കോയിപ്പുറത്ത്, ശ്രീ. ചാക്കോ ചാക്കോ പുത്തേത്ത് തുടങ്ങിയവർ. കൂടാതെ സ്ഥലവാസികളുടെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും സ്കൂൾ ഭംഗിയായി നടത്തുന്നതിന് സാധിച്ചു. കൊല്ലവർഷം 1110- ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. ഈ ക്ലാസ്സിലേക്ക് നിയമിതനായ അദ്ധ്യാപകൻ ശ്രീ. സക്കറിയ വറുഗീസ് ക്ലാസ്സ് നടത്തുന്നതിന് കെട്ടിടം നിർമ്മിക്കുകയുണ്ടായി. നാല് ക്ലാസ്സുള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂളായി വികസിപ്പിക്കുന്നതിനുള്ള ശ്രമം പിന്നീട് നടന്നു. നാലാം ക്ലാസ്സ് ആരംഭിക്കുന്നതിന് അദ്ധ്യാപകരുടെയും സ്ഥലവാസികളുടെയും സഹായത്തോടെ വടക്കുഭാഗത്ത് മുഞ്ഞനാട്ടു പുരയിടത്തിൽ സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ശ്രീ. ഐ ഏബ്രഹാം സ്കൂളിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. അങ്ങനെ കൊല്ലവർഷം 1111- ൽ ( 1935 ) ഒരു പൂർണ്ണ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.

ആദ്യകാല മാനേജർ ചെങ്ങന്നൂർ കരിമ്പനയ്ക്കൽശിരസ്തദാർ ആയിരുന്നു.പിന്നീട് മാനേജർ ആയിരുന്ന റവ. വി പീ മാമ്മനച്ചന്റെ കാലയളവിൽ വസ്തുവിന്റെ ആധാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റിന് എഴുതിക്കൊടുത്തു.തുടർന്നു വന്ന പ്രഥമാധ്യാപകരും അധ്യാപകരും സ്കൂളിന്റെ ഉയർച്ചയ്ക്കായി നന്നായി പ്രവർത്തിച്ചു.പുല്ലാട് വിദ്യാഭ്യാസ സബ്ജില്ലയുടെ കീഴിൽ ആയിരുന്ന ഈ സ്കൂൾ1997 ഒക്ടോബറിൽ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലേയ്ക്ക് മാറി.2018 -ഓഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂളിൽ 3 അടിയോളം ചെളി വെള്ളം കയറുകയും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • കിണർ,
  • മോട്ടർ,
  • കൈകഴുകുവാനുള്ള സ്ഥലം 16 ടാപ്പുകൾ,
  • ലാൻഡ് ലൈൻ ടാപ്പ്-1,
  • വാട്ടർ പ്യൂരിഫൈർ,
  • ഗേറ്റോടുകൂടിയ ചുറ്റുമതിൽ,
  • മൂത്രപ്പുര-6
  • കക്കൂസ്-6
  • പാചകപ്പുര(ജീർണ്ണിച്ച ത്)
  • സ്ലൈഡ്
  • ഡക്ക്മെറിഗോറൗണ്ട്പാചകപ്പുര
  • പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 എം വി യോഹന്നാൻ 1916-1956
2 പി വി മാത്തൻ 1956-1959
3 സരസ്വതി കുഞ്ഞമ്മ 1959-1979
4 കെ വർഗീസ് 1979-1982
5 എൻ ഒ ഉമ്മൻ 1982-1987
6 കുഞ്ഞുകുഞ്ഞമ്മ 1987-1991
7 ഏലിയാമ്മ ഇടുക്കുള 1991-1996
8 ഏലിയാമ്മ ഏബ്രഹാം 1996-2007
9 സാറാമ്മ വി എം 2007-2013
10 സജി ജോൺ 2013-2014
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
ബ്രിഗേഡിയർ.ടി.വർഗീസ് ‍ഡൽഹി
റവ.ഡോ.ടി.ടി.സക്കറിയ തിരുവല്ല
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

അംഗീകാരങ്ങൾ

വഴികാട്ടി

  • തിരുവല്ല-കല്ലിശ്ശേരി-പ്രയാർ- പാത
  • അമ്പീരത്ത് ജംഗ്ഷന് തെക്ക് 200 മീ. അകലെ സ്ഥിതിചെയ്യുന്നു.

{{#multimaps:9.3326784,76.591599|zoom=18}}