ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskakkazhom (സംവാദം | സംഭാവനകൾ) (.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം
വിലാസം
കാക്കാഴം

കാക്കാഴം പി. ഒ പി.ഒ.
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം02 - 06 - 1937
വിവരങ്ങൾ
ഫോൺ0477 2272072
ഇമെയിൽ35021alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35021 (സമേതം)
എച്ച് എസ് എസ് കോഡ്4109
യുഡൈസ് കോഡ്32110200102
വിക്കിഡാറ്റQ87478020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംസർക്കാർ പൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ344
ആകെ വിദ്യാർത്ഥികൾ719
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതെരേസ ജോബി
വൈസ് പ്രിൻസിപ്പൽഅരുൺ കുമാർ
പ്രധാന അദ്ധ്യാപികരാജലക്ഷ്മി. ആർ
പി.ടി.എ. പ്രസിഡണ്ട്നസീർ. എ
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭ
അവസാനം തിരുത്തിയത്
06-01-2022Ghskakkazhom




അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ചരിത്രം

കാക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 രണ്ട് ക്ലാസുകൾ ഉളള ഒരു മലയാളം സ്കൂൾ തുടങ്ങി. അദ്ദേഹത്തി‍ന്റെ നാമവുമായി ബന്ധപ്പെട്ടാണ് എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം നടത്തിയത്. അദ്ദേഹത്തി‍ന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ് ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം സ്കൂളാക്കി ഉയർത്തി. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നു. ഇ രംഗങ്ങൾ കൂടാതെ ശാസ് ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേഘലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, പരിസ്ഥിതി മുതലായ ക്ലബ്ബ് പ്രവർത്തനങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു.

മാനേജ്മെന്റ്

താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കർ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ ഈ സ്ഥാപനം കൂടുതൽ മികവുറ്റതാക്കി തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ ഈ സ്ഥാനം അലങ്കരിച്ചു. 1972-ൽ ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാർഡ്, 1970-ലെ ദേശിയ അവാർഡ്, 1975-ലെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് പുറമേ മനിലയിലെ ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യൻ ഇന്സ്ററിറ്റ്യൂട്ട് ഫോർ ടീച്ചർ എജ്യൂക്കേറ്റേഴ്സ് “ സംഘടിപ്പിച്ചതും UNESCO സ്പോൺസർചെയ്തതുമായ അ‍ഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോർ കീ-ടീച്ചർ എജ്യൂക്കേഷനിലെ” 4 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയും ആദർശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റിൽ തിളങ്ങിനിൽക്കുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം, 20ll ൽ സർക്കാരിനു നിരുപാധികം വിട്ടു നൽകുന്നത് വരെ.അനന്തരം പൂർണ്ണമായും സർക്കാർ അധീനതയിൽ ഈ സ്ക്കൾ പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്. 2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, V.ദിനകരൻ, അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (News18 ചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

==

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗംകലാസാഹിത്യവേദി
സയൻസ് ക്ലബ്
സോഷ്യൽസയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവർത്തിപരിചയ ക്ലബ്
ലിറ്റിൽ കൈറ്റ് യൂണിറ്റ്
വായനക്കൂട്ടം
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു

വഴികാട്ടി==

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 47 ൽ അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.

<googlemap version="0.9" lat="9.393272" lon="76.353790" zoom="18" width="350" height="350" selector="no" controls="none"> http://www.mihs.in 9.393272, 76.353790, Goverment High School,Kakkazham, Alappuzha </googlemap>{{#multimaps: 9.393272, 76.353790 | width=800px | zoom=16 }}