എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള പഞ്ചായത്തിൽ മാള ടൗണിൽ നിന്ന് 1/2 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി 'സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള''' സ്ഥിതി ചെയ്യുന്നു.
എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള | |
---|---|
വിലാസം | |
മാള മാള , മാള പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0480 2890334 |
ഇമെയിൽ | soccorsohs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23077 (സമേതം) |
എച്ച് എസ് എസ് കോഡ് | 08065 |
യുഡൈസ് കോഡ് | 32070904001 |
വിക്കിഡാറ്റ | Q64089172 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 480 |
ആകെ വിദ്യാർത്ഥികൾ | 1004 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 371 |
ആകെ വിദ്യാർത്ഥികൾ | 1004 |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1004 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലിസി പി പി |
പ്രധാന അദ്ധ്യാപിക | ജീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേർലി ബെഞ്ചി |
അവസാനം തിരുത്തിയത് | |
07-01-2022 | Lk22047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്ര നാൾ വഴിയിൽ
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്‍കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ സൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങൾ , ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങല്‍,സ്പോക്കണ് ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ പ്രവർത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
സ്കൂൾ ആപ്പ്
വിദ്യാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അന്നന്ന് അറിയിക്കുന്നതിനും അതുപോലെ തന്നെ അവർക്കു അധ്യാപകരുമായി സമയസമയങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുമായി soccorso high school എന്ന പേരിൽ ഒരു സ്കൂൾ ആപ്പ് മുന്നോട്ടുവെച്ചു ഇതിനെ കുറിച്ച് മാതാപിതാക്കൾക്ക് ശ്രീ രാജേഷ് ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി . കൂടുതൽ വായിക്കക
ക്ലബ്ബ്
ഹെൽ ത്ത് ക്ലബ്ബ്,,സയൻസ് ക്ലബ്ബ്,സോഷ്യൽ സയന്‍സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് ,ഗൈഡിങ്ങ് എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു.കൂടുതൽ വായിക്കക
ചരിത്ര സ്മാരകങ്ങള്‍
ജൂതന്മാര് വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
നിരവധി ഡോക്ടര്‍മാര്‍,എഞ്ചിനിയര്‍മാര്‍ എന്നിവര്‍ക്ക് അറിവിന്റെ പൊന്‍ വെളിച്ചം പകരാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ പ്രജൂഷ എം.എ ഇന്ന് കായികരംഗത്ത് ദേശീയ തലത്തില്‍ പോലും പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യ പരിശീലനം ഈ വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു
നേട്ടങ്ങൾ
33വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേര്‍ന്ന എസ്.എസ്.എല്‍.സി റാങ്കുകള്‍ ചരിത്രനേട്ടം തന്നെ.1993ല്‍ അനുപമ ഒന്‍പതാം റാങ്കും 2003ല്‍ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാര്‍ക്കുന്നു. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
SL.NO | NAME | PERIOD | YEARS OF HM SERVICE |
---|---|---|---|
1 | സി.മേരി കെ വി | 1976-1992 | 16 |
2 | സി.ലില്ലി പി കെ | 1992-1996 | 4 |
3 | സി.ത്രേസ്യ ഇ കെ | 1996 - 1999 | 3 |
4 | സി.അന്ന കെ കെ | 1999-2004 | 5 |
5 | സി.അച്ചാമ്മ എ എൽ | 2004-2006 | 2 |
6 | ശ്രീമതി മറിയാമ്മ ജോസഫ് | 2006-2009 | 3 |
7 | സി.കൊച്ചുത്രേസ്യ ടി ഐ | 2009-2015 | 6 |
8 | സി.ലില്ലി പോൾ പി | 2015-2019 | 4 |
9 | സി.റൂബി പി ഡി | 2019-2020 | 1 |
10 | സി.ജീന ജോസഫ് | 2020- |
ഇവര്‍ തങ്ങളുടെ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റര്‍. കൊച്ചുത്രേസ്യ.ടി.ഐ ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
1976ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലായിരുന്നു.1980ല്‍ ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തില്‍ എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്‍ത്തി മാള സബ് ജില്ലയില്‍ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള്‍ പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്‍സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നു.
എല്‍.പി, യൂ.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങള്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
എല്‍.പി. വിഭാഗം
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ മാള ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്‍ഡില്‍ സോക്കോര്സോ എല്‍.പി. സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.1949ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ ആദ്യ വര്‍ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്‍ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്‍ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില്‍ പഴയ വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള്‍ പണിതീര്‍ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില്‍ നിന്ന് ബാലാരിഷ്ടതകള്‍ പിന്നിട്ട് 'L'ഷേയ്പ്പില് മൂന്ന് ഫ്ളോറുകള്‍ ആയി ഈ വിദ്യാലയം ഇന്ന് വളര്‍ന്ന് പന്തലിച്ച് തലയുയര്‍ത്തി നില്ക്കുന്നു. എല്‍.പി വിഭാഗത്തിന് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്‍.പി യില്‍ 540 വിദ്യാര്‍ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു. മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്‍ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു.
യു.പി , ഹൈസ്ക്കൂള് വിഭാഗം
യു.പി വിഭാഗത്തിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്‍ത്തിക്കുന്നു.ഹൈസ്ക്കൂളില്‍ 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും 1111വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്‍489 പേര്‍ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.
ഹയര്‍സെക്കണ്ടറി വിഭാഗം
ഹയര്‍സെക്കണ്ടറി വിഭാഗത്തിന് 2000ത്തില്‍ അനുമതി ലഭിച്ചു.ആ വര്‍ഷം തന്നെ പ്ളസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.സിസ്റ്റര്‍ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍.ശ്രീമതി പൗളിന്.കെ.ജെ ഇപ്പോഴത്തെ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റന്‍സും 299 വിദ്യാര്‍ത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.
പ്ളസ് ടു വിഷയങ്ങള്‍
+1,+2 സയന്‍സ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്.
+1,+2കോമേഴ്സ് - കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടന്‍സി.
+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കല്‍ സയന്‍സ് , ഇക്കണോമിക്സ്
സൗകര്യങ്ങള്‍
എട്ട് ക്ലാസ്സമുറിയും, മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും, നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്‍ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്‍ച്ചക്കായി അധ്യാപകര്‍ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന് ആവശ്യമായ പരിശീലനവും നല്കുന്നു.
നേട്ടങ്ങള്‍
+2പരീക്ഷയില്‍ എല്ലാ വര്‍ഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാര്‍ത്ഥികളാണ് കെയ്ത്തെടുത്തത്.കെ.സി.എസ്.എല്‍.സംഘടനയും സജീവമായി പ്രവര്‍ത്തിക്കുന്നു.
അവാര്‍ഡുകള്‍
20006-08 വര്‍ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്‍ഡ് ഇവിടുത്തെ ബയോളജി വിഭാഗം അധ്യപിക സിസ്റ്റര്‍ കൊച്ചുത്രേസ്യ കെ.പി. അര്‍ഹയായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്‍. എസ്. എസ്. അവാർഡും ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്‍. എസ്. എസ്. അവാർഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്കാനർ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:11.0015851,75.9902192}}